Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം; നവോത്ഥാന മന്ദിരങ്ങൾ പണിയാൻ 700 കോടി അനുവദിക്കുന്നു; ഇരട്ട ചങ്കൻ പത്‌നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു; എൽഡിഎഫ് വന്നു, എല്ലാം ശരിയായി: വിമർശനവുമായി അഡ്വ.എ.ജയശങ്കർ

അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം; നവോത്ഥാന മന്ദിരങ്ങൾ പണിയാൻ 700 കോടി അനുവദിക്കുന്നു; ഇരട്ട ചങ്കൻ പത്‌നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു; എൽഡിഎഫ് വന്നു, എല്ലാം ശരിയായി: വിമർശനവുമായി അഡ്വ.എ.ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ് കേരളം. മുണ്ടുമുറുക്കിയുടുക്കാതെ രക്ഷയില്ലെന്ന് ധനമന്ത്രി തുറന്നുപറയുന്നു. ട്രഷറി പൂട്ടുന്ന നിലയിലേക്ക് നിയന്ത്രണങ്ങൾ നീളുന്നു. കാരണം എന്തായാലും സാമ്പത്തിക മുറുക്കം ഒരുയാഥാർഥ്യമാണ്.

അതിനിടെയാണ്, നവോത്ഥാന സ്മരണയ്ക്ക് വേണ്ടി സാംസ്‌കാരിക സമുച്ഛയങ്ങൾ പണിയാൻ 700 കോടി രൂപ സർക്കാർ മുടക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് നവംബർ 12ന് പുറത്തിറങ്ങി. കിഫ്ബി വഴിയാണ് സാംസ്‌കാരിക സമച്ചയങ്ങൾ കെട്ടിപ്പൊക്കാൻ സർക്കാർ ഇത്രയും വലിയ തുക മുടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുണ്ടു മുറുക്കി ഉടുക്കുന്ന സർക്കാറാണ് അനാവശ്യമായ ഈ ധൂർത്തിന്റെ വഴിയേ നീങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ മുഖ്യന്ത്രിയും പരിവാരങ്ങളും കൊറിയയിലേക്കും ജപ്പാനിലേക്കും യാത്ര തിരിക്കാൻ ഒരുങ്ങുകയാണ്. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് മന്ത്രിസംഘത്തിന്റെ യാത്ര. പ്രതിസന്ധി കാലത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കുറിപ്പ് ഇങ്ങനെ:

അരിമണിയൊന്നു കൊറിക്കാനില്ല,
തരിവളയിട്ടു കിലുക്കാൻ മോഹം.

ഖജനാവിൽ അഞ്ചു നയാപൈസയില്ല. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം. വികസന പദ്ധതികൾ പെരുവഴിയിൽ, കെഎസ്ആർടിസി കട്ടപ്പുറത്ത്. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ കാശു കൊണ്ടാണ് നിത്യ ചെലവ് നടത്തുന്നത്. ട്രഷറി പൂട്ടാൻ ഇനി അധിക ദിവസം വേണ്ട.

ഭരണച്ചെലവ് കുറയ്ക്കാൻ സർക്കാർ പാടുപെടുകയാണ്: മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പൊലീസ് മർദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാർക്ക് പത്തു ലക്ഷം...

അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങൾ പണിയാൻ 700 കോടി അനുവദിക്കുന്നു. ഇരട്ട ചങ്കൻ പത്‌നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു.

എൽഡിഎഫ് വന്നു
എല്ലാം ശരിയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP