Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.കെ രാംദാസ് എന്ന വന്മരം വീണതല്ല 'ഇല്യൂമിനാറ്റിക്കാർ' വീഴ്‌ത്തിയതാണ്; കടപുഴകി വീണ വന്മരത്തെ ലൂസിഫർ ഡയലോഗിനോട് ഉപമിച്ച രമേഷ് പിഷാരടിയുടെ പോസ്റ്റിന് പൊങ്കാല; രമേഷേട്ടന്റെ രസകരമായ പോസ്റ്റിന് ഇരട്ടി നർമ്മം ചാലിച്ച് നൽകിയും ആരാധകരുടെ കമന്റുകൾ; സമൂഹ മാധ്യമത്തിൽ തേടിയെത്തിയത് പ്രിയ സുഹൃത്ത് 'ധർമ്മുവിന്റെ' ചിത്രങ്ങളും

പി.കെ രാംദാസ് എന്ന വന്മരം വീണതല്ല 'ഇല്യൂമിനാറ്റിക്കാർ' വീഴ്‌ത്തിയതാണ്; കടപുഴകി വീണ വന്മരത്തെ ലൂസിഫർ ഡയലോഗിനോട് ഉപമിച്ച രമേഷ് പിഷാരടിയുടെ പോസ്റ്റിന് പൊങ്കാല; രമേഷേട്ടന്റെ രസകരമായ പോസ്റ്റിന് ഇരട്ടി നർമ്മം ചാലിച്ച് നൽകിയും ആരാധകരുടെ കമന്റുകൾ;  സമൂഹ മാധ്യമത്തിൽ തേടിയെത്തിയത് പ്രിയ സുഹൃത്ത് 'ധർമ്മുവിന്റെ' ചിത്രങ്ങളും

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ നായകനായി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബും കടന്ന് കുതിക്കുന്ന വേളയിലും ചിത്രത്തിലെ ഡയലോഗുകളാണ് സമൂഹ മാധ്യമത്തിൽ നിറയെ. ഇതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നാണ് 'പി.കെ രാംദാസ് എന്ന വന്മരം വീണു' എന്ന ഇന്ദ്രജിത്ത് കഥാപാത്രത്തിന്റെ ഡയലോഗ്. ഫേസ്‌ബുക്ക് പോസ്റ്റുകളിലടക്കം ഈ ഡയലോഗ് തന്നെയാണ് താരം. സിനിമാ-ടിവി താരമായ രമേഷ് പിഷാരടി ഹാസ്യരൂപേണ പങ്കുവെച്ച പോസ്റ്റിലാണ് ഈ ഡയലോഗ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.

രമേഷ് പിഷാരടി പോസ്റ്റിൽ പറഞ്ഞതിങ്ങനെ: 'പി.കെ രാമദാസ് എന്ന വന്മരം കടപുഴകി വീണു. ഇനിയാര് ?' എന്ന് ലൂസിഫറിൽ ഇന്ദ്രജിത്ത് പറയുന്ന ഡയലോഗ് ജനപ്രിയമായിരുന്നു. പുലർച്ചെ രണ്ടു മണിക്ക് റോഡിനു കുറുകെ മരം കടപുഴകി വീണതിനു പിന്നാലെ പൊലീസും ഫയർഫോഴ്സ് സേനാംഗങ്ങളും സമയത്തിനെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

അപകടം നടന്ന സ്ഥലത്തെത്തിയ പൊലീസുകാരോട് സംസാരിച്ചു നിൽക്കുന്ന രമേഷിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഹാസ്യം നിറച്ച രസകരമായ പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP