Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചർച്ചകൾ ആരംഭിക്കും; ഒടുവിൽ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും; കണ്ണൂരിലെ ചോരക്കളിയെ കുറിച്ച് അഡ്വ.എ.ജയശങ്കർ

രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചർച്ചകൾ ആരംഭിക്കും; ഒടുവിൽ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും; കണ്ണൂരിലെ ചോരക്കളിയെ കുറിച്ച് അഡ്വ.എ.ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മാഹിയിൽ തിങ്കളാഴ്ച രാത്രി സിപിഎം-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതോടെ കണ്ണൂർ ജില്ല വീണ്ടും കലാപകലുഷിതമായിരിക്കുകയാണ്.ഷുഹൈബ് വധത്തിന്റെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ജനസമാധാനം തകർത്തുകൊണ്ട് വെട്ടും കുത്തുമൊക്കെ അരങ്ങേറുന്നു. ഈ പശ്ചാത്തലത്തിൽ ആവർത്തിച്ചുവരുന്ന സമാധാന ചർച്ചകളുടെ നിരർഥകത ഓർമിപ്പിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ.

'കണ്ണൂർ വീണ്ടും കലുഷിതമായി.

ഇത്തവണ ആർഎസ്എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കൾ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിൻപടി നടക്കും. നിയമപാലകർ കൈകെട്ടി നില്ക്കും.

രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചർച്ചകൾ ആരംഭിക്കും. സിപിഎം ആർഎസ്എസിനെ കുറ്റപ്പെടുത്തും, അവർ തിരിച്ചും കുറ്റപ്പെടുത്തും. ഒടുവിൽ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും.

സബ്‌കോ സന്മതി ദേ ഭഗവാൻ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP