Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

തന്റെ അരങ്ങേറ്റത്തിന് തൊട്ടുമുമ്പുള്ള ചിത്രവുമായി റിമ കല്ലിങ്കൽ; പൊരിച്ച മീനിന് മുൻപുള്ള ജീവിതം എന്ന് കമന്റ്; കിടിലൻ മറുപടിയുമായി താരം

തന്റെ അരങ്ങേറ്റത്തിന് തൊട്ടുമുമ്പുള്ള ചിത്രവുമായി റിമ കല്ലിങ്കൽ; പൊരിച്ച മീനിന് മുൻപുള്ള ജീവിതം എന്ന് കമന്റ്; കിടിലൻ മറുപടിയുമായി താരം

മറുനാടൻ ഡെസ്‌ക്‌

മോഹിനിയാട്ട അരങ്ങേറ്റത്തിന് ഒരുങ്ങി നിൽക്കുന്ന ഒരു പതിമൂന്നുകാരിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാര്യമായി എന്തോ ശ്രദ്ധിച്ച് നിൽക്കുന്ന ആ 13കാരി മറ്റാരുമല്ല നടി റിമ കല്ലിങ്കലാണ്. താരം തന്നെയാണ് തന്റെ പഴയചിത്രം ആരാധകരുമായി പങ്കുവെച്ചത്. തൃശ്ശൂർ റിജീയണൽ തിയറ്ററിൽ വച്ചുനടന്ന അരങ്ങേറ്റത്തിന് തൊട്ടു മുൻപ് എടുത്ത ചിത്രമാണിത്. ‘എന്റെ മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂർ റീജിയണൽ തിയറ്ററിലെ ബാക്ക്‌സ്റ്റേജ് ഡ്രസിങ് റൂമിൽ. എപ്പോഴത്തേയും പോലെ എന്റെ നേരെയുള്ള ക്യാമറയിലും നടക്കാൻ പോകുന്ന പ്രകടനത്തിലും ചറ്റിലും നടക്കുന്ന കാര്യങ്ങളിൽ പരിഭ്രാന്തയായി നിൽക്കുന്ന ഞാൻ.- എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് താഴെ രസകരമായ കമന്റുകൾ നിറയുകയാണ്. പൊരിച്ച മീനിന് മുൻപുള്ള ജീവിതം, എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ ഒരാൾ കുറിച്ചത്. പക്ഷേ അന്നും ഇന്നും ഒരു ഫെമിനിച്ചി തന്നെയാണെന്നായിരുന്നു ഇതിന് മറുപടിയായി റിമ കല്ലിങ്കൽ കുറിച്ചത്. ‘നല്ലൊരു കുട്ടി എയ്‌ന്’ എന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിൻ പരാരിയുടെ കമന്റ്. നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്. ഞാൻ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാൾ പറഞ്ഞതിൽ അതിശയം തോന്നുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി.

നടിയായും അവതാരകയായുമൊക്കെ മലയാളത്തിൽ സജീവമായ താരമാണ് റിമ കല്ലിങ്കൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മോളിവുഡിലേക്ക് എത്തിയ താരം മുൻനിര നായികമാരിൽ ഒരാളായി തിളങ്ങിയിരുന്നു. മിസ് കേരള മൽസരത്തിൽ റണ്ണറപ്പ് ആയതിന് പിന്നാലെയാണ് റിമ സിനിമയിലും തിളങ്ങിയത്. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും റിമ കല്ലിങ്കൽ നേടിയിരുന്നു. സിനിമകൾക്കൊപ്പം തന്നെ വനിത കൂട്ടായ്മയായ ഡബ്യൂസിസിയുടെ മുൻനിരയിലും റിമയുടെ സാന്നിദ്ധ്യമുണ്ട്. നടിയുടെ ഉറച്ച നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

2009ലായിരുന്നു റിമ കല്ലിങ്കയിൽ സിനിമയിലേക്ക് എത്തിയത്. ഋതുവിന് ശേഷം നിരവധി സിനിമകളിൽ നടി വേഷമിട്ടിരുന്നു. സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി ആണ് റിമ കല്ലിങ്കൽ മലയാളത്തിൽ തിളങ്ങിയത്. കഴിഞ്ഞ വർഷം വൈറസ് എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രത്തിൽ അഖിലയെന്ന നേഴ്‌സിന്റെ വേഷമാണ് നടി അവതരിപ്പിച്ചത്.

      View this post on Instagram

Just before my mohiniyattam arengetram. In the Thrissur Regional Theatre backstage dressing room. Like always, in a daze about about the camera on me, about the performance ahead and everything happening around me.

A post shared by Rima Kallingal (@rimakallingal) on Aug 21, 2020 at 12:00am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP