Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ഞങ്ങൾക്ക് പുല്ലാണെന്ന് മുദ്രാവാക്യം വിളിച്ച യുവ വിപ്ലവകാരികളും സാംസ്‌കാരിക നായകരും എവിടെ പോയോ എന്തോ? പൊലീസ് അതിക്രമങ്ങളിൽ പാലിക്കുന്ന മൗനത്തെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ

പൊലീസ് ഞങ്ങൾക്ക് പുല്ലാണെന്ന് മുദ്രാവാക്യം വിളിച്ച യുവ വിപ്ലവകാരികളും സാംസ്‌കാരിക നായകരും എവിടെ പോയോ എന്തോ? പൊലീസ് അതിക്രമങ്ങളിൽ പാലിക്കുന്ന മൗനത്തെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് ഭരണത്തിൽ കീഴിൽ, പൊലീസ് അതിക്രമങ്ങൾ പെരുകിയിട്ടും, മൗനം പാലിക്കുന്ന യുവ വിപ്ലവകാരികളെയും, സാംസ്‌കാരിക നായകരെയും പരിഹസിച്ച് അഡ്വ.എ.ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. തിരൂരങ്ങാടിയിൽ സ്ത്രീകളെയും കുട്ടികളെയും വീടുകയറി തല്ലി; വരാപ്പുഴയിൽ നിരപരാധിയെ വീട്ടിൽ നിന്നും വലിച്ചിറക്കി ചവിട്ടി കൊന്നു, പാലക്കാട്ട് ദളിത് യുവാവിനെ സ്വൈരംകെടുത്തി ആത്മഹത്യയിലേക്കു തള്ളിവിട്ടു.എന്നാൽ ഇതിനൊക്കെയെതിരെ ശബ്ദമുയർത്തിയിരുന്നവരെ കാണ്മാനില്ലെന്നാണ് ജയശങ്കറിന്റെ പിഹാസം

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ നിയമപാലക സഖാക്കൾക്ക് ആവേശവും ആത്മവിശ്വാസവും വർദ്ധിച്ചു.

തിരൂരങ്ങാടിയിൽ സ്ത്രീകളെയും കുട്ടികളെയും വീടുകയറി തല്ലി; വരാപ്പുഴയിൽ നിരപരാധിയെ വീട്ടിൽ നിന്നും വലിച്ചിറക്കി ചവിട്ടി കൊന്നു, പാലക്കാട്ട് ദളിത് യുവാവിനെ സ്വൈരംകെടുത്തി ആത്മഹത്യയിലേക്കു തള്ളിവിട്ടു...

ഉമ്മൻ ചാണ്ടിയല്ല കേരള മുഖ്യമന്ത്രി; തിരുവഞ്ചൂർ രാധാകൃഷ്ണനോ രമേശ് ചെന്നിത്തലയോ അല്ല ആഭ്യന്തരമന്ത്രി. ഇവിടെ ശക്തനായ മുഖ്യമന്ത്രിയുണ്ട്, ഒന്നാന്തരം ഉപദേശകനുണ്ട്, പ്രഗത്ഭനായ പൊലീസ് മേധാവിയുമുണ്ട്.

പൊലീസ് ഞങ്ങൾക്കു പുല്ലാണ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന യുവ വിപ്ലവകാരികളെയും മനുഷ്യാവകാശ ലംഘനത്തിൽ പരിതപിക്കുന്ന സാംസ്‌കാരിക നായകളെയും മാത്രം കാണ്മാനില്ല. എവിടെ പോയോ എന്തോ?'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP