Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർണവെറിക്കെതിരെ നിലപാടെടുക്കാത്തതിന് മാർക്ക് സക്കർബർഗിനെ വിമർശിച്ചു; ഫേസ്‌ബുക്ക് ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

വർണവെറിക്കെതിരെ നിലപാടെടുക്കാത്തതിന് മാർക്ക് സക്കർബർഗിനെ വിമർശിച്ചു; ഫേസ്‌ബുക്ക് ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗിനെതിരെ വിർശനം ഉന്നയിച്ച ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സിയാറ്റിലിലെ യൂസർ ഇന്റർഫെയ്‌സ് എഞ്ചിനീയറായ ബ്രാൻഡൻ ഡെയ്‌ലിലാണ് ജോലി നഷ്ടപ്പെട്ടത്. ട്വിറ്ററിലൂടെയാണ് ബ്രാൻഡൻ ഇക്കാര്യം അറിയിച്ചത്. വംശീയാതിക്രമങ്ങൾക്കെതിരെ അമേരിക്കയിൽ നടക്കുന്ന പ്രതിഷേധസമരങ്ങൾക്ക് നേരെ സൈനിക നടപടി സ്വീകരിക്കുമെന്നതുൾപ്പടെയുള്ള ഭീഷണികൾ ഉയർത്തിക്കൊണ്ട് ട്രംപ് പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതിൽ പ്രതിഷേധിച്ച് കമ്പനി മേധാവിയ്‌ക്കെതിരെ വിമർശനമുന്നയിച്ചതിനാണ് നടപടി.

ഒരു സഹപ്രവർത്തകനെ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന ഡെവലപ്പർ രേഖകളിൽ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രസ്ഥാനത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ഉൾപ്പെടുത്താൻ വിസമ്മതിച്ചതിന് പരസ്യമായി ശകാരിച്ചതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന് ബ്രാൻഡൻ പറഞ്ഞു. മനപ്പൂർവം ഒരു പ്രസ്താവന ഇറക്കാതിരിക്കുന്നത് തീർച്ചയായും രാഷ്ട്രീയം തന്നെയാണ് എന്ന് സക്കർബർഗിനെ വിമർശിച്ചുകൊണ്ട് ബ്രാൻഡൻ ഡെയിൽ ട്വീറ്റ് ചെയ്തു.

ട്രംപിന്റെ പോസ്റ്റുകളോട് പ്രതികരിക്കാതിരുന്ന കമ്പനിയുടെ നിലപാടിനെതിരെ ഒരുവിഭാഗം ജീവനക്കാർ എതിർക്കുകയുണ്ടായി. കമ്പനിയ്‌ക്കെതിരെ പ്രതിഷേധിച്ച ജീവനക്കാർക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നാണ് പറയുന്നത്. എന്നാൽ ഡെയിലിനെ പിരിച്ചുവിട്ടകാര്യം ഫേസ്‌ബുക്ക് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധക്കാരെ അധിക്ഷേപിച്ചും വെടിവെപ്പ് ഭീഷണി മുഴക്കിയും ട്രംപ് പങ്കുവെച്ച സോഷ്യൽ മീഡിയാ പോസ്റ്റുകൾക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ട്രംപിന്റെ ട്വീറ്റിൽ അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന മുന്നറിയിപ്പ് ലേബൽ നൽകിയാണ് ട്വിറ്റർ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP