Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാരുടെ നേർപെങ്ങൾ ഉണ്ണിയാർച്ച കൂടി അങ്കത്തിനിറങ്ങുന്നു; ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്റു-ഗാന്ധി കുടുംബം; ലോകനാർ കാവിലമ്മേ, കളരിപരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാരുടെ നേർപെങ്ങൾ ഉണ്ണിയാർച്ച കൂടി അങ്കത്തിനിറങ്ങുന്നു; ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്റു-ഗാന്ധി കുടുംബം; ലോകനാർ കാവിലമ്മേ, കളരിപരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി എത്തുന്നതിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ. ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്റു-ഗാന്ധി കുടുംബം. ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാരുടെ നേർപെങ്ങൾ ഉണ്ണിയാർച്ച കൂടി അങ്കത്തിനിറങ്ങുകയാണെന്ന് ജയശങ്കർ പരിഹസിച്ചു.കിഴക്കൻ സഖ്യമാണ് നേരാങ്ങള പെങ്ങൾക്ക് പതിച്ചുകൊടുത്ത തട്ടകം. അവിടെ ബിജെപിയെയും എസ്‌പി-ബി.എസ്‌പി അവസരവാദ സഖ്യത്തെയും തകർത്ത് പുത്തൂരം വീടിന്റെ മാനം വീണ്ടെടുക്കണമെന്നും ജയശങ്കർ പരിഹസിക്കുന്നോ. ലോകനാർ കാവിലമ്മേ, കളരിപരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ എന്നും ജയശങ്കർ കൂട്ടിച്ചേർക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റ പൂർണരൂപം

ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്രു-ഗാന്ധി കുടുംബം. ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാർ; ഈരേഴു പതിന്നാലു കളരിക്കും ആശാന്മാർ. ആരോമൽ ചേകവരുടെ നേർ പെങ്ങൾ ഉണ്ണിയാർച്ച കൂടി ഇതാ അങ്കത്തട്ടിലിറങ്ങുകയാണ്- പ്രിയങ്കാഗാന്ധി വാദ്ര.കിഴക്കൻ ഉത്തർപ്രദേശാണ് നേരാങ്ങള പെങ്ങൾക്കു പതിച്ചു കൊടുത്ത തട്ടകം. അവിടെ ബിജെപിയെയും എസ്‌പി-ബിഎസ്‌പി അവസരവാദ സഖ്യത്തെയും തകർത്ത് പുത്തൂരം വീടിന്റെ മാനം വീണ്ടെടുക്കണം.ആനയെ മയക്കുന്ന അരങ്ങോടർക്കും കുത്തുവിളക്കിന്റെ തണ്ടെടുക്കാൻ മടിക്കാത്ത മച്ചുനന്മാർക്കുമിടയിൽ ആരോമലിന് അങ്കത്തുണയും ഈ ഉണ്ണിയാർച്ച തന്നെ.ലോകനാർകാവിലമ്മേ, കളരിപരമ്പര ദൈവങ്ങളേ കാത്തുകൊള്ളണേ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP