Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202225Saturday

അക്കിനേനി എന്ന കുടുംബപ്പേര് ഉപേക്ഷിച്ച് 'എസ്' എന്ന് ആദ്യം മാറ്റി; വിവാഹ മോചനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ പേര് മാറ്റി സാമന്ത; അക്കൗണ്ടുകൾക്ക് 'സാമന്ത' എന്ന് പേര് നൽകി താരം

അക്കിനേനി എന്ന കുടുംബപ്പേര് ഉപേക്ഷിച്ച് 'എസ്' എന്ന് ആദ്യം മാറ്റി; വിവാഹ മോചനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ പേര് മാറ്റി സാമന്ത; അക്കൗണ്ടുകൾക്ക് 'സാമന്ത' എന്ന് പേര് നൽകി താരം

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചന വാർത്ത സാമൂഹ്യ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. കഴിഞ്ഞ ദിവസമാണ് തങ്ങൾ വേർപിരിയുകാണെന്ന് ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. വിവാഹ മോചനത്തിന് പിന്നാലെ സോഷ്യൽ മീഡിയ ഹാൻഡിലിലെ പേര് വീണ്ടും മാറ്റിയിരിക്കുകയാണ് സാമന്ത.

സാമന്ത റൂത്ത് പ്രഭു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് അക്കിനേനി എന്ന കുടുംബപ്പേര് ഉപേക്ഷിക്കുകയും അവരുടെ പേര് 'എസ്' എന്ന് മാറ്റുകയും ചെയ്തതാണ് താര ദമ്പതികളുടെ വേർപിരിയൽ അഭ്യൂഹങ്ങൾക്ക് ആക്കം കൂടാൻ കാരണം. എന്നാലിപ്പോൾ വിവാഹമോചന വാർത്ത അറിയിച്ച ശേഷം സാമന്ത വീണ്ടും സോഷ്യൽ മീഡിയ ഹാൻഡിലിലെ പേര് മാറ്റിയിരിക്കുകയാണ്. 'സാമന്ത' എന്നാണ് അക്കൗണ്ടുകൾക്ക് താരം നൽകിയിരിക്കുന്ന പേര്.

ഒക്ടോബർ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാർത്ത അറിയിച്ചത്. 'ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ''എന്നായിരുന്നു പ്രസ്താവന.

2017 ഒക്ടോബർ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്. ഇരുവരും തമ്മിൽ അടുത്തകാലത്ത് സ്വരചേർച്ചയില്ലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേർപിരിയുന്നുവെന്ന് അഭ്യൂഹങ്ങൾ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP