Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമ എന്നത് ആളുകൾ ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണ്; മൊബൈലിലോ വാച്ചിലോ കാണേണ്ട കലയല്ല സിനിമ; അത്തരത്തിൽ കാണുന്നവർ നികൃഷ്ടജന്മങ്ങൾ; നല്ല തിയറ്ററിൽ നല്ല പ്രൊജക്ഷനോടെ നല്ല ശബ്ദത്തോടെ നല്ല ഓഡിയൻസുമായി ഇരുന്ന് കാണുന്നത് ആണ് സിനിമയെന്ന സങ്കൽപ്പം; ഓൺലൈൻ റിലീസിനെതിരെ അടൂർ ഗോപാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഓൺലൈൻ പ്ലാറ്റ് ഫോം വഴിയുള്ള സിനിമാ റിലീസ് പരീക്ഷണത്ത വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.ഒരു മലയാളം വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സിനിമ എന്നത് ആളുകൾ ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണെന്നും അല്ലാതെ ഒറ്റയ്ക്ക് കാണേണ്ട ഒന്നല്ലെന്നും മൊബൈലിലോ വാച്ചിലോ കാണേണ്ട കലയല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.അത്തരത്തിൽ ഒരു ജന്മമുണ്ട്, അതൊരു നികൃഷ്ട ജന്മമാണ് എന്നും അടൂർഗോപാലകൃഷ്ണൻ പറഞ്ഞു.

നല്ല തിയറ്ററിൽ നല്ല പ്രൊജക്ഷനോടെ നല്ല ശബ്ദത്തോടെ നല്ല ഓഡിയൻസുമായി ഇരുന്ന് കാണുന്നത് ആണ് സിനിമയെന്ന സങ്കൽപ്പം തന്നെ. ഇപ്പോഴത്തെ കാർമേഘം ആവൃതമായിരിക്കുന്ന സമയം കഴിഞ്ഞാൽ എല്ലാം മാറും. സിനിമയ്ക്ക് തിയറ്റർ തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

റേഡിയോ നാടകം പോലെയോ ടെലിവിഷൻ പ്രോഗ്രാം പോലെയോ അല്ല. സിനിമയ്ക്ക് ഒരു ധ്യാനം വേണം. അത് പ്രേക്ഷകർക്കുമുണ്ട്. അതുകൊണ്ട് യഥാർഥമായ സാഹചര്യം തിയറ്ററും ടിക്കറ്റ് എടുത്തുവരുന്ന പ്രേക്ഷകനും കൂടി ചേർന്നതാണ്. അല്ലാതെ ചെറിയ ഉപകരണങ്ങളിൽ ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP