Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

'നീ സിനിമാ നടി പോയിട്ട് ഒരു കോപ്പുമാകില്ല; പരിഹസിച്ചവർക്കുള്ള ചെറിയ മറുപടിയാണീ അവാർഡ്;' മൂവി സ്ട്രീറ്റിന്റെ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങി ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'നീ സിനിമാ നടി പോയിട്ട് ഒരു കോപ്പുമാകില്ല; പരിഹസിച്ചവർക്കുള്ള ചെറിയ മറുപടിയാണീ അവാർഡ്;' മൂവി സ്ട്രീറ്റിന്റെ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങി ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

'നീ ഒന്നും ആവില്ല. സിനിമാ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പറഞ്ഞ ആളുകളുണ്ട്. അവർക്കുള്ള ചെറിയൊരു മറുപടിയാണ് ഈ അവാർഡ്'. സിനിമാ പ്രേമികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ മൂവി സ്ട്രീറ്റിന്റെ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് വാങ്ങിയ ശേഷം നടി ഗ്രേസ് ആന്റണി പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. നടിയാകണമെന്ന തന്റെ ആഗ്രഹം പറഞ്ഞപ്പോൾ പരിഹസിച്ചവരെയാണ് താരം ഇപ്പോൾ ഓർക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനമാണ് ഗ്രേസിന് മികച്ച സ്വഭാവ നടിക്കുള്ള മൂവി സ്ട്രീറ്റിന്റെ പുരസ്‌കാരം നേടിക്കൊടുത്തത്. ഒമർ ലുലു ചിത്രം ഹാപ്പി വെഡ്ഡിങ്ങിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് ആന്റണി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയത്. പിന്നാലെ തമാശയിലൂടെ ആ ഇഷ്ടം ഒന്നു കൂടി ശക്തമാക്കി. വളരെ പെട്ടെന്നു തന്നെ ഗ്രേസ് ആന്റണി പ്രേക്ഷകരുടെ സ്വന്തമാളായി മാറിയിരിക്കുകയാണ്.

സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയയുടെ ഹലാൽ ലവ് സ്റ്റോറി, അജു വർഗ്ഗീസ് നായകനാകുന്ന സാജൻ ബേക്കറി എന്നിവയാണ് ഗ്രേസ് അഭിനയിച്ച് പുറത്തിറങ്ങാൻ തയ്യാറെടുത്തു നിൽക്കുന്ന ചിത്രങ്ങൾ. എന്നാൽ ഗ്രേസിന്റെ ഇതുവരെയുള്ള യാത്ര അത്ര സുഖമുള്ളതായിരുന്നില്ല. താനൊരു നടിയാകണമെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവരെ ഗ്രേസ് ഓർക്കുന്നു. കഴിഞ്ഞ ദിവസം മികച്ച സ്വഭാവ നടിക്കുള്ള മൂവി സ്ട്രീറ്റിന്റെ അവാർഡ് ഏറ്റുവാങ്ങിയ ശേഷം ഗ്രേസ് പറഞ്ഞ വാക്കകുളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP