കോടീശ്വരൻ പരിപാടി അവതരിപ്പിക്കുമ്പോൾ സ്വന്തം മക്കൾ അനുഭവിക്കേണ്ട മൂന്ന് കോടി രൂപ പലർക്കായി സഹായം നൽകി; ജീവിതത്തിൽ പൊന്നണിയണം എന്ന നിരവധിപേരുടെ ആഗ്രഹം സാധിച്ച് കൊടുത്തു; അധികാരമില്ലാതെ ഇത്രയും ചെയ്ത ആൾക്ക് അധികാരം കിട്ടിയാൽ പലതും ചെയ്യാനാകും; ജനപ്രതിനിധികളെ നേരിൽ കാണാൻ പോലും പറ്റാത്ത ലോകത്ത് എന്ത് ആവശ്യത്തിനും സുരേഷേട്ടന്റെ അടുത്ത് ഓടി ചെല്ലാം; സുരേഷ് ഗോപിയെ പുകഴ്ത്തി നടി ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: തൃശ്ശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നേതൃ ഗുണങ്ങളെ പുകഴ്ത്തി നടി ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോഴത്തെ ജനപ്രതിന്ധികൾ ചെയ്യുന്നതിലും നന്നായി ജനസേവനം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും അധികാരമില്ലാതെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ അധികാരം കിട്ടിയാൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ലെന്നും യുവതി പോസ്റ്റിൽ പറയുന്നു. കോടീശ്വരൻ എന്ന പരിപാടി അവതരിപ്പിക്കുമ്പോൾ ചെയ്ത നല്ല കാര്യങ്ങളും ഒപ്പം തന്നെ സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കുമ്പോൾ പോലും മറ്റുള്ളവരെ സഹായിച്ച കാര്യങ്ങളും സ്വന്തം ജീവിതത്തിൽ നേരിട്ട് കണ്ട അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത് എന്നും യുവതി പോസ്റ്റിൽ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രണ്ടു മൂന്നു ദിവസമായി ആകെ മനപ്രയാസമാണ്..... ആ കുഞ്ഞു മോൻ എപ്പോഴും കണ്മുന്നിൽ... പിന്നെ സ്നേഹിച്ചു കൂടെ നിർത്തുന്നവർ തരുന്ന മുറിവുകൾ (അതു വര്ഷങ്ങളായി എന്റെ ഒരു ശാപമാണ്..... ആരെ സ്നേഹിച്ചു ആത്മാർത്ഥതയോടെ നിന്നാലും മൂന്നിന്റെ അന്ന് പണി ഉറപ്പാണ്..... അതിനാൽ ഇത്തവണ ഷോക്ക് ആയില്ല ??????)ഈ പോസിറ്റിവിറ്റി നമ്മൾ ഉണ്ടാക്കുന്നതല്ലേ? അങ്ങനെ എങ്കിൽ പോസിറ്റീവ് ആയ ചിലതു നിങ്ങളോട് പറയാം എന്നങ്ങു കരുതി..... അപ്പൊ തുടങ്ങാം..........
തിരുവനന്തപുരത്തു ശാസ്തമംഗലത്തു വര്ഷങ്ങളോളം ഞങ്ങൾ സുരേഷേട്ടന്റെ (സുരേഷ് ഗോപി )യുടെ അയൽക്കാർ ആയിരുന്നു.... അന്ന് ചേട്ടൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്.... എന്റെ അമ്മയുടെ (ഹസ്ബൻഡ് ന്റെ അമ്മ )കൂട്ടുകാരി ആണ് ഗ്ലാഡിസ് ആന്റി... ആന്റിയുടെ ഭർത്താവ് മരിച്ചു പോയിരുന്നു.. മക്കൾ ഇല്ല.. ഒത്തിരി അസുഖങ്ങളും ഉണ്ട്.. ഒറ്റയ്ക്കു ഒരു വാടക വീട്ടിലാണ് താമസം. രണ്ടു ദിവസം കൂടുമ്പോ ആന്റി ഞങ്ങളുടെ വീട്ടിലേക്കു വരും..... ആന്റി വന്നില്ലെങ്കിൽ മൂന്നാമത്തെ ദിവസം അമ്മ അങ്ങോട്ട് പോകും..... ലാസ്റ്റ് ആന്റി വന്നപ്പോ കാലിൽ നല്ല നീരുണ്ടായിരുന്നു.. നടക്കാൻ ബുദ്ധിമുട്ട്.. അമ്മ ആശുപത്രിയിൽ പോവാംന്നു പറഞ്ഞു നോക്കി..... ആന്റി സമ്മതിക്കുന്നില്ല......
രണ്ടു ദിവസം കഴിഞ്ഞു ആന്റി വന്നിട്ട്... അമ്മ അങ്ങോട്ട് അന്വേഷിച്ചു പോയി.. വീട് അടച്ചിട്ടിരിക്കുന്നു. അയൽപക്കത്തു ചോദിച്ചു. ഒരു വിവരവും ഇല്ല.. അമ്മക്ക് ടെൻഷൻ ആയി. അമ്മയോട് പറയാതെ എങ്ങും പോകാറില്ല.. വൈകിട്ട് എന്റെ ഭർത്താവിനെ കൂട്ടി വീണ്ടും അവിടെ പോയി... ആളില്ല, വീട് പൂട്ടി തന്നെ.. പിറ്റേ ദിവസങ്ങളിൽ എല്ലാം എന്റെ ഹസ്ബൻഡോ അമ്മയോ ആ വീട്ടിൽ അന്വേഷിച്ചു പോയി.... ആ കുഞ്ഞു വീട് അടഞ്ഞു കിടന്നു.. ആർക്കും ഒരു വിവരവും അറിയില്ല........
മൂന്നാഴ്ച കഴിഞ്ഞു.. ആന്റി എവിടെ പോയി എന്തു സംഭവിച്ചു എന്ന ടെൻഷനിൽ ഇരിക്കുമ്പോൾ ഒരു ഓട്ടോയിൽ ആന്റി വന്നിറങ്ങി.. ഞങ്ങൾ എന്നും വീട്ടിൽ ചെല്ലുമായിരുന്നു എന്ന് അറിഞ്ഞിട്ടു വന്നിരിക്കുകയാണ്.. ഈ മൂന്നാഴ്ചയും ആന്റി ഹോസ്പിറ്റലിൽ ആയിരുന്നു.. ഞങ്ങൾ വിഷമിച്ചു പോയി. ആരെ എങ്കിലും വിട്ടോ ഫോണിലോ ഒന്നു അറിയിക്കായിരുന്നില്ലേ?? ഇത്ര ദിവസം ആര് നോക്കി?? സുരേഷ് നോക്കി.... എന്നും സുരേഷ് വന്നു എന്നെ കാണും.. ജോലിക്കാരി രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണവുമായി ചെല്ലും.. ആന്റിയുടെ കഴുകുവാനുള്ള തുണി സുരേഷേട്ടന്റെ വീട്ടിൽ കൊണ്ടു പോയി കഴുകി കൊണ്ടു വരും... രാത്രിയിൽ ആന്റിക്കു ഒപ്പം അവർ ആശുപത്രിയിൽ ഉറങ്ങും..... ബില്ല് അടച്ചതും മരുന്നുകൾ വാങ്ങുന്നതുമെല്ലാം സുരേഷേട്ടൻ ഞങ്ങളുടെ കണ്ണു നിറഞ്ഞു... ഞങ്ങളും ആന്റിയും തമ്മിലുള്ള ബന്ധം ചേട്ടന് അറിയാം.. എന്നിട്ടും ഒരു വാക്ക് ഞങ്ങളോട് പറഞ്ഞില്ല...........
കോഴിക്കോട് നിന്നും പാലക്കാട് നിന്നും കിഡ്നി രോഗികളായ രണ്ടു പെൺകുട്ടികളുടെ വീട്ടുകാർ മാസം തോറും ചേട്ടന്റെ വീട്ടിൽ വരുമായിരുന്നു... സഹായത്തിനു.. ഒരു തവണ ഇവർ വന്നപ്പോ ചേട്ടൻ ഉണ്ടായിരുന്നില്ല.. അവർക്കു അത്യാവശ്യമായി സഹായം വേണം.... ഒരു മാസത്തെ ചെലവിനു ആവശ്യമുള്ളതെല്ലാം കൊടുക്കുന്നത് ചേട്ടനാണ്.. ഒപ്പം ചികിത്സ റിപ്പോര്ട്ട് വായിച്ചു നോക്കുകയും ഡോക്ടറോടു സംസാരിക്കുകയുമൊക്കെ ചെയ്യും... ചേട്ടനും കുടുംബവും അവിടെ ഇല്ലാത്തതിനാൽ ഇവർ ഞാനും സിനിമാതാരം ആണെന്ന് പറഞ്ഞു എന്റെ വീട്ടിൽ വന്നു... ചേട്ടൻ കൊടുക്കുന്ന അത്രയും പണം ഒറ്റയടിക്ക് എന്റെ കയ്യിൽ ഇല്ലാത്തതിനാൽ ഞാൻ രണ്ടു മൂന്നു അയല്പക്കങ്ങളിൽ നിന്നു കൂടി വാങ്ങി (അവരും സഹായിച്ചു )അവർക്കു കൊടുത്തു.......... അവർ പറഞ്ഞാണ് നാളുകളായി അവരെ ചേട്ടൻ സഹായിക്കുന്ന വിവരം ഞങ്ങൾ അറിയുന്നത്............ ഞങ്ങൾ അമ്പരന്നു പോയി........ കണ്ണു നിറഞ്ഞു പോയി..... കയ്യിൽ പത്തു പൈസ എടുക്കാൻ ഇല്ലാത്തപ്പോഴും ചേട്ടൻ ഇങ്ങനെ ചെയ്യുന്നുണ്ടല്ലോ......... !
പിന്നീടും പലവട്ടം കണ്ടിട്ടുണ്ട്.. സഹായം അഭ്യർത്ഥിച്ചു ആ വീട്ടിൽ പലരും പോകുന്നതും സന്തോഷം നിറഞ്ഞ മുഖത്തോടെ അവർ മടങ്ങി പോകുന്നതും..... അച്ഛനില്ലാത്ത കുഞ്ഞുങ്ങൾ, പഠിക്കാൻ നിവർത്തി ഇല്ലാത്തവർ, രോഗ ബാധിതർ അങ്ങനെ പലരും..........
പിന്നീട് കോടിശ്വരൻ എന്ന പ്രോഗ്രാം ചെയ്തു... മൂന്നു കോടി രൂപ അദ്ദേഹത്തിന്റെ മക്കൾ അനുഭവിക്കേണ്ടത് പലർക്കും സഹായമായി നല്കി... ജീവിതത്തിൽ ഇന്നേ വരെ ഒരു തരി പൊന്നണിയാത്തവരുടെ ഒരു കുഞ്ഞു സ്വർണ്ണ മാല എന്ന ആഗ്രഹം പോലും സാധിച്ചു കൊടുത്തു..... ഒരു മതിലിനിപ്പുറം ഇരുന്നു പല സന്തോഷ കണ്ണു നീരിനും ഞാനും സാക്ഷ്യം വഹിച്ചിട്ടുണ്ട്.....
ക്യാൻസർ ബാധിതയായ ഏതു നിമിഷവും മരിച്ചു പോകാം എന്ന നിലയിൽ ഉണ്ടായിരുന്ന ഒരു മോൾക്ക് അവളുടെ ഒറ്റ മുറിയിൽ നിന്നും മെച്ചപ്പെട്ട വീട്ടിലേക്കു മാറാൻ ഞാനും ചേട്ടനും ചേട്ടന്റെ ഒരു കസിനും ഒരുപാട് പ്രയത്നിച്ചു...... എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ അവളെ മാറ്റാൻ ആയില്ല..... സ്വഛമായ ഒരു മരണം അവൾക്കേകുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല...............
ഇനിയും ഏറെ ഉണ്ട് പറയുവാൻ.... സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെപ്പറ്റി..... നല്ല മനുഷ്യനെ പറ്റി... ഞാൻ എപ്പോഴും ചേട്ടൻ രാഷ്ട്രീയത്തിൽ വരാൻ പറയുമായിരുന്നു.. ശാസ്തമംഗലത്തിന്റെ മുത്തേ എന്ന് തമാശയായി വിളിക്കും.... അദ്ദേഹത്തെ ഒരു സാധാരണ രാഷ്ട്രീയ നേതാവിനെ വിമർശിക്കുന്ന പോലെ ദയവു ചെയ്തു വിമർശിക്കരുത്... സ്വന്തം പോക്കറ്റിൽ നിന്നു സമൂഹത്തിനു വേണ്ടി ചെയ്തിട്ടുള്ള ചെയ്യുന്ന ആൾ ആണ് അദ്ദേഹം..... രാഷ്ട്രീയ പ്രവേശനമൊക്കെ അദ്ദേഹത്തിനു നന്മ ചെയ്യാനുള്ള പ്ലാറ്റ് ഫോം മാത്രമാണ്. അധികാരം കയ്യിലുണ്ടെങ്കിൽ മാത്രമാണ് ചിലതൊക്കെ ചെയ്യാൻ സാധിക്കുക... അതിനു അദ്ദേഹത്തെ സഹായിക്കണം.........
ന ബി ആലോചിച്ചു നോക്കു അവസാനമായി(ഇലക്ഷൻ കാലത്തിനു മുൻപ് )നിങ്ങൾ ജയിപ്പിച്ചു വിട്ട ജന പ്രതിനിധിയെ നിങ്ങൾ കണ്ടത് എപ്പോഴാണ്?? നിങ്ങളുടെ ഒരു ആവശ്യം അദ്ദേഹത്തോടു പറയാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ?? കാണാൻ കിട്ടുന്നില്ല പിന്നെയാണ് ല്ലേ???? സുരേഷേട്ടന്റെ അടുത്തു നിങ്ങൾക്ക് ഓടി ചെല്ലാം......പരിഹാരം ഉണ്ടാകും.. ഉറപ്പ്
Stories you may Like
- സുരേഷ് ഗോപി പിറന്നാൾ മലയാളി ഏറ്റെടുക്കുമ്പോൾ
- കെ.സുരേഷ് കുമാർ തുടങ്ങിയ സ്വപ്ന വിദ്യാലയത്തിൽ പ്രതിസന്ധി
- സുരേഷ് ഗോപി പുറത്തു വന്നതിന്റെ കാരണം ആലപ്പി അഷറഫ് വെളിപ്പെടുത്തുമ്പോൾ ചർച്ചയുമായി സോഷ്യൽ മീഡിയ
- ഫേസ്ബുക്കിന്റെ രാഷ്ട്രീയത്തിനെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസും
- ഫേസ് ബുക്ക് ഇന്ത്യക്കെതിരെ സുക്കർബർഗിന് കത്തെഴുതി കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി; ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?
- തെങ്ങ് ചതിക്കില്ലെന്ന് മാത്രമല്ല വേണ്ടിവന്നാൽ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്സിലും കയറ്റും; എറണാകുളം സ്വദേശി ജോർജ് പുല്ലാട്ടിന്റെ അനുഭവപാഠം ഇതാണ്; ഇന്ത്യ ബുക്ക് റെക്കോഡ്സ് നേട്ടം ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന തെങ്ങിന്റെ പേരിൽ; റെക്കോർഡ് നേട്ടത്തിൽ ജോർജ്ജ് എത്തുന്നത് ഇത് രണ്ടാം തവണ
- അശ്ലീല ഫോൺ സംഭാഷണ ശബ്ദരേഖ പുറത്തായി; മുസ്ലിം ലീഗ് നേതാവ് ബശീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്ത് സെക്രട്ടറി സ്ഥാനം രാജി വച്ചു; ശബ്ദരേഖയുടെ പൂർണരൂപം പുറത്തുവന്നത് ബശീർ സംയുക്ത ജമാഅത്ത് സെക്രട്ടറി ആയപ്പോൾ; പ്രതിഷേധത്തിന് ശക്തി കൂടിയത് സംഭാഷണം കാസർകോട്ട് റിയാസ് മൗലവി കൊല ചെയ്യപ്പെട്ട ദിവസമെന്ന് തെളിഞ്ഞപ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്