Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നായകനും വില്ലനും തമ്മിലുള്ള വ്യത്യാസം ആരാണ് കഥ പറയുന്നത് എന്നാണ്'; ഗംഭീരപ്രകടനവുമായി ഉയരെ മുന്നേറുന്നുവെന്ന പോസ്റ്റർ ആസിഫ് അലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ 'ഹൃദയം കമന്റായി' നൽകി പാർവതി; മിസ്റ്റർ ഗോവിന്ദ് നിങ്ങൾ കിടുക്കിയെന്ന ഐശ്വര്യയുടെ വാക്കുകൾക്ക് 'പൗർണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്ന്' നർമ്മം കലർന്ന മറുപടി

'നായകനും വില്ലനും തമ്മിലുള്ള വ്യത്യാസം ആരാണ് കഥ പറയുന്നത് എന്നാണ്'; ഗംഭീരപ്രകടനവുമായി ഉയരെ മുന്നേറുന്നുവെന്ന പോസ്റ്റർ ആസിഫ് അലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ 'ഹൃദയം കമന്റായി' നൽകി പാർവതി; മിസ്റ്റർ ഗോവിന്ദ് നിങ്ങൾ കിടുക്കിയെന്ന ഐശ്വര്യയുടെ വാക്കുകൾക്ക് 'പൗർണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്ന്' നർമ്മം കലർന്ന മറുപടി

മറുനാടൻ ഡെസ്‌ക്‌

പാർവതി എന്ന താരം എപ്പോൾ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ അപ്പോൾ എല്ലാം അത്ഭുതങ്ങളും വിരിഞ്ഞിട്ടുണ്ട്. ഉയരെ എന്ന ചിത്രം ഹിറ്റായി ഓടുമ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ചയും സിനിമയെ പറ്റി തന്നെ. ഉയരെയിലെ പ്രധാന കഥാപാത്രമായ പല്ലവിയേയും ഗോവിന്ദിനേയും നെഞ്ചിലേറ്റിയ പ്രേക്ഷകർ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലിക്കും പാർവതിക്കും അഭിനന്ദന പ്രവാഹമാണ് സമ്മാനിക്കുന്നത്. ഈ വേളയിലാണ് ഗംഭീരപ്രകടനവുമായി ഉയരെ മുന്നേറുന്നുവെന്ന പോസ്റ്റർ ആസിഫ് അലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ഉടൻ തന്നെ പോസ്റ്റിനെ തേടി കമന്റ് മഴയുമെത്തി. എന്നാൽ താരങ്ങൾ തന്നെ പോസ്റ്റിനിട്ട കമന്റുകളാണ് ഏറെ ശ്രദ്ധേയമായത്. മിസ്റ്റർ ഗോവിന്ദ് താങ്കൾ കിടുക്കിയെന്ന കമന്റിട്ട നടി ഐശ്വര്യ ലക്ഷ്മിക്ക് ഉടൻ തന്നെ ആസിഫ് മറുപടിയും നൽകി. 'പൗർണമി കുറച്ച് ആസിഡ് എടുക്കട്ടെയെന്നാണ് താരം മറുപടിയിട്ടത്. ആരാണ് കഥ പറയുന്നത് എന്നതാണ് ഒരു നായകനും വില്ലനും തമ്മിലുള്ള വ്യത്യാസം എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്.

      View this post on Instagram

The only difference between a hero and a villain is... Who is telling the story!

A post shared by Asif Ali (@asifali) on May 11, 2019 at 3:53am PDT

ഇരുവരും ഒന്നിച്ചു അഭിനയിച്ച വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിന്റെ പേരാണ് പൗർണമി. ആസിഫ് ഇട്ട പോസ്റ്റിന് ഹൃദയത്തിന്റെ സ്‌മൈലി ഇട്ട് നടി പാർവതിയും സന്തോഷം പങ്കുവെച്ചിരുന്നു. ആസിഡ് ആക്രമണം ഏൽക്കേണ്ടി വന്ന യുവതിയുടെ നിശ്ചയദാർഢ്യത്തിന്റെ കഥയാണ് ഉയരെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP