Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ അനുഭവിക്കും; സമൂഹ മാധ്യമങ്ങളിൽ അശ്ലീലം വിളമ്പുന്നത് പതിവാക്കിയ ആളിന് പണികൊടുത്ത് വീണ നായർ

ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ അനുഭവിക്കും; സമൂഹ മാധ്യമങ്ങളിൽ അശ്ലീലം വിളമ്പുന്നത് പതിവാക്കിയ ആളിന് പണികൊടുത്ത് വീണ നായർ

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ സ്ഥിരമായി അശ്ലീല കമന്റുകളുമായി എത്തുന്ന ആളിനെതിരെ പരാതി നൽകി നടി വീണ നായർ. അശ്ലീല കമന്റും അത് ചെയ്തയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇയാൾക്കെതിരെ പരാതി നൽകിയെന്നും താരം പിന്നീട് വെളിപ്പെടുത്തി.

തന്റെ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വീണ പങ്കുവച്ച ഒരു പോസ്റ്റിലാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അശ്ലീലം നിറഞ്ഞതുമായ കമന്റ് വന്നത്. പലപ്പോഴും ഇത്തരം കമന്റുകൾ കണ്ടില്ലെന്നു നടിക്കാറാണ് പതിവെന്നും ഇനിയത് പറ്റില്ലെന്നും വീണ ഫേസ്‌ബുക് പോസ്റ്റിൽ വ്യക്തമാക്കി. ‘‘ഓരോ നെഗറ്റീവ് കമന്റ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും’’ – വീണ കുറിച്ചു.

വീണയ്ക്ക് പിന്തുണയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തത്തി. മാന്യമായി വിമർശിക്കുന്നതിനു പകരം ഇത്തരം അശ്ലീല പ്രയോഗം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. പരാതി നൽകിയെന്ന് ഒരു കമന്റിന് മറുപടിയായി വീണ കുറിച്ചു. സീരിയലുകളിലൂടെ മലയാളികളുടെ പ്രിയതാരമായ വീണ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP