Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ചുവന്ന ബിക്കിനി ധരിച്ച് കടലിനു മുകളിൽ കിടന്ന് മന്ദിര ബേദി; താരം കടൽക്കാറ്റ് ആസ്വദിക്കുന്ന ഹോട്ട് ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചുവന്ന ബിക്കിനി ധരിച്ച് കടലിനു മുകളിൽ കിടന്ന് മന്ദിര ബേദി; താരം കടൽക്കാറ്റ് ആസ്വദിക്കുന്ന ഹോട്ട് ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

പ്രശസ്ത അഭിനേത്രിയും മോഡലും ടെലിവിഷൻ അവതാരകയുമായ മന്ദിര ബേദി1994 ൽ ദൂരദർശനിൽ സം‌പ്രേഷണം ചെയ്യപ്പെട്ട ശാന്തി എന്ന പരമ്പരയിലെ നായികാകഥാപാത്രമായി അഭിനയിച്ചാണ് ശ്രദ്ധേയയായത്. ക്രിക്കറ്റ് ലോകകപ്പിന്റെ അവതരണത്തിലൂടെയും, ടെലിവിഷൻ അവതരണത്തിലൂടെയും മന്ദിര ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാന്തി എന്ന പരമ്പരയിലെ അഭിനയത്തിനു ശേഷം 1995 ൽ മന്ദിര ദിൽ‌വാലെ ദുൽ‌ഹനിയ ലേ ജായേംഗെ എന്ന വൻപ്രദർശനവിജയം നേടിയ ചിത്രത്തിലും അഭിനയിച്ചു.ഇതായിരുന്നു മന്ദിരയുടെ ആദ്യ ഹിന്ദി ചിത്രം.പിന്നീട് ചില ടെലിവിഷൻ പരമ്പരകളിലും മന്ദിര അഭിനയിച്ചിരുന്നു.ചില മാഗസിനുകളുടെ ചിത്രങ്ങൾക്ക് വേണ്ടി മോഡലായും മന്ദിര പ്രവർത്തിച്ചു. 2007 ലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ അവതരണത്തിനിടെ മന്ദിര ധരിച്ചിരുന്ന സാരിയിൽ രാഷ്ട്രങ്ങളുടെ പതാക ഉണ്ടെന്ന കാരണത്താൽ ചില വിവാദങ്ങൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ, മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തന്റെ പാരഡൈസ് സിറ്റിയിൽ എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് മന്ദിര. മാലിദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കടലും മാലിദ്വീപ് സ്‌പെഷ്യൽ ഭക്ഷണവും ആസ്വദിച്ച് വെക്കേഷൻ അടിച്ചുപൊളിക്കുകയാണ് താരം. ചുവന്ന ബിക്കിനി ധരിച്ച് കടലിനു മുകളിലുള്ള കയറു കട്ടിലിൽ കിടന്നു കടൽക്കാറ്റ് ആസ്വദിക്കുന്ന ഹോട്ട് ചിത്രമാണ് ആരാധകരുടെ മനസു കീഴടക്കുന്നത്.

കൂടാതെ കറുത്ത ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളിന് അടുത്തായി ഇരിക്കുന്ന താരത്തിന്റെ ചിത്രവും കയ്യടി നേടുന്നുണ്ട്. 15 മണിക്കൂർ നീണ്ട യാത്രയ്‌ക്കൊടുവിലാണ് താരം മാലിദ്വീപിൽ എത്തിയത്. യാത്ര തുടങ്ങുന്നതിന് മുൻപ് ഫേയ്‌സ്മാസ്‌കെല്ലാം അണിഞ്ഞ് നിൽക്കുന്നതിന്റെ ചിത്രവും മന്ദിര പങ്കുവെച്ചിരുന്നു. കടലിനോടു ചേർന്നുള്ള റിസോർട്ടിലാണ് താരം താമസിക്കുന്നത്. മാലിദ്വീപിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

      View this post on Instagram

Suspended over the ocean.. #theresnoplaceidratherbe ????????☀️❤️ . @discoversoneva #experiencesoneva #discoversoneva #sonevafushi

A post shared by Mandira Bedi (@mandirabedi) on Sep 27, 2020 at 2:04am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP