Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

‘ആത്മാർഥ സുഹൃത്തുക്കളെന്നാൽ ദൈവം തരാൻ‌ മറന്ന സഹോദരങ്ങളാണ്’; ഉറ്റ സുഹൃത്തുക്കളുമൊത്തുള്ള ചിത്രവുമായി ഭാവന; എംബിഎസ് കൂടൽസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ആത്മാർഥ സുഹൃത്തുക്കളെന്നാൽ ദൈവം തരാൻ‌ മറന്ന സഹോദരങ്ങളാണ്’; ഉറ്റ സുഹൃത്തുക്കളുമൊത്തുള്ള ചിത്രവുമായി ഭാവന; എംബിഎസ് കൂടൽസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മഞ്ജു വാര്യരും സംയുക്തയും ഭാവനയും സിനിമയ്ക്കകത്തും പുറത്തും അടുത്ത കൂട്ടുകാരാണ്. ഇപ്പോഴിതാ, മൂവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഭാവനയാണ് മൂവരുടെയും ചിത്രങ്ങൾ‌ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. ‘ആത്മാർഥ സുഹൃത്തുക്കളെന്നാൽ ദൈവം തരാൻ‌ മറന്ന സഹോദരങ്ങളാണ്’ എന്ന ക്യാപ്ഷനോടെയുള്ള ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. 

#FriendsLikeFamily #SoulSisters #MandatoryMBSKoodals #MineForever #NothingButFun തുടങ്ങിയ ഹാഷ് ‌ടാഗുകൾ കൂടി ചേർത്താണ് ഭാവന ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.ലോക്ഡൗണിൽ ഒരുമിച്ചിരിക്കുകയാണ് മൂവരും. സംയുക്തയുടെ വീട്ടിൽ വച്ചായിരുന്നു കൂടിച്ചേരൽ എന്നാണ് സൂചന. ലോക്ഡൗണിനു ശേഷം ആദ്യമായാണ് മൂവരും ഒന്നിക്കുന്നത്.

തൃശ്ശൂരുകാരാണ് ഈ മൂന്ന് പേരും. നീണ്ട ഇടവേളയ്ക്ക് ശേഷം ഹൗ ഓൾഡ് ആർയൂവിലൂടെയായിരുന്നു മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചെത്തിയത്. സംയുക്ത വർമ്മയുടെ സഹോദരിയുടെ ക്ലാസ്‌മേറ്റ് കൂടിയാണ് ഭാവന. സിനിമയിൽ വരുന്നതിന് മുൻപെ തന്നെ ഭാവനയെ അറിയാമെന്നും സംയുക്ത വർമ്മ പറഞ്ഞിരുന്നു. ബിജു മേനോനുമായുള്ള വിവാഹത്തോടെയായിരുന്നു സംയുക്ത സിനിമയിൽ നിന്നും ഇടവേളയെടുത്തത്. സയനോര ഫിലിപ്പുൾപ്പടെ നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയത്.

മലയാളികളുടെ പ്രിയപ്പെട്ട നായികമാരെയെല്ലാം ഒരു ഫ്രയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഭാവനയായിരുന്നു ഈ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കന്നഡ സിനിമയിലെ നിർമ്മാതാവായ നവീനുമായുള്ള വിവാഹത്തെത്തുടർന്നാണ് ഭാവന മലയാള സിനിമയിൽ നിന്നും ഇടവേളയെടുത്തത്. എന്നാണ് മലയാളത്തിലേക്ക് തിരിച്ച് വരുന്നതെന്നായിരുന്നു ആരാധകർ ചോദിച്ചത്.

 

      View this post on Instagram

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP