Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഇല്ല പെണ്ണേ, ഞാൻ വിടില്ല പെണ്ണേ! എന്നെ കൊന്നാലും പൊന്നേ നിന്റെ പിടി വിടില്ല! പ്രാണ സഖിയെ ചേർത്ത് നിർത്തി ആദിൽ; തലയിലെ തട്ടം അന്വേഷിച്ചവരെല്ലാം കണ്ടം വഴി ഓടിക്കോ എന്ന് സോഷ്യൽ മീഡിയയും; താരം പങ്കുവച്ച ചിത്രങ്ങൾ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

പ്രേക്ഷകർക്ക് ഏറെ പരിചിതനും, ഏറെ പ്രിയപെട്ട താരവുമാണ് ആദിൽ ഇബ്രാഹിം. അഭിനയത്തിലൂടെയും അവതരണത്തിലൂടെയും ആദിൽ ഇബ്രാഹിം പ്രേക്ഷകരിൽ നിറയാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും വിശേഷങ്ങളും പ്രേക്ഷകർ ഏറ്റേടുക്കാറുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താരം വിവാഹിതാനാകുന്നത്. നമിതയാണ് താരത്തിന്റെ ജീവിത സഖിയായി എത്തിയത്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.

സിനിമാ- സീരിയൽ രംഗത്തെ നിരവധിയാളുകളാണ് വിവാഹത്തിന് പങ്കെടുത്തത്. അതിൽ സുഹൃത്ത് പേളി മാണി, ശ്രീനിഷ് അരവിന്ദ്, സഞ്ജു ശിവറാം, ഹേമന്ത് മേനോൻ, അനു മോഹൻ, ശിൽപ ബാല, അനുമോൾ, സംവിധായകരായ സലിം അഹമ്മദ്, ജിസ് ജോയ് തുടങ്ങിയവരാണ് മാധ്യമ ശ്രദ്ധ ഏറെ പിടിച്ചുവാങ്ങിയത്.മുസ്ലിം മത വിശ്വാസിയായ ആദിൽ നമിതയെ വിവാഹം ചെയ്തതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഇത് ഇന്റർ കാസ്റ്റ് മാര്യേജ് അല്ലെ.

Stories you may Like

ദൈവം ശിക്ഷിക്കും, പെണ്ണിന്റെ തലയിലെ തട്ടം എവിടെ എന്നൊക്കെ ആയിരുന്നു കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയും അദ്ദേഹം നൽകി.ഇല്ല പെണ്ണേ, ഞാൻ വിടില്ല പെണ്ണേ! എന്നെ കൊന്നാലും പൊന്നേ നിന്റെ പിടി വിടില്ല!എന്നാണ് തന്റെ ജീവിത സഖി നമിതയെ ചേർത്ത് പിടിച്ചു കൊണ്ട് ഇപ്പോൾ ആദിൽ സോഷ്യൽ മീഡിയയിൽ ചിത്രം പങ്ക് വച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയിട്ടുണ്ട് ചിത്രം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP