Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടൻ വിശാഖ് നായർ വിവാഹിതനാകുന്നു; സ്‌പെഷ്യൽ ദിനത്തിൽ വിവാഹവാർത്ത അറിയിച്ച് നടൻ; ആശംസകളുമായി താരങ്ങൾ

നടൻ വിശാഖ് നായർ വിവാഹിതനാകുന്നു; സ്‌പെഷ്യൽ ദിനത്തിൽ വിവാഹവാർത്ത അറിയിച്ച് നടൻ;  ആശംസകളുമായി താരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടനാണ് വിശാഖ് നായർ (ഢശവെമസ ചമശൃ). കുപ്പി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ വിശാഖ് നായർ എത്തിയിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ വിശാഖ് നായർക്കായിട്ടുണ്ട്. ആനന്ദം എന്ന തന്റെ ചിത്രം റിലീസായിട്ട് അഞ്ച് വർഷം തികയുന്ന ദിവസം വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് വിശാഖ് നായർ.

വലിയ സന്തോഷം പങ്കുവയ്ക്കുന്നു. ജനപ്രിയ നായരാണ് വധു. ഞങ്ങൾ വിവാഹിതരാകുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രവും ആശംസകളും ഉണ്ടാകണം എന്നും വിശാഖ് നായർ എഴുതുന്നു. എപ്പോഴായിരിക്കും വിവാഹം നടക്കുകയെന്ന് വിശാഖ് നായർ അറിയിച്ചിട്ടില്ല. വധു ജനപ്രിയ നായർക്കൊപ്പമുള്ള ഫോട്ടോയും വിശാഖ് നായർ പങ്കുവെച്ചിട്ടുണ്ട്.

ആരാധകരും സുഹൃത്തുക്കളുമൊക്കെ വിശാഖിന് ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആനന്ദം എന്ന ഹിറ്റ് ചിത്രം പ്രദർശനത്തിന് എത്തിയത് 2016 ഒക്ടോബർ 21ന് ആണ്. വിശാഖിന്റെ മാനറിസങ്ങൾ ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ചങ്ക്‌സ്, മാച്ച്‌ബോക്‌സ്, ചെമ്പരത്തിപ്പൂ, ലോനപ്പന്റെ മാമോദീസ്, കുട്ടിമാമ തുടങ്ങിയവയിലും വിശാഖ് നായർ വേഷമിട്ടിട്ടുണ്ട്. വിശാഖ് നായരുടേതായി ചിരിയെന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP