Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

'നടി രേഖയുടെ മൃതദേഹമാണോ ഇത്? വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾ; എന്നെ കൊന്ന് കർപ്പൂരം കത്തിച്ച് വയ്ക്കണോ? വ്യാജ വാർത്തകൾക്കെതിരെ പൊട്ടിത്തെറിച്ച് നടി രേഖ

'നടി രേഖയുടെ മൃതദേഹമാണോ ഇത്? വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾ; എന്നെ കൊന്ന് കർപ്പൂരം കത്തിച്ച് വയ്ക്കണോ? വ്യാജ വാർത്തകൾക്കെതിരെ പൊട്ടിത്തെറിച്ച് നടി രേഖ

മറുനാടൻ ഡെസ്‌ക്‌

തമിഴിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി നൂറിലധികം സിനിമകളിലഭിനയിച്ച നടിയാണ് രേഖ. താരം ഇപ്പോഴും അഭിനയം വിട്ടിട്ടില്ല.എന്നാൽ ഇതിനിടെ രേഖ മരിച്ചു എന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.അതിനെതിരെ ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് രംഗത്തെത്തിയിരിക്കുയാണ് താരം. നടി രേഖ മരിച്ചെന്ന രീതിയിൽ വാർത്ത നൽകിയ യുട്യൂബ് ചാനലിനെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം.

'എത്രയോ കലാകാരന്മാരെ വളർത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവർത്തകർ. ഉത്തരേന്ത്യയിൽ നിന്നോ തെലുങ്കിൽ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങൾ പിന്തുണച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നു വന്ന നയൻതാരയെപ്പോലും വാഴ്‌ത്തി എഴുതിയവരാണ് നിങ്ങൾ എന്നിട്ട് ഇതുപോലെ വ്യാജവാർത്തകൾ നൽകുന്നത് ശരിയാണോ? എന്നാണ് രേഖ ചോദിക്കുന്നത്.

'കലൈഞ്ജർ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം മരിച്ചുപോയെന്ന് എഴുതിപ്പിടിപ്പിച്ചു. നടി കെ.ആർ. വിജയ മരിച്ചെന്ന് വാർത്തകൾ വന്നിട്ടുണ്ട്. മോഹൻ സാറിനെയൊക്കെ എത്രയോ തവണ ഇതുപോലെ കൊന്നിട്ടുണ്ട്. ഇവരൊന്നും തിരിച്ച് ചോദിക്കാൻ വരാത്തതുകൊണ്ടാണ് ഇതെല്ലാം ആവർത്തിക്കപ്പെടുന്നത്. അതു വച്ച് അവർ പൈസയുണ്ടാക്കുന്നു. ഞാൻ ഇവിടെ സന്തോഷമായി തന്നെ ജീവിക്കുന്നു.

ഭർത്താവിന്റെയും മക്കളുടെയും ഒപ്പം സന്തോഷമായാണ് ഞാൻ കഴിയുന്നത്. എന്റെ വ്യക്തിജീവിതം മനോഹരമായാണ് ഞാൻ കൊണ്ടുപോകുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ നന്നായി ചെയ്യുന്നു. നൂറു പടങ്ങളിൽ അഭിനയിച്ചു. എന്നാലും ഇനിയും നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കർപ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ?,' രേഖ ചോദിച്ചു.

മാത്രമല്ല, ഇത്തരം വാർത്തകൾ തന്നെ വേദനിപ്പിക്കുന്നില്ലെങ്കിലും തന്നെ ഇഷ്ടപ്പെടുന്നവരെ ആശങ്കയിലാഴ്‌ത്തുന്നുണ്ട് എന്നും താരം പറയുന്നു. ജിവി പ്രകാശ് നായകനായെത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടി രേഖയുടെ പ്രതികരണം.'നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നൊരു തലക്കെട്ട് നൽകി വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾ നൽകി ഒരു വ്യാജ വാർത്ത 'മീശ മച്ചാൻ' എന്നൊരു യുട്യൂബ് ചാനൽ നൽകിയിരുന്നു.

ഓഗസ്റ്റ് 17നാണ് വിഡിയോ അപ്ലോഡ് ചെയ്തത്. ആ വ്യാജവാർത്ത 10 ലക്ഷം പേരാണ് യുട്യൂബിൽ കണ്ടത്.'എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ അനാവശ്യ വിഷയങ്ങൾ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ കൊണ്ടുവരണമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP