Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇലഞ്ഞിത്തറയിൽ വീണ്ടും പെരുവനം നാദഗോപുരം തീർത്തു; പരിയാരത്ത് കുഞ്ഞൻ മാരാരുടെ റെക്കോഡ് പഴങ്കഥയായി; കൊല്ലം 21 ആയില്ലേ.. ഇയാൾക്ക് ഇനി മാറിക്കൂടേ എന്നു ചോദിക്കുന്ന കലാസ്‌നേഹികളുമുണ്ട് ; ഇലഞ്ഞിത്തറയിൽ എന്തിനാണ് പാണ്ടിമേളം.. ഡപ്പാംകുത്ത് പോരേ എന്നും ചോദിക്കുന്നതുപോലെയെന്ന് അഡ്വ.എ.ജയശങ്കർ

ഇലഞ്ഞിത്തറയിൽ വീണ്ടും പെരുവനം നാദഗോപുരം തീർത്തു; പരിയാരത്ത് കുഞ്ഞൻ മാരാരുടെ റെക്കോഡ് പഴങ്കഥയായി; കൊല്ലം 21 ആയില്ലേ.. ഇയാൾക്ക് ഇനി മാറിക്കൂടേ എന്നു ചോദിക്കുന്ന കലാസ്‌നേഹികളുമുണ്ട് ; ഇലഞ്ഞിത്തറയിൽ എന്തിനാണ് പാണ്ടിമേളം.. ഡപ്പാംകുത്ത് പോരേ എന്നും ചോദിക്കുന്നതുപോലെയെന്ന് അഡ്വ.എ.ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

 തൃശൂർ: തൃശ്ശിവപേരൂരിൽ ഒത്തുകൂടിയവരെ മുഴുവൻ ആവേശലഹരിയിലേക്ക് ഉയർത്തി മറ്റൊരുപൂരത്തിന് കൂടി തിരശ്ശീല വീണു. ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്തവർഷത്തെ പൂരത്തിനായി കാത്തിരിക്കാം. കനത്ത സുരക്ഷാക്രമീകരണങ്ങളും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിവാദവുമൊക്കെ ആശങ്ക പരത്തിയെങ്കിലും ഭയപ്പെട്ടത് പോലെ ഒന്നും സംഭവിക്കാതെ എല്ലാം ഭംഗിയായി നടന്നു. അതിനിടെ സോഷ്യൽ മീഡിയയിലും മറ്റും ചില വിമർശനകൗതുകക്കാരും പ്രത്യക്ഷപ്പെട്ടു. ഇലഞ്ഞിത്തറ മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തല കറങ്ങി വീണതിനെ ട്രോളാനും ചിലർ സാഹസം കാട്ടി. 'കൊല്ലം 21 ആയില്ലേ, ഇയാൾക്ക് ഇനി മാറിക്കൂടേ എന്നു ചോദിക്കുന്ന കലാസ്‌നേഹികളുമുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതേ തോതുവെച്ച്, ഇലഞ്ഞിത്തറയിൽ എന്തിനാണ് പാണ്ടിമേളം, ഡപ്പാംകുത്ത് പോരേ എന്നും ചോദിക്കാം. കുട്ടേട്ടനൊപ്പം, ഇരുപത്തിരണ്ടാം വർഷവും ഇലഞ്ഞിത്തറയിൽ എന്ന് ജയശങ്കർ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

തൃശൂർ പൂരം പൊടിപാറി. മഴ പെയ്തില്ല, ആനയിടഞ്ഞില്ല, വെടിക്കെട്ടപകടവും ഉണ്ടായില്ല. ഐഎസ് ആക്രമണ ഭീഷണി വകവെക്കാതെ പതിനായിരങ്ങൾ തേക്കിൻകാട് മൈതാനത്ത് തടിച്ചു കൂടി.

കണിമംഗലം മുതൽ നെയ്തലക്കാവ് വരെ ഘടക പൂരങ്ങൾ മത്സരിച്ചു നന്നാക്കി. തെക്കോട്ടിറക്കവും കുടമാറ്റവും പതിവുപോലെ വർണ്ണ ശബളമായി. സർക്കാർ നിയന്ത്രണം കടുപ്പിച്ചെങ്കിലും വെടിക്കെട്ട് ഉഗ്രമായി.

ഇലഞ്ഞിത്തറയിൽ വീണ്ടും പെരുവനം നാദഗോപുരം തീർത്തു. തുടർച്ചയായി ഇരുപത്തൊന്നാം വർഷം. ഇതോടെ പരിയാരത്ത് കുഞ്ഞൻ മാരാരുടെ റെക്കോഡ് പഴങ്കഥയായി.

ചെണ്ടയ്ക്കു മീതെ വാദ്യമില്ല;
കുട്ടേട്ടനു മീതെ മേളക്കാരില്ല.

കൊല്ലം 21 ആയില്ലേ, ഇയാൾക്ക് ഇനി മാറിക്കൂടേ എന്നു ചോദിക്കുന്ന കലാസ്‌നേഹികളുമുണ്ട്. ഇതേ തോതുവെച്ച്, ഇലഞ്ഞിത്തറയിൽ എന്തിനാണ് പാണ്ടിമേളം, ഡപ്പാംകുത്ത് പോരേ എന്നും ചോദിക്കാം.

#കുട്ടേട്ടനൊപ്പം, ഇരുപത്തിരണ്ടാം വർഷവും ഇലഞ്ഞിത്തറയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP