Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

പറയാനുള്ളത് പറയട്ടെ, എന്റെ ജോലി അഭിനയിക്കുക എന്നതാണ്; പൂളിൽ കുളിക്കുന്ന രംഗത്തിൽ ബിക്കിനി അല്ലാതെ പിന്നെ ചുരിദാർ ധരിക്കാൻ കഴിയില്ലല്ലോ; ബിക്കിനി വിവാദത്തിൽ പ്രതികരണവുമായി നടി ദീപ്തി സതി

മറുനാടൻ ഡെസ്‌ക്‌

ലാൽജോസ് ചിത്രം നീനയിലുടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി സതി. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും മറാത്തിയിലുമെല്ലാം അഭിനയിച്ച് വലിയ താരമായി മാറുകയായിരുന്നു ദീപ്ത്. പോയവർഷം ഡ്രൈവിങ് ലൈസൻസിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ദീപ്തി. മറാത്തിയിൽ ഗ്ലാമർ വേഷത്തിലായിരുന്നു ദീപ്തി എത്തിയത്.

താരത്തിന്റെ ബിക്കിനി വേഷത്തിലുള്ള രംഗത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ദീപ്തിയെ ബാധിക്കുന്നതേയില്ല. താരം വിമർശനങ്ങളുടെ വായടപ്പിക്കുകയാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ദീപ്തി തന്റെ നിലപാട് വ്യക്തമാക്കിയത്.

പറയാനുള്ളത് പറയട്ടെ. തന്റെ ജോലി അഭിനയിക്കുക എന്നതാണ്. അത് നൂറ് ശതമാനം അർപ്പണ ബോധത്തോടെ ചെയ്യുമെന്നും അതിൽ ഈർഷ്യയുള്ളവർ എന്ത് വേണമെങ്കിലും പറയട്ടെയെന്നും ദീപ്തി സതി പറയുന്നു. അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു.ബിക്കിനി അണിഞ്ഞതിനെ കുറിച്ചും ദീപ്തി മനസ് തുറന്നു. ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ചത് ലക്കിയിലായിരുന്നു.

പൂളിൽ കുളിക്കുന്ന രംഗത്തിൽ അതല്ലാതെ പിന്നെ ചുരിദാർ ധരിക്കാൻ കഴിയില്ലല്ലോയെന്ന് ദീപ്തി ചോദിക്കുന്നു. അതേസമയം ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നും രംഗങ്ങൾ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്നും ആശങ്കയുണ്ടായിരുന്നുവെന്നും താരം പറയുന്നു.

പക്ഷെ ചിത്രം റിലീസ് ആയപ്പോൾ ലഭിച്ചത് പോസിറ്റീവായ പ്രതികരണങ്ങളായിരുന്നു. പക്ഷെ അപ്പോഴും ചിലർക്ക് പിടിച്ചിരുന്നില്ല. അതൊന്നും കാര്യമാക്കുന്നില്ലെന്നും ദീപ്തി പറയുന്നു. മിസ് ഇന്ത്യ മത്സരാർത്ഥിയായിരുന്നു താനെന്നും അന്ന് ഇതിലും ഗ്ലാമറസായ വേഷമണിഞ്ഞാണ് മത്സരിച്ചതെന്നും താരം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP