Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

അച്ഛനും അമ്മയും ഇട്ട പേരാണ് ജയൻ; അതിൽ മാറ്റം വരുത്തിയതോടെ സ്വസ്ഥത നഷ്ടപ്പെട്ടു; സഹിക്കാവുന്നതിനും അപ്പുറം കാര്യങ്ങൾ അനുഭവിച്ചു; പേരുമാറ്റി ആദിത്യൻ ജയൻ; സോഷ്യൽ മീഡിയയിൽ താരത്തിന്റെ പേര് എസ്.എസ് ജയൻ  

മറുനാടൻ ഡെസ്‌ക്‌

പേര് മാറ്റുകയാണ് എന്നറിയിച്ച് നടൻ ആദിത്യൻ ജയൻ. യഥാർഥ പേരായ ജയൻ എസ്.എസ് എന്നായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പേരുകൾ ജയൻ എസ്.എസ് എന്നു മാറ്റിയിട്ടുണ്ട്. അഭിനയത്തിലേക്ക് മേഖലയിലേക്ക് വന്നപ്പോൾ സ്വീകരിച്ച പേരാണ് ആദിത്യനെന്നും അതുകൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതുമാണ് മാറ്റത്തിനു കാരണമായി താരം പറയുന്നത്.

'എന്റെ യഥാർഥ പേര് ജയൻ എസ് എന്നാണ്. ആയതിനാൽ അതേപേരിൽ തന്നെ ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യുന്നു' ആദിത്യൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അച്ഛനും അമ്മയും ഇട്ട പേരാണ് ജയൻ. അതിൽ മാറ്റം വരുത്തിയതോടെ സ്വസ്ഥത നഷ്ടപ്പെടുകയാണ് ഉണ്ടായത്. സഹാക്കാവുന്നതിനുമപ്പുറം കാര്യങ്ങൾ അനുഭവിച്ചതോടെയാണ് യഥാർഥ പേര് ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും കമന്റുകൾക്ക് മറുപടിയായി താരം കുറിച്ചു.

Stories you may Like

അനശ്വര നടൻ ജയന്റെ സഹോദരൻ സോമൻ നായരുടെ മകനാണ് ആദിത്യൻ. നടി അമ്പിളി ദേവിയുമായുള്ള ആദിത്യന്റെ വിവാഹം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ആദിത്യൻ പലപ്പോഴായി രംഗത്തെത്തുകയും ചെയ്തു. നടി ജീജ സുരേന്ദ്രൻ തന്റെ കുടുംബ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്ന ആരോപിച്ച് ആദിത്യൻ പങ്കുവച്ച കുറിപ്പും വാർത്താ പ്രാധാന്യം നേടി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP