Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസരങ്ങൾക്ക് വേണ്ടി നായകന്മാർക്കൊപ്പം കിടന്നിട്ടില്ല; പ്രണയബന്ധങ്ങൾ ഉണ്ടാക്കാനും ശ്രമിച്ചില്ല ; അതുകൊണ്ടു തന്നെ ഞാൻ വലിയ അഹങ്കാരിയായിരുന്നു; അന്ന് എനിക്ക് പിന്തുണയായി വനിതാ മാധ്യമ പ്രവർത്തർ പോലും രംഗത്ത് വന്നില്ല; വെളിപ്പെടുത്തലുമായി നടി രവീണ ഠണ്ടൺ

മറുനാടൻ ഡെസ്‌ക്‌

ന്നെ അഹങ്കാരിയായി മുദ്രകുത്തിയത് ബോളിവുഡ് സിനിമയിലെ പുരുഷമേധാവിത്വത്തെ എതിർത്തതാണെന്ന് നടി രവീണ ഠണ്ടൺ. തനിക്ക് സിനിമയിൽ ഗോഡ് ഫാദർ ഇല്ലായിരുന്നു. ഒരു ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതുകൊണ്ടു തന്നെ പ്രമോട്ട് ചെയ്യാൻ നായകന്മാരും ഇല്ലായിരുന്നു.

അവസരങ്ങൾക്ക് വേണ്ടി നായകന്മാർക്കൊപ്പം കിടക്കാനോ പ്രണയബന്ധങ്ങൾ ഉണ്ടാക്കാനോ ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ വലിയ അഹങ്കാരിയായിരുന്നു. നായകന്മാർ ചിരിക്കാൻ പറയുമ്പോൾ ചിരിക്കാനും ഇരിക്കാൻ പറയുമ്പോൾ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ലെന്നും രവീണ പറഞ്ഞു.

അന്ന് തനിക്ക് പിന്തുണയായി വനിതാ മാധ്യമ പ്രവർത്തർ പോലും രംഗത്ത് വന്നില്ല. അവരെല്ലാം അതിപ്രശസ്തരായ പുരുഷതാരങ്ങൾക്കൊപ്പം നിന്നത്. ഇവർ തന്നെയാണ് വാതോരാതെ സ്ത്രീപക്ഷ ലേഖനങ്ങൾ എഴുതികൊണ്ടിരുന്നതും- രവീണ പറഞ്ഞു.

സുശാന്ത് സിങ്ങ് രജ്പുതിന്റെ മരണത്തിന് ശേഷം രവീണ ബോളിവുഡ് സിനിമയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയായിരുന്നു.തുടക്കകാലത്ത് താനും സിനിമയിലെ 'വൃത്തികെട്ട രാഷ്ട്രീയം' ഇരയായിരുന്നുവെന്ന് രവീണ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

നായകന്മാരാലും അവരുടെ പെൺസുഹൃത്തുക്കളാലും ചിലർ ഒഴിവാക്കപ്പെടാറുണ്ട്. നുണകൾ നിറഞ്ഞ വാർത്തകൾ അവർക്കെതിരേ നിരന്തരം നൽകും. അത് അവരുടെ കരീയർ നശിപ്പിക്കും. ചിലർ ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറും മറ്റുചിലർക്ക് അതിന് കഴിയില്ല. സത്യം തുറന്നു പറയുമ്പോൾ പലപ്പോഴും നിങ്ങൾ നുണയനാണെന്ന് മുദ്രകുത്തപ്പെടും തകർക്കാനുള്ള ശ്രമങ്ങളും നടത്തും. പക്ഷേ, താൻ പോരാടി കരിയർ തിരിച്ചുപിടിക്കുകയായിരുന്നെന്നും രവീണ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP