Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളം എന്തുകൊണ്ട് ഇതുവരെ 'മോദി-ഫൈഡ്' ആയില്ല? 'അതാണ് കേരളത്തിന്റെ സൗന്ദര്യം; നിങ്ങൾക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യൻ-മുസ്ലിം പള്ളികളും പത്ത് മീറ്റർ അകലത്തിൽ കാണാനാവും; അവയൊക്കെ സമാധാനത്തോടെ, പ്രശ്നങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്നുവെന്നും നടൻ ജോൺ എബ്രഹാം

കേരളം എന്തുകൊണ്ട് ഇതുവരെ 'മോദി-ഫൈഡ്' ആയില്ല? 'അതാണ് കേരളത്തിന്റെ സൗന്ദര്യം; നിങ്ങൾക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യൻ-മുസ്ലിം പള്ളികളും പത്ത് മീറ്റർ അകലത്തിൽ കാണാനാവും; അവയൊക്കെ സമാധാനത്തോടെ, പ്രശ്നങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്നുവെന്നും നടൻ ജോൺ എബ്രഹാം

മറുനാടൻ ഡെസ്‌ക്‌

'കേരളം എന്തുകൊണ്ടാണ് ഇതുവരെ 'മോദിഫൈഡ്' ആവാത്തത്? മറ്റിടങ്ങളിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് എന്താണ്'?'അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങൾക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യൻ-മുസ്ലിം പള്ളികളും പത്ത് മീറ്റർ അകലത്തിൽ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്നങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്നു', കേരളത്തിന്റെ രാഷ്ട്രീയമായ പ്രത്യേകതകളെക്കുറിച്ചുള്ള ചോദ്യത്തിന് പാതി മലയാളി കൂടിയായ ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ മറുപടിയാണിത്.

മലയാളിയായ മാധ്യമ പ്രവർത്തകൻ മുരളി കെ മേനോന്റെ ആദ്യ നോവൽ 'ദി ഗോഡ് ഹു ലവ്ഡ് മോട്ടോർബൈക്ക്സി'ന്റെ മുംബൈയിലെ പ്രകാശനവേദിയിലാണ് ജോണിന്റെ അഭിപ്രായപ്രകടനം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എന്തുകൊണ്ടാണ് ബിജെപി ഇതുവരെ ശക്തി പ്രാപിക്കാത്തത് എന്ന അർഥത്തിലായിരുന്നു പരിപാടിയുടെ മോഡറേറ്റർ ആയ നമ്രത സക്കറിയയുടെ ചോദ്യം. 'മുഴുവൻ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, മതങ്ങൾക്കും സമുദായങ്ങൾക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം.'

ക്യൂബൻ കമ്യൂണിസ്റ്റ് നേതാവ് ഫിദൽ കാസ്ട്രോയുടെ മരണസമയത്ത് കേരളത്തിൽ എത്തിയപ്പോഴത്തെ കാഴ്ചകളും ജോൺ ചടങ്ങിൽ ഓർത്തെടുത്തു. 'ആ സമയത്ത് ഞാൻ കേരളത്തിൽ പോയിരുന്നു. കാസ്ട്രോയുടെ മരണത്തിൽ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോർഡിംഗുകളും എമ്പാടും എനിക്ക് കാണാൻകഴിഞ്ഞു. അത്തരത്തിൽ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. അച്ഛൻ കാരണം കുറേയേറെ മാർക്സിസ്റ്റ് സംഗതികൾ ഞാൻ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളിൽ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂർവ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം', ജോൺ എബ്രഹാം വേദിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP