Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

നടി അഞ്ജലി നായർ വിവാഹിതയായി; വരൻ സഹസംവിധായകൻ അജിത് രാജു; വൈറലായി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾ; ആശംസകൾ നേർന്ന് ആരാധകരും

നടി അഞ്ജലി നായർ വിവാഹിതയായി; വരൻ സഹസംവിധായകൻ അജിത് രാജു; വൈറലായി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾ; ആശംസകൾ നേർന്ന് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടി അഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് വരൻ. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവർത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളുടെയും ഭാഗമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ അഞ്ജലിയും താനും വിവാഹിതരായതായി അജിത് തന്നെയാണ് അറിയിച്ചിരിക്കുന്നത്. അഞ്ജലിയോടൊപ്പമുള്ള ചിത്രവും അജിത് പങ്കുവച്ചിരുന്നു. 2021 നവംബറിലായിരുന്നു വിവാഹം നടന്നത്. ഇപ്പോഴാണ് വിവാഹ വാർത്ത് പുറത്ത് വിട്ടതെന്നാണ് അഞ്ജലി നായർ അറിയിച്ചിരിക്കുന്നത്.

താരത്തിന് ആശംസകളുമായി എത്തുകയാണ് സോഷ്യൽ മീഡിയയും ആരാധകരും. നിരവധി പേരാണ്കമന്റുകളിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്. ബാല താരമായാണ് അഞ്ജലി സിനിമയിലെത്തുന്നത്. പിന്നീട് മോഡലായും അവതാരകയായും മികവ് തെളിയിച്ച അഞ്ജലി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലൂടെയായിരുന്നു അഞ്ജലി നായികയായി മാറുന്നത്. നെല്ല് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറുന്നത്.

സീനിയേഴ്സിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തുന്നത്. പിന്നീട് വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ് തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അഞ്ജലി. ഇന്ന് പുറത്തിറങ്ങിയ ആറാട്ട് ആണ് അഞ്ജലിയുടെ ഏറ്റവും പുതിയ സിനിമ. മോഹൻലാൽ നായകനായ ചിത്രം ബി ഉണ്ണികൃഷ്ണൻ ആണ് സംവിധാനം ചെയ്യുന്നത്.

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലാതാരമായിട്ടായിരുന്നു അഞ്ജലിയുടെ സിനിമാ അരങ്ങേറ്റം. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്്. ആറാട്ടിന് പിന്നാലെ റാം, അവിയൽ, കൊച്ചാൾ, തുടങ്ങി നിരവധി സിനിമകൾ അഞ്ജലിയുടേതായി അണിയറയിലുണ്ട്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അഞ്ജലി വികൃതി എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂടിയായിരുന്നു. രണ്ട് തമിഴ് സിനിമകളും അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്. ലിക്വർ ഐലന്റിൽ സുരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് അഞ്ജലി എത്തുന്നത്. ഇരുവരും മുമ്പും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് എത്തുകയും കയ്യടി നേടുകയും ചെയ്ത ജോഡിയാണ്. അഞ്ജലിയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എത്തിയിട്ടുണ്ട്. 2015 ൽ ബെൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരമാണ് അഞ്ജലി തേടിയെത്തിയത്.

അഞ്ജലിയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ അനീഷ് ഉപാസനയെ അഞ്ജലി വിവാഹം കഴിച്ചിരുന്നു. ഇരുവരും പിരിയുകയായിരുന്നു. ആവണിയാണ് മകൾ. അമ്മയോടൊപ്പം മകളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികളിൽ അഞ്ജലിയുടെ മകളായി തന്നെയായിരുന്നു ആവണിയുടെ അരങ്ങേറ്റവും. നേരത്തെ ദൃശ്യ ടുവിന്റെ വിജയത്തിന്് പിന്നാലെ ദൃശ്യം ടു കിട്ടയതിനാലാണ് താൻ വിവാഹം ബന്ധം വേർപെടുത്തിയതെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കെതിരെ അഞ്ജലി രംഗത്ത് എത്തിയത് വാർത്തയായിരുന്നു. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും തങ്ങൾ പിരിഞ്ഞിട്ട് നാലഞ്ച് കൊല്ലമായെന്നുമായിരുന്നു അഞ്ജലിയുടെ പ്രതികരണം. ദൃശ്യം 2 പോലൊരു വലിയ സിനിമ കിട്ടിയപ്പോൾ നിങ്ങൾ ജീവിതം മറന്നുവെന്ന തരത്തിലുള്ള മെസേജുകൾ തനിക്ക് ലഭിച്ചിരുന്നുവെന്നും അഞ്ജലി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP