Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല തലച്ചോറുമുണ്ട്; കിടിലൻ പോസ്റ്റുമായി അഭിജ; ‘വീ ഹാവ് ലെഗ്സ്’ പ്രചരണത്തിന് പിന്തുണ അറിയിച്ച് ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല തലച്ചോറുമുണ്ട്; കിടിലൻ പോസ്റ്റുമായി അഭിജ; ‘വീ ഹാവ് ലെഗ്സ്’ പ്രചരണത്തിന് പിന്തുണ അറിയിച്ച് ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

വസ്ത്രധാരണത്തിന്റെ പേരിൽ നടി അനശ്വരക്ക് നേരിടേണ്ടി വന്ന സൈബർ സദാചാര ആക്രമണത്തെ എതിർത്തും നടിയെ പിന്തുണച്ചും വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴും നടിക്ക് പിന്തുണയുമായി വിവിധ രംഗത്തുള്ളവർ മുന്നോട്ട് വരുകയാണ്. ഇപ്പോഴിതാ, നടി അഭിജ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തൊരു ചിത്രവും അടിക്കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല ബ്രെയിൻസുമുണ്ടെന്നായിരുന്നു അഭിജയുടെ പ്രതികരണം. അഭിജയുടെ പോസ്റ്റിന് റിമ കല്ലിങ്കൽ അഭിനന്ദനവുമായി രംഗത്ത് എത്തുകയും ചെയ്തു. അഭിജയെ അനുകൂലിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിട്ടുള്ളത്.

ഓൺലൈൻ സദാചാരവാദികൾക്കെതിരെ ആരംഭിച്ച ‘വീ ഹാവ് ലെഗ്സ്’ പ്രചരണത്തിന് പിന്തുണയുമായിട്ടായിരുന്നു താരം എത്തിയത്. ഇന്നർ വേഷത്തിലുള്ള തന്റെ ചിത്രവും അഭിജ പങ്കുവെച്ചിരുന്നു. പോസ്റ്റിന് നടി റിമ കല്ലിങ്കൽ അടക്കമുള്ളവർ അഭിനന്ദന കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്.നേരത്തെ സൈബർ സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജനെ പിന്തുണച്ചാണ് ‘ വീ ഹാവ് ലെഗ്സ് ക്യാമ്പയിന്’ താരങ്ങൾ തുടക്കം കുറിച്ചത്.

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് വിവാദങ്ങൾക്ക് വഴി തുറന്നത്. പതിനെട്ടു വയസു തികയാൻ കാത്തിരിക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകൾ നിറഞ്ഞത്. എന്നാൽ, വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവെച്ചുകൊണ്ടായിരുന്നു അനശ്വര ഇതിന് മറുപടി പറഞ്ഞത്. ‘ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ’ എന്നായിരുന്നു അനശ്വരയുടെ മറുപടി.

അനശ്വരയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തുകയും ചെ്തിരുന്നു. നടി റിമ കല്ലങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, നസ്രിയ നസീം, രജിഷ വിജയൻ തുടങ്ങി നിരവധി നടിമാർ വീ ഹാവ് ലെഗ്സ് ക്യാംപയിനിന്റെ ഭാഗമായിരുന്നു. ഒഴിവു ദിവസത്തെ കളി, ആക്ഷൻ ഹീറോ ബിജു, ഉദാഹരണം സുജാത, ആഭാസം തുടങ്ങി നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത താരമാണ് അഭിജ.

      View this post on Instagram

Not only Legs, Butt, also Brains

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP