Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഉണ്ട' സിനിമയുടേതെന്ന ധ്വനിയിൽ അശ്ശീല കമന്റുമായി ഞരമ്പ് രോഗി'; ഫേസ്‌ബുക്ക് പോസ്റ്റിന് വന്ന കമന്റ് സ്‌ക്രീൻ ഷോട്ട് എടുത്ത് പങ്കുവെച്ച് നടി മാലാ പാർവ്വതി; 'എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ' എന്നും കുറിപ്പ്; എട്ടിന്റെ പണി നടി കൊടുത്തപ്പോൾ കമന്റ് ഡിലീറ്റ് ചെയ്ത് തടിയൂരി യുവാവ്

'ഉണ്ട' സിനിമയുടേതെന്ന ധ്വനിയിൽ അശ്ശീല കമന്റുമായി ഞരമ്പ് രോഗി'; ഫേസ്‌ബുക്ക് പോസ്റ്റിന് വന്ന കമന്റ് സ്‌ക്രീൻ ഷോട്ട് എടുത്ത് പങ്കുവെച്ച് നടി മാലാ പാർവ്വതി; 'എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ' എന്നും കുറിപ്പ്; എട്ടിന്റെ പണി നടി കൊടുത്തപ്പോൾ കമന്റ് ഡിലീറ്റ് ചെയ്ത് തടിയൂരി യുവാവ്

മറുനാടൻ ഡെസ്‌ക്‌

എന്തിനും ഏതിനും തന്റെ നിലപാട് വ്യക്തമാക്കാൻ മടിക്കാത്ത ആളാണ് നടി മാലാ പാർവ്വതി. നേരാണെന്ന് തോന്നുന്നത് തുറന്ന് പറയാൻ മടിയില്ലാത്ത താരം സമൂഹ മാധ്യമങ്ങളിലൂടയും തനിക്ക് പറയാനുള്ളത് വ്യക്തമാക്കാറുണ്ട്. ഈ വേളയിലാണ് മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തെ പറ്റി താരം ഇട്ട ഫേസ്‌ബുക്ക് കുറിപ്പിന് വന്ന അശ്ശീല കമന്റിനെ പറ്റിയും താരമിപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. അർത്ഥമുള്ള സിനിമയാണ് ഉണ്ടയെന്നും താൻ ഫുൾമാർക്കിട്ട ചിത്രമാണെന്നും എല്ലാവരും പോയി കാണണം എന്നും പറഞ്ഞായിരുന്നു പാർവ്വതി ആദ്യം കുറിപ്പിട്ടത്.

ഇതിന് പിന്നാലെയായിരുന്നു ഞരമ്പ് രോഗി വക കമന്റ്. രാജു വെന്നയാളായിരുന്നു അശ്ശീല കമന്റുമായി എത്തിയത്. 'മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ ' എന്നായിരുന്നു കമന്റ്. എന്നാൽ ഇതിന് പിന്നാലെ മുഖത്തടിച്ചപോലെ താരം മറുപടിയും നൽകി. മാലാ പാർവ്വതിയുടെ ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ: 'കുറെ നാളായി താങ്കൾ ഇങ്ങനെ തന്നെയാണല്ലോ? Block ചെയ്യാതിരിക്കാൻ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ..അത് വ്യക്തവും ആണ്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസിലായില്ലെങ്കിലും മറ്റുള്ളവർക്ക് വ്യക്തമാണ്' എന്നായിരുന്നു പാർവതിയുടെ മറുപടി.

മാല പിന്നീട് രാജുവിന്റെ കമന്റിന്റെയും തന്റെ മറുപടിയുടെയും സ്‌ക്രീൻ ഷോട്ട് സ്വന്തം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ രണ്ട് മണിക്കൂറിന് ശേഷമാണ് രാജു പാലതായി തന്റെ കമന്റ് ഡിലീറ്റ് ചെയ്തത്. കമന്റ് ഡിലീറ്റ് ചെയ്തത് കൂടാതെ ഇയാൾ മാപ്പ് ചോദിക്കുകയും ചെയ്തു. 'എന്റെ കമന്റ് ഞാൻ പിൻവലിക്കുന്നു. ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു പിന്നീട് രാജു കുറിച്ചത്. മുൻപും ഇത്തരം ഓൺലൈൻ ഞരമ്പ് രോഗികൾക്കെതിരെ രൂക്ഷ വിമർശനവുമായി മാല അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു.

മാലാ പാർവ്വതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട' എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ.ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായതുകൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നതുകൊണ്ടും ഈ സിനിമ സ്‌പെഷ്യലാണ്. എന്നാൽ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമന്റ് ഒന്ന് നോക്കിക്കേ.. രണ്ട് അർത്ഥത്തിൽ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്... എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP