Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൃത്തവേഷത്തിലുള്ള അമ്പിളിദേവിയെ ചേർത്തണച്ച് ആദിത്യൻ എടുത്ത ചിത്രത്തിന് 'നിങ്ങളാണ് എന്റെ ശക്തിയെന്ന്' അമ്പിളിയുടെ കമന്റ്; കടയ്ക്കൽ ദേവീ ക്ഷേത്ര സന്നിധിയിൽ അമ്പിളി നൃത്തം ചെയ്ത സന്തോഷം പങ്കുവെച്ച് ഭർത്താവ്; 'പണത്തേക്കാൾ സ്‌നേഹവും സമാധാനവുമാണ് വലുതെന്നും' ആദിത്യന്റെ വരികൾ

നൃത്തവേഷത്തിലുള്ള അമ്പിളിദേവിയെ ചേർത്തണച്ച് ആദിത്യൻ എടുത്ത ചിത്രത്തിന് 'നിങ്ങളാണ് എന്റെ ശക്തിയെന്ന്' അമ്പിളിയുടെ കമന്റ്; കടയ്ക്കൽ ദേവീ ക്ഷേത്ര സന്നിധിയിൽ അമ്പിളി നൃത്തം ചെയ്ത സന്തോഷം പങ്കുവെച്ച് ഭർത്താവ്; 'പണത്തേക്കാൾ സ്‌നേഹവും സമാധാനവുമാണ് വലുതെന്നും' ആദിത്യന്റെ വരികൾ

മറുനാടൻ ഡെസ്‌ക്‌

'നിങ്ങളാണ് എന്റെ ശക്തി'യെന്ന് അമ്പിളി ദേവി സമൂഹ മാധ്യമത്തിൽ കമന്റായി നൽകിയപ്പോൾ ആദിത്യൻ ജയന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. കടയ്ക്കൽ ദേവീക്ഷേത്ര സന്നിധിയിൽ ഭാര്യയും അഭിനേത്രിയുമായ അമ്പിളിദേവി നൃത്തം ചെയ്ത സന്തോഷ വാർത്ത പങ്കുവെച്ച് ആദിത്യൻ ജയൻ ഇട്ട പോസ്റ്റിനായിരുന്നു മനം നിറയ്ക്കുന്ന കമന്റ്. ഇതിനൊപ്പം തന്നെ അമ്പിളീദേവിയുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

'കടയ്ക്കൽ ഭഗവതിയുടെ മുന്നിൽ പ്രോഗ്രാം കഴിഞ്ഞു. ജീവിതത്തിൽ പണം വലിയൊരു ഘടകമാണെങ്കിലും സമാധാനവും സ്‌നേഹവുമാണു വലുത് എന്നു മനസ്സിലാക്കുന്നു.' എന്നാണ് അമ്പിളീ ദേവിയുടെ ചിത്രത്തിനൊപ്പം ആദിത്യൻ കുറിച്ചത്. എന്നാൽ നിമിഷങ്ങൾക്കകം തന്നെ 'നിങ്ങളാണ് എന്റെ ശക്തി' എന്ന് അമ്പിളി ഭർത്താവിന്റെ പോസ്റ്റിന് കമന്റും ചെയ്തു.

ആദിത്യന്റെ കുടുംബ ക്ഷേത്രമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധേയമായിരുന്നു. 'സ്‌നേഹവും ജീവിതവും എന്താണെന്നു കാട്ടിത്തന്ന എന്റെ ചേട്ടനു വാലന്റൈൻസ് ദിനാശംസകൾ' എന്ന് അമ്പിളി ദേവി പ്രണയദിനത്തിൽ കുറിച്ചത് ഏറെ വൈറലായിരുന്നു. മൂന്നാം വയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയ അമ്പിളി ദേവി ഭരതനാട്യത്തിൽ ഡിപ്ലോമയും എംഎയും എടുത്തിട്ടുണ്ട്. 2001 സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയ പ്രതിഭ കൂടിയാണ് അമ്പിളിദേവി.

ഇക്കഴിഞ്ഞ ജനുവരി 28ന് കൊല്ലം കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ആയിരുന്നു അമ്പിളിയുടെയും ആദിത്യന്റെയും വിവാഹം. ഇതിനു പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണെന്നു പ്രചാരണമുണ്ടായതോടെ വിവാദങ്ങളും തുടർക്കഥയായി. എന്നാൽ സത്യമെന്തെന്ന് ഇവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP