Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു; പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു'; ആശംസയുമായി മമ്മൂട്ടി

'മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു; പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു'; ആശംസയുമായി മമ്മൂട്ടി

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററിൽ റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം 'മരക്കാർ: അറബിക്കടിലിന്റെ സിംഹ'ത്തിന് ആശംസയുമായി മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടൻ മോഹൻലാൽ , പ്രിയദർശൻ ഉൾപ്പടെയുള്ളവർക്ക് ആശംസയുമായി മമ്മൂട്ടി എത്തിയത്.

'മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു', എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ആരാധകരും ആശംസകളുമായി രംഗത്തെത്തി.

പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാസ്വാദകരും. ചിത്രം റിലീസ് ആകുന്നതോടെ മലായാള സിനിമയിൽ പുതു ചരിത്രം കുറിക്കുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ താരങ്ങൾ അടക്കമുള്ള നിരവധി പേർ ചിത്രത്തിന് ആശംസുമായി രംഗത്തെത്തുന്നുണ്ട്.

ലോകമാകമാനം 4100 സ്‌ക്രീനുകളിലാണ് മരക്കാർ വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നത്. റിലീസ് ദിനത്തിൽ ആകെ 16,000 പ്രദർശനങ്ങൾ ഉണ്ടെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ആഴ്ചകൾക്കു മുൻപേ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.

2018 ഏപ്രിൽ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വർഷങ്ങൾക്കിപ്പുറം തിയറ്ററുകളിൽ എത്തുന്നത്. ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതിൽ ഏറ്റവും വലിയ തിയറ്റർ കൗണ്ട് ആണെന്നതിനാൽ ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ എത്രയെന്നറിയാനുള്ള ആകാംക്ഷ ചലച്ചിത്ര വ്യവസായത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP