Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇത് 37 വർഷങ്ങൾക്കുമുമ്പ്.. ഇപ്പോൾ എനിക്കെത്ര വയസ്സെന്ന് ഊഹിക്കാമല്ലോ?' ബാല്യത്തിലെ ചിത്രം പങ്കുവച്ച് കുസൃതി ചോദ്യവുമായി ജോമോൾ; 26കാരിയെ പോലെയെന്ന് ആരാധകരുടെ കമന്റും

മറുനാടൻ ഡെസ്‌ക്‌

ലോക്ഡൗണിൽ സോഷ്യൽമീഡിയയിൽ സജീവമാണ് സിനിമാതാരങ്ങളും. പാചകപരീക്ഷണങ്ങളും മറ്റു രസകരങ്ങളായ വിനോദങ്ങളുമായടി വീടുകളിൽ കഴിഞ്ഞുകൂടുകയാണ് ഏവരും. അതിനിടയിൽ തന്റെ മുൻകാലചിത്രം പങ്കുവെച്ച് നടി ജോമോൾ ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. 37 വർഷം മുമ്പത്തെ ചിത്രമാണ് ജോമോൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

'ഇത് 37 വർഷങ്ങൾക്കുമുമ്പ്.. ഇപ്പോൾ എനിക്കെത്ര വയസ്സെന്ന് ഊഹിക്കാമല്ലോ?' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. നടിയെ കണ്ടാൽ പ്രായം തോന്നുന്നില്ലെന്നും ഇരുപത്തിയഞ്ചുകാരിയെപ്പോലെയുണ്ടെന്നും ആരാധകർ പറയുന്നു.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോൾ. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. പിന്നീട് ജയറാം നായകനായ സ്നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് കടന്നു. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP