Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

‘ശനിയാഴ്ച ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു’; നടി അഹാനാ കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിനെതിരെ വിമർശനം ഉയരുന്നു

‘ശനിയാഴ്ച ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു’; നടി അഹാനാ കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിനെതിരെ വിമർശനം ഉയരുന്നു

മറുനാടൻ ഡെസ്‌ക്‌

ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് പിടിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന നടി അഹാനാ കൃഷ്ണയുടെ അഭിപ്രായപ്രകടനം വിവാദത്തിൽ. താരത്തിന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റാറ്റസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്. സ്വർണം പിടിച്ച ദിവസം തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിൽ സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവർത്തകരടക്കം പറയുന്ന സാഹചര്യത്തിലാണ് സ്വർണവേട്ടയിൽ സർക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന തരത്തിലുള്ള നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്. സ്വർണവേട്ടയെ പൊളിറ്റിക്കൽ സ്‌കാം എന്നാണ് നടി വിശേഷിപ്പിച്ചതെന്നതും സ്‌ക്രീൻ ഷോട്ടിൽ കാണാം. അഹാനാകൃഷ്ണന്റെ സ്റ്റാറ്റസിനെതിരെ നിരവധി പേരാണ് വിമർശങ്ങളുമായി രംഗത്തെത്തുന്നത്.

അഹാന കൃഷ്ണ പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ സംഗതിയാണെന്നാണ് മാധ്യപ്രവർത്തകൻ സനീഷ് ഇളയടത്ത് പ്രതികരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധ അതീവ ഗുരുതരമായി പടർന്ന കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ നിസ്സാരീകരിക്കുന്ന നടപടിയാണ് ഇതെന്ന് സനീഷ് ഫേസ്‌ബുക്കിൽ കുറിച്ചു. ‘ഞാനിരിക്കുന്ന കഴക്കൂട്ടത്ത് നിരത്തൊക്കെ ശൂന്യമാണ്, ഭയമുണ്ട് അന്തരീക്ഷത്തിൽ. ഇതേ തിരുവനന്തപുരത്താണ് ഈ നടിയും ജീവിക്കുന്നതെന്നാണ് മനസിലാക്കുന്നത്,’ സനീഷ് പറഞ്ഞു. തിരുത്തേണ്ടതാണ് ഇമ്മാതിരി ശരിയല്ലാത്ത കാര്യങ്ങൾ എന്നു പറഞ്ഞു കൊള്ളട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യ സംവിധാനങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഒക്കെ പ്രഖ്യാപിക്കാവൂ. തിരുവനന്തപുരത്ത് അത്തരമൊരു സ്ഥിതി യഥാർത്ഥത്തിൽ ഉണ്ട്. പൂന്തുറ സമൂഹ വ്യാപന ഭീഷണയിലാണ്. അവിടെ കമാൻഡോകളെയടക്കം വിന്യസിച്ചിരിക്കുകയാണെന്നും സനീഷ് പറഞ്ഞു.

സനീഷ് ഇളയടത്തിന്റെ പോസ്റ്റ് ഇങ്ങനെ..

ഈ ബഹളങ്ങൾക്കൊക്കെയിടക്ക്,
സിനിമാ നടി അഹാനാ കൃഷ്ണയുടേതായി ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു. അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതിയാണ് ഇത്. രാഷ്ട്രീയവും അതിലെ തർക്കങ്ങളും നാട്ടിൽ അതിന്റെ വഴിക്ക് നടക്കും. അതിൽ ആളുകൾക്ക് അഭിപ്രായങ്ങൾ ഉണ്ടാകുന്നതും തെറ്റൊന്നുമല്ല. എന്നാൽ അതിന്റെ പേരിൽ നമ്മുടെ നാട്ടുകാര് നേരിടുന്ന അതിഗുരുതരമായ സ്ഥിതിയെ നിസ്സാരീകരിക്കുന്ന , അത് വഴി നാട്ടുകാരെ വലിയ അപകടത്തിൽ പെടുത്തുന്ന പരിപാടിയായിപ്പോയി ഈ നടിയുടേത് .

ഇന്നലെ 301 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 64 പേർക്ക്. അതിൽ 60 പേർക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം വന്നത്. പൂന്തുറ സമൂഹവ്യാപന ഭീഷണിയിലാണ്. അവിടെ കമാൻഡോകളെയടക്കം വിന്യാസിച്ചിരിക്കുകയാണ്. ഇതെഴുതുന്ന ഞാനിരിക്കുന്ന കഴക്കൂട്ടത്ത് നിരത്തൊക്കെ ശൂന്യമാണ്. ഭയമുണ്ട് അന്തരീക്ഷത്തിൽ. ഇതേ തിരുവനന്തപുരത്താണ് ഈ നടിയും ജീവിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ നേതൃത്വം നൽകുന്ന, കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യസംവിധാനങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിൾ ലോക്ഡൗൺ ഒക്കെ പ്രഖ്യാപിക്കാനാവൂ. തിരുവനന്തപുരത്ത് അത്തരമൊരു നടപടി അനിവാര്യമാക്കുന്ന ഗൗരവാവസ്ഥ ശരിയായി തന്നെ ഉണ്ട്.

ഈ നടി സോഷ്യൽ മീഡിയയിൽ വലിയ കൂട്ടം ഫോളോവേഴ്സ് ഉള്ള ആളാണ്. രോഗത്തെക്കുറിച്ചും രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെയാകെയാണ് ബാധിക്കുക എന്ന് ഓർമിപ്പിക്കുന്നു. തിരുത്തേണ്ടതാണ് ഇമ്മാതിരി ശരിയല്ലാത്ത കാര്യങ്ങൾ എന്ന് പറഞ്ഞ് കൊള്ളട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP