Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിമിക്കി കമ്മൽ പാട്ടിലൂടെ ലാലേട്ടനൊപ്പം അരങ്ങേറ്റം കുറിച്ച കൊല്ലംകാരൻ; യുവസംവിധായകന്റെ വഴികൾ ലാൽഡജോസിനൊപ്പവും; യുവസംവിധായകനും അഭിനേതാവുമായ സൂര്യരാജ് ഇനി വക്കീൽ കോട്ടുമണിഞ്ഞു അഡ്വ ആളൂരിനൊപ്പം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എന്റമ്മേട ജിമിക്കി കമ്മൽ..... എന്ന പാട്ടിലൂടെ ശ്രെദ്ധ നേടിയ കൊല്ലം ജില്ലയിലെ കൊട്ടിയം ഉമയനല്ലൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും സംവിധായകനും അഭിനേതാവുമായി തിളങ്ങിയ സൂര്യരാജ് എൻ എസ്സ് ഇപ്പോൾ സ്വന്തം ജീവിതത്തിൽ അഭിഭാഷകനായി വക്കീൽ കോട്ടുമണിഞ്ഞു.

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂരിനൊപ്പം നിയമത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ ആളൂർ അസ്സോസിയേറ്റ്‌സിൽ ചേർന്നു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്നും നിയമബിരുദം കരസ്ഥമാക്കി കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം വക്കീൽ ആയി സന്നദ്ധ് എടുത്തത്. മുൻപ് ലാൽജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. പിന്നീട് കല വിപ്ലവം പ്രണയം, ഏകജാലകം എന്നീ സിനിമയിലും അഭിനയിച്ചു. അഭിനയത്തേക്കാൾ താല്പര്യം സംവിധാനത്തോടാണെന്നു മനസിലാക്കി ലാൽജോസുമായി ബന്ധപെട്ടിരുന്നു.

അദ്ദേഹത്തിൽ നിന്നുള്ള പ്രേചോദനമാണ് തുടർന്നു ഒരു സംവിധായകനിൽ എത്തിച്ചത്. ഒട്ടനവധി പരസ്യചിത്രങ്ങളും മ്യൂസിക്കൽ വിഡിയോകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ വിനീത് ശ്രീനിവാസൻ പാടി കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ പ്രശാന്ത് അഭിനയിച്ച മനോഹരൻ വൻ ഹിറ്റായി. മാത്രമല്ല ഇദ്ദേഹം ഒരു ബോക്‌സിങ് ചാമ്പ്യനുമാണ്.

സൗത്ത് ഇന്ത്യ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും യൂണിവേഴ്‌സിറ്റി തലത്തിലും , സംസ്ഥാനതല ബോക്‌സിങ് ചാംപ്യൻഷിപ്പുകളിൽ സ്വർണ്ണമെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 'അഡ്വ. ആളൂരിനെ കണ്ടിട്ടുള്ള പ്രേചോദനമാണ് എന്നെ വക്കീൽ ആവാൻ പ്രേരിപ്പിച്ചത്, എന്നും സാറിന്റെ കൂടെ കൂടിയാൽ എന്റെ ഭാവി ശോഭന മാക്കാൻ കഴിയും എന്ന വിശ്വാസവും എനിക്ക് ഉണ്ട് എന്നും സൂര്യരാജ് മാധ്യമങ്ങളോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP