Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നവോത്ഥാന നായിക സരിതാ നായരെ ഒരു പാർട്ടിയും പരിഗണിച്ചില്ല; സരിത മാഡം മത്സര രംഗത്ത് ഉറച്ചു നിൽക്കും; കോൺഗ്രസിന്റെ ജനവഞ്ചനയും സ്ത്രീ വിരുദ്ധതയും തുറന്നു കാട്ടും; നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വോട്ട് ചോദിക്കും; രണ്ടിടത്തും ജയിക്കും എന്നാണ് പ്രതീക്ഷ'; വയനാട്ടിലും എറണാകുളത്തും മത്സരിക്കാനൊരുങ്ങുന്ന സരിതയെ പരോക്ഷമായി വിമർശിച്ച് അഡ്വ. ജയശങ്കർ

'നവോത്ഥാന നായിക സരിതാ നായരെ ഒരു പാർട്ടിയും പരിഗണിച്ചില്ല; സരിത മാഡം മത്സര രംഗത്ത് ഉറച്ചു നിൽക്കും; കോൺഗ്രസിന്റെ ജനവഞ്ചനയും സ്ത്രീ വിരുദ്ധതയും തുറന്നു കാട്ടും; നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വോട്ട് ചോദിക്കും; രണ്ടിടത്തും ജയിക്കും എന്നാണ് പ്രതീക്ഷ'; വയനാട്ടിലും എറണാകുളത്തും മത്സരിക്കാനൊരുങ്ങുന്ന സരിതയെ പരോക്ഷമായി വിമർശിച്ച്  അഡ്വ. ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതിന് പിന്നാലെ സ്ഥാനാർത്ഥികൾ എല്ലാവരും പ്രചരണച്ചൂടിൽ ഓട്ടത്തിലാണ്. രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ നേതാക്കൾ കേരളത്തിൽ അങ്കത്തിനൊരുങ്ങുമ്പോഴാണ് സോളാർ വിവാദ നായിക സരിതാ നായരും തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുന്നത്.

കേരളത്തിൽ പല മുന്നണികളും സ്ത്രീകളെ മത്സര രംഗത്തേക്ക് ഇറക്കുമ്പോൾ 'നവോത്ഥാന നായിക' സരിതാ നായരെ ഒരു പാർട്ടിയും പരിഗണിച്ചില്ലെന്നും രാഹുൽ ഗാന്ധിക്ക് രണ്ടിടത്ത് മത്സരിക്കാമെങ്കിൽ സരിതയ്ക്കും മത്സരിക്കാമെന്നും അഡ്വ. ജയശങ്കർ ഫേസ്‌ബുക്ക് കുറിപ്പിട്ടത് ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

അഡ്വ.ജയശങ്കറുടെ ഫേസ്‌ബുക്ക് കുറിപ്പ് :

കേരളത്തിൽ മാർക്‌സിസ്റ്റ് പാർട്ടി രണ്ടു വനിതകളെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നു: കണ്ണൂരിൽ ശ്രീമതി ടീച്ചർ, പത്തനംതിട്ടയിൽ വീണാ ജോർജ്. കോൺഗ്രസും രണ്ടു സ്ത്രീകൾക്ക് അവസരം നൽകി: ആലപ്പുഴയിൽ ഷാനിമോൾ, ആലത്തൂരിൽ രമ്യ ഹരിദാസ്. ബിജെപിക്കുമുണ്ട് രണ്ടു വനിതാ സ്ഥാനാർത്ഥികൾ: ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ, പൊന്നാനിയിൽ വി.ടി രമ.

നവോത്ഥാന നായിക സരിതാ നായരെ ഒരു പാർട്ടിയും പരിഗണിച്ചില്ല. അതുകൊണ്ട് രണ്ടു സീറ്റിൽ മത്സരിക്കാൻ സ്വയം തീരുമാനിച്ചു. എറണാകുളത്തും വയനാട്ടിലും പത്രിക സമർപ്പിച്ചു. ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും തുല്യ അവകാശമാണ്. രാഹുൽ ഗാന്ധിക്കു രണ്ടിടത്തു മത്സരിക്കാമെങ്കിൽ സരിതയ്ക്കുമാകാം. എറണാകുളത്തും ആലപ്പുഴയിലും മത്സരിക്കാനാണ് മാഡം ആദ്യം ഉദ്ദേശിച്ചത്. വേണുഗോപാൽ പിന്മാറിയതിനാൽ ആലപ്പുഴ വേണ്ടെന്നുവച്ചു; ആറ്റിങ്ങൽ മത്സരിക്കാൻ ആലോചിച്ചു. അപ്പോഴാണ് രാഹുൽ വന്നു പെടുന്നത്. ഉടനെ ചുരം കയറി വയനാട്ടിലും സ്ഥാനാർത്ഥിയായി.

സരിത മാഡം മത്സര രംഗത്ത് ഉറച്ചു നിൽക്കും. കോൺഗ്രസിന്റെ ജനവഞ്ചനയും സ്ത്രീ വിരുദ്ധതയും തുറന്നു കാട്ടും. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വോട്ട് ചോദിക്കും. രണ്ടിടത്തും ജയിക്കും എന്നാണ് പ്രതീക്ഷ. ഏതു സീറ്റ് നിലനിർത്തണം, ഏത് ഉപേക്ഷിക്കണം എന്ന് ഫലപ്രഖ്യാപനം കഴിഞ്ഞു തീരുമാനിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP