Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഞങ്ങൾക്ക് ഇതിൽ പങ്കില്ല! ആദിപുരുഷ് ടീസറിന് ട്രോൾ മഴ തുടരുമ്പോൾ വിശദീകരണവുമായി അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വി എഫ് എക്സ് കമ്പനി

ഞങ്ങൾക്ക് ഇതിൽ പങ്കില്ല! ആദിപുരുഷ് ടീസറിന് ട്രോൾ മഴ തുടരുമ്പോൾ വിശദീകരണവുമായി അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വി എഫ് എക്സ് കമ്പനി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബാഹുബലിക്ക് ശേഷം ഒരു ഹിറ്റിനായി കാത്തിരിക്കുന്ന പ്രഭാസ് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് ആദിപുരുഷ്. എന്നാൽ ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ എല്ലാവരുടെയും പ്രതീക്ഷ തെറ്റി. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ടീസർ ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസർ കാർട്ടൂൺ പോലെയുണ്ടെന്നും കൊച്ചുടിവിൽ ഇറക്കേണ്ടതാണെന്നും പോഗോ ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് പകർപ്പാവകാശം വിറ്റ് പോയതെന്നുമൊക്കെയാണ് കൂടുതൽ ട്രോളുകളും.

ആദിപുരുഷിന്റെ ബഡ്ജറ്റ് അഞ്ഞൂറുകോടിയാണെന്നതും പരിഹാസത്തിന് കാരണമാവുകയാണ്. ഇതിനിടെ സിനിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകൾക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വി എഫ് എക്സ് കമ്പനിയായ എൻ വൈ വി എഫ് എക്സ് വാല.ആദിപുരുഷിന്റെ വി എഫ് എക്സ് തങ്ങൾ ചെയ്തിട്ടില്ലെന്നും ചെയ്യുന്നില്ലെന്നുമാണ് എൻ വൈ വി എഫ് എക്സ് വാലയുടെ വിശദീകരണം. മാധ്യമങ്ങൾ ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാലാണ് വിശദീകരണം നൽകുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ശ്രീരാമനെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത് എന്ന വാർത്ത പുറത്ത് വന്നത് മുതൽ ആരാധകർ ചിത്രത്തിനായി വലിയ പ്രതീക്ഷ തന്നെ വെച്ച് പുലർത്തിയിരുന്നു. എന്നാൽ സിനിമയുടെ ടീസർ പുറത്ത് വന്നതോടെ ആ പ്രതീക്ഷകൾക്ക് വലിയ രീതിയിൽ തന്നെ കോട്ടം തട്ടിയെന്നാണ് വിലയിരുത്തൽ.പ്രഭാസും സെയ്ഫ് അലി ഖാനും കൃതി സനോണും അടക്കം മികച്ച താരനിര തന്നെയുള്ള ചിത്രത്തിന്റെ ടീസർ റിലീസ് അയോദ്ധ്യയിലെ സരയൂ നദിക്കരയിൽ വച്ചാണ് നടന്നത്.

പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ടീസറിനെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുകയായിരുന്നു.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ടീസറിൽ മോശം വി എഫ് എക്‌സുള്ളത് എന്ന അഭിപ്രായവും ചിലർ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറാകുന്ന ആദിപുരുഷിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഓം റാവോത്ത് ആണ്. ഐമാക്സ് 3ഡി ഫോർമാറ്റിൽ കണ്ട് ആസ്വദിക്കാവുന്ന തരത്തിൽ ടി സിരീസും റെട്രോഫൈൽസും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ചിത്രം ജനുവരി 12നാണ് തിയേറ്ററുകളിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP