Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം; വെള്ളാപ്പള്ളി മുതൽ ദീപ നിശാന്ത് വരെയുള്ള സകല നായികാ നായകരുടെയും സേവനം അവസാനിപ്പിക്കും; ജി സുകുമാരൻ നായരുടെ പേര് പത്മവിഭൂഷണത്തിന് ശുപാർശ ചെയ്യും; ശബരിമല വിശ്വാസികളുടെ വിശ്വാസം വീണ്ടെടുക്കാനൊരുങ്ങുന്ന എൽഡിഎഫിനെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ

ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം; വെള്ളാപ്പള്ളി മുതൽ ദീപ നിശാന്ത് വരെയുള്ള സകല നായികാ നായകരുടെയും സേവനം അവസാനിപ്പിക്കും; ജി സുകുമാരൻ നായരുടെ പേര് പത്മവിഭൂഷണത്തിന് ശുപാർശ ചെയ്യും; ശബരിമല വിശ്വാസികളുടെ വിശ്വാസം വീണ്ടെടുക്കാനൊരുങ്ങുന്ന എൽഡിഎഫിനെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല വിഷയവും കാരണമായെന്നും വിശ്വാസികൾക്ക് എൽഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്നും മുന്നണി യോഗത്തിൽ തീരുമാനമായിരുന്നു. വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നും ഇത് മാറ്റാൻ നടപടിയുണ്ടാവുമെന്നും എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണിയുടെ പുതിയ നയത്തെ കണക്കറ്റ് പരിഹസിക്കുകയാണ് രാഷട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുകയാണ്. വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ, സുനിൽ പി ഇളയിടം, ദീപ നിശാന്ത് മുതലായ സകല നവോത്ഥാന നായികാ നായകരുടെയും സേവനം അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നു.ജി സുകുമാരൻ നായരുടെ പേര് സംസ്ഥാന സർക്കാർ പത്മവിഭൂഷണത്തിന് ശുപാർശ ചെയ്യും. മന്നത്ത് പത്മനാഭന്റെ പൂർണ കായ പ്രതിമ സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിക്കും, ജയശങ്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം :

നവോത്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ ശബരിമല നയം തികച്ചും ശരിയാണ്. പക്ഷേ ബിജെപിയും കോൺഗ്രസും ലീഗും തെറ്റിദ്ധാരണ പരത്തുകയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയും ചെയ്തു. നമ്മുടെ ചില സഖാക്കൾ കൂടിയും എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായി. 18സീറ്റ് ജയിക്കും എന്നു വീമ്പടിച്ച ഇടതു മുന്നണി 19 സീറ്റ് തോറ്റു.

ശബരിമല വിശ്വാസികൾക്ക് പാർട്ടിയിലുള്ള വിശ്വാസം വീണ്ടെടുക്കണം അല്ലെങ്കിൽ കേരളം ബംഗാളാകും എന്നാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തൽ.

അതുകൊണ്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുകയാണ്. വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ, സുനിൽ പി ഇളയിടം, ദീപ നിശാന്ത് മുതലായ സകല നവോത്ഥാന നായികാ നായകരുടെയും സേവനം അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നു.

ജി സുകുമാരൻ നായരുടെ പേര് സംസ്ഥാന സർക്കാർ പത്മവിഭൂഷണത്തിന് ശുപാർശ ചെയ്യും. മന്നത്ത് പത്മനാഭന്റെ പൂർണ കായ പ്രതിമ സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിക്കും.

മിഥുനം ഒന്നു മുതൽ ആക്റ്റിവിസ്റ്റുകൾക്ക് നിലക്കലിനപ്പുറം പ്രവേശനം അനുവദിക്കില്ല. താഴമൺ തന്ത്രിക്കെതിരെയുള്ള സകല നടപടിയും ഉപേക്ഷിക്കും. പത്മകുമാറിന്റെ കാലാവധി തീരുമ്പോൾ കലഞ്ഞൂർ മധുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കും.

വരുന്ന മണ്ഡലകാലത്ത് സിപിഎം മുൻകയ്യെടുത്ത് വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ, 'റെഡി ടു വെയ്റ്റ്' ക്യാമ്പൈൻ ഏറ്റെടുക്കും. സംസ്ഥാനത്തെമ്പാടും ഡിഫി പ്രവർത്തകർ ശബരിമല തീർത്ഥാടകർക്ക് ചുക്കുകാപ്പിയും സംഭാരവും വിതരണം ചെയ്യും.

ആപത്ബാന്ധവനേ, അനാഥ രക്ഷകനേ, ശരണമയ്യപ്പ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP