Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

'കൊറോണ വൈറസ് പടരുന്നതിനു പിന്നിൽ ജനകീയ ചൈനയുടെ കുത്തിത്തിരിപ്പാണെന്നു കണ്ടുപിടിച്ചതും നഷ്ടം ചൈനീസ് ഗവൺമെന്റിൽ നിന്ന് ഈടാക്കാൻ കത്തുകൊടുത്തതും സാജനാണ്; കാർഷിക പ്രശ്‌നങ്ങൾ മാത്രമല്ല വിദേശ നയവും ഊത്ത് ഫ്രണ്ടുകാർക്ക് വഴങ്ങുമെന്നു തെളിയിച്ച സാജൻ തൊടുകയ്ക്ക് അഭിവാദനങ്ങൾ! യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റിനെ ട്രോളി അഡ്വ.എ.ജയശങ്കർ; പ്രസ്താവനയിൽ ഉറച്ച് സാജനും

'കൊറോണ വൈറസ് പടരുന്നതിനു പിന്നിൽ ജനകീയ ചൈനയുടെ കുത്തിത്തിരിപ്പാണെന്നു കണ്ടുപിടിച്ചതും നഷ്ടം ചൈനീസ് ഗവൺമെന്റിൽ നിന്ന് ഈടാക്കാൻ കത്തുകൊടുത്തതും സാജനാണ്; കാർഷിക പ്രശ്‌നങ്ങൾ മാത്രമല്ല വിദേശ നയവും ഊത്ത് ഫ്രണ്ടുകാർക്ക് വഴങ്ങുമെന്നു തെളിയിച്ച സാജൻ തൊടുകയ്ക്ക് അഭിവാദനങ്ങൾ! യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റിനെ ട്രോളി അഡ്വ.എ.ജയശങ്കർ; പ്രസ്താവനയിൽ ഉറച്ച് സാജനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും മറ്റും ചെലവഴിക്കുന്ന മുഴുവൻ തുകയും ചൈനയിൽ നിന്നും ഈടാക്കണമെന്ന യൂത്ത് ഫ്രണ്ട് എമ്മിന്റെ സംസ്ഥാന പ്രസിഡന്റായ സാജൻ തൊടുകയുടെ പ്രസ്താവനക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ. തന്റെ ഫേസ്‌ബുക് പേജിലൂടെയാണ് ജയശങ്കർ സാജൻ തൊടുകയ്ക്ക് പരിഹാസത്തിൽ പൊതിഞ്ഞ മറുപടി നല്കിയിരിക്കുന്നത്. ചൈനയുടെ ഹവായ് ദ്വീപിലെ പരീക്ഷണം പാളിയതിനെ തുടർന്നാണ് ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയതെന്നും, യുഎൻ ഉൾപ്പടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ചൈനക്കെതിരെ അന്വേഷണം നടത്തണമെന്നും സാജൻ തൊടുക പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. തായ്വാനിലും ഹോങ്കോങ്ങിലും നടക്കുന്ന വൻജനകീയ പ്രക്ഷോഭങ്ങളെ നേരിടാൻ ശ്രമിക്കുന്ന ചൈനയുടെ ഗൂഢ പദ്ധതികൾ കണ്ടെത്താൻ ശ്രമിക്കണമെന്നും ടൂറിസത്തിനടക്കം ഇത് തിരിച്ചടിയാണെന്നും ഇത് സംബന്ധിച്ചു കേന്ദ്ര സർക്കാരിന് കത്ത് നൽകുമെന്നും സാജൻ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സാജൻ തൊടുകയുടെ പ്രസ്താവനക്കെതിരെയുള്ള അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപത്തിലേക്ക്

തൊടുകയെ അറിയാമോ? സാജൻ തൊടുകയെ അറിയാമോ? പാലാ പൂവരണിയിലെ ഒരു അതിപുരാതന സുറിയാനി ക്രിസ്ത്യാനി കുടുംബാംഗവും നിലവിൽ കേരള ഊത്ത് ഫ്രണ്ട് (ജോസ് മാണി) സംസ്ഥാന പ്രസിഡന്റുമാണ് സാജൻ തൊടുക. ലോകമെമ്പാടും കൊറോണ വൈറസ് പടരുന്നതിനു പിന്നിൽ ജനകീയ ചൈനയുടെ കുത്തിത്തിരിപ്പാണെന്നു കണ്ടുപിടിച്ചതും കൊറോണ കൊണ്ടുള്ള നഷ്ടം ചൈനീസ് ഗവൺമെന്റിൽ നിന്ന് ഈടാക്കണമെന്നു കാണിച്ച് കേന്ദ്ര സർക്കാരിന് കത്തുകൊടുത്തതും സാജനാണ്.ചങ്കിലെ ചൈനയെ സ്‌നേഹിക്കുന്ന ഏതാനും കാപാലികന്മാർ പ്രകോപിതരായി സാജനെ കഠിനമായി മർദ്ദിച്ചു എന്നാണ് ഒടുവിൽ കേട്ട വാർത്ത.കാർഷിക പ്രശ്‌നങ്ങൾ മാത്രമല്ല, വിദേശ നയവും ഊത്ത് ഫ്രണ്ടുകാർക്ക് വഴങ്ങുമെന്നു തെളിയിച്ച സാജൻ തൊടുകയ്ക്ക് അഭിവാദനങ്ങൾ !

എന്നാൽ ജയശങ്കറിന്റെ മറുപടി താൻ കാര്യമാക്കുന്നില്ലെന്നും തന്റെ പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നതായും സാജൻ തൊടുക മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP