Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടക്കുംനാഥന്റെ നാട്ടിൽ മത്സരിക്കാൻ മോഹിച്ച വടക്കൻ ജി; 2009ൽ തൃശൂർ മണ്ഡലത്തിൽ ആകമാനം വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച വടക്കൻ ജി; ഒടുവിൽ സിഎൻ ബാലകൃഷ്ണനോട് ഉടക്കി അപമാനിതനായി പിൻവലിഞ്ഞ വടക്കൻജി; ചാലക്കുടി മണ്ഡലത്തിൽ വടക്കനെ പരീക്ഷിച്ചാൽ വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച; വടക്കന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ പരിഹസിച്ച് അഡ്വ ജയശങ്കർ

വടക്കുംനാഥന്റെ നാട്ടിൽ മത്സരിക്കാൻ മോഹിച്ച വടക്കൻ ജി; 2009ൽ തൃശൂർ മണ്ഡലത്തിൽ ആകമാനം വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച വടക്കൻ ജി; ഒടുവിൽ സിഎൻ ബാലകൃഷ്ണനോട് ഉടക്കി അപമാനിതനായി പിൻവലിഞ്ഞ വടക്കൻജി; ചാലക്കുടി മണ്ഡലത്തിൽ വടക്കനെ പരീക്ഷിച്ചാൽ വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച; വടക്കന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ പരിഹസിച്ച് അഡ്വ ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

കോൺഗ്രസ് മുൻ വക്താവ് ടോം വടക്കന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ കളിയാക്കി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ.പുൽവാമ പ്രശ്നത്തിൽ അഹിംസ പാർട്ടി കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ചാണ് രാജി എന്ന് വടക്കൻ പറയുന്നു. രാഹുൽ ഗാന്ധി അധ്യക്ഷനായ ശേഷം ഇദ്ദേഹത്തെ പോലുള്ള യഥാർത്ഥ ജനനായകർ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ടെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു

ഫേസ്‌ബുക്ക് പോസ്റ്റ്

കോൺഗ്രസ് വക്താവും എഐസിസി സെക്രട്ടറിയുമായ ഠോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ പ്രശ്നത്തിൽ അഹിംസ പാർട്ടി കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ചാണ് രാജി എന്ന് വടക്കൻ പറയുന്നു. രാഹുൽ ഗാന്ധി അധ്യക്ഷനായ ശേഷം ഇദ്ദേഹത്തെ പോലുള്ള യഥാർത്ഥ ജനനായകർ അവഗണിക്കപ്പെടുന്നതായി പൊതുവെ പരാതിയുണ്ട്.

വടക്കുംനാഥന്റെ നാട്ടിൽ മത്സരിക്കാൻ വളരെ മോഹിച്ചയാളാണ് വടക്കൻജി. 2009ൽ അദ്ദേഹം തൃശൂർ മണ്ഡലത്തിൽ ആകമാനം വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും അനുഗ്രഹം വാങ്ങി. അപ്പോഴെയ്ക്കും സിഎൻ ബാലകൃഷ്ണൻ ഉടക്കി: കുറ്റിച്ചൂലുകളൊന്നും ഇവിടെ വേണ്ട എന്നു വിലക്കി. അപമാനിതനായി വടക്കൻജി പിൻവലിഞ്ഞു.

ബിജെപി തൃശൂർ സീറ്റ് തുഷാർ വെള്ളാപ്പള്ളിക്കു കൊടുത്ത നിലയ്ക്ക് ചാലക്കുടി മണ്ഡലത്തിൽ വടക്കനെ പരീക്ഷിക്കാവുന്നതാണ്. വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP