Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർത്തവം അശുദ്ധി അല്ല..അങ്ങനെ പറയാൻ ഉള്ള അവകാശവും ആർക്കും ഇല്ല; ശബരിമലയിൽ വിശ്വാസികൾ പ്രശ്‌നം ഉണ്ടാക്കി സ്ത്രീകളെ തടയില്ലെന്നാണ് വിശ്വാസം; വിശ്വാസപ്രമാണങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ ഞാനും പോകും അയ്യനെ കാണാൻ; രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റിനോട് പുച്ഛം മാത്രം; തന്റെ അഭിപ്രായം വിവാദമായപ്പോൾ വിശദീകരണവുമായി എബിവിപി നേതാവ് ശ്രീപാർവതി

ആർത്തവം അശുദ്ധി അല്ല..അങ്ങനെ പറയാൻ ഉള്ള അവകാശവും ആർക്കും ഇല്ല; ശബരിമലയിൽ വിശ്വാസികൾ പ്രശ്‌നം ഉണ്ടാക്കി സ്ത്രീകളെ തടയില്ലെന്നാണ് വിശ്വാസം; വിശ്വാസപ്രമാണങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ ഞാനും പോകും അയ്യനെ കാണാൻ; രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റിനോട് പുച്ഛം മാത്രം; തന്റെ അഭിപ്രായം വിവാദമായപ്പോൾ വിശദീകരണവുമായി എബിവിപി നേതാവ് ശ്രീപാർവതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യവതീപ്രവേശന വിഷയത്തിൽ സ്വതന്ത്രമായ അഭിപ്രായം തുറന്നുപറഞ്ഞ് പുലിവാലുപിടിച്ചയാളാണ് എബിവിപി നേതാവായ ശ്രീപാർവതി. പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നപ്പോൾ, കുടുംബസമേതം താൻ മലകയറുമെന്ന് തരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ശ്രീപാർവതി പറഞ്ഞത് വിവാദമായി. ഇവർക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് വധഭീഷണിയുള്ളതായി വാർത്ത പ്രചരിക്കുകയും ചെയ്തു. എന്നാൽ, തനിക്ക് അത്തരം ഭീഷണികളുണ്ടായിട്ടില്ലെന്നാണ് അവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

ആർഎസ്എസ് പ്രചാരണ മാസികയായ കേസരിയിലും ശ്രീപാർവതിയുടെ നിലപാട് അച്ചടിച്ച് വന്നിരുന്നു. ഇതിന് പിന്നാലെ പലരും തന്നോട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.' ശബരിമലയിൽ വിശ്വാസികൾ ആയുള്ള ആൾക്കാർ പ്രശ്‌നം ഉണ്ടാക്കികൊണ്ട് സ്ത്രീകളെ തടയില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കലാപം സൃഷ്ടിച്ചു കൊണ്ട് ശബരിമലയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോടതി വിധിയെ മാനിക്കുന്നു. ഒപ്പം സാധാരണ ജനങ്ങളുടെ മനോവികാരത്തെയും...

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ആർത്തവം അവിടെ ഒരു പ്രശ്‌നമായി വരുന്നില്ല എങ്കിലും, ആർത്തവം തെറ്റാണന്നോ അത് അശുദ്ധമാണെന്നോ ഇന്ന് ഏതെങ്കിലും ഒരു മതമോ വിശ്വസിയോ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതുവരെ ഒരു ക്ഷേത്രത്തിൽ നിന്നും ഒരു സ്ത്രീയെയും ആർത്തവത്തിന്റെ പേരിൽ ഇറക്കിവിട്ടതായി വാർത്ത പോലും ഇല്ല. ആർത്തവം അശുദ്ധി അല്ല. അങ്ങനെ പറയാൻ ഉള്ള അവകാശവും ആർക്കും ഇല്ല.'

വിശ്വാസ പ്രമാണങ്ങളിൽ കാലോചിതമായ മാറ്റമുണ്ടാകുന്ന കാലത്ത് ശബരിമലയിലേക്ക് പോകുമെന്നാണ് ശ്രീപാർവതി വ്യക്തമാക്കുന്നത്. വിശ്വാസ പ്രമാണങ്ങളിൽ ഞൊടിയിട കൊണ്ടൊരു മാറ്റം സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകർക്കും. ഒരു സമൂഹത്തിന്റെ ചിന്താഗതി ഒന്നടങ്കം മാറേണ്ടതുണ്ട്. അങ്ങനെ ഒരു മാറ്റത്തിന് വേണ്ടിയാണ് നാം പ്രവർത്തിക്കേണ്ടത്. അങ്ങനെ ഒരു മാറ്റം വരുമ്പോൾ.. അന്നെനിക്ക് ശ്വാസമുണ്ടെങ്കിൽ ഞാനും പോവും അയ്യനെ കാണാൻ എന്നായിരുന്നു ശ്രീപാർവതിയുടെ വാക്കുകൾ.

ശ്രീപാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കൈരളി ഓൺലൈൻ മീഡിയയ്ക്ക് ഞാൻ നൽകിയ ഇന്റർവ്യൂ നെ കുറിച്ച് എനിക്കു പറയാൻ ഉള്ളത്. എന്റെ അഭിപ്രായങ്ങൾ പലപ്പോഴും facebook ലും അതുപോലെ തന്നെ എനിക്ക് ലഭിക്കുന്ന വേദികളിലും പറയാറുണ്ട്...അങ്ങനെ കൈരളി ഓൺലൈൻ വിളിച്ചു എന്നോട് ശബരിമല വിഷയത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ മാത്രമാണ് ഞാൻ എന്റെ അഭിപ്രായം പറയുകയുണ്ടായത്

ഒരു പ്രൊഫഷണൽ രാഷ്ട്രീയക്കാരി അല്ലാത്തതുകൊണ്ട് ചോദിക്കുന്ന ചോദ്യങ്ങളിൽ എത്രത്തോളം ദ്വയാർഥം ഉണ്ടെന്നോ അല്ലെങ്കിൽ ആ ചോദ്യം എങ്ങനെ വളച്ചൊടിക്കുമെന്നോ, ആ ചോദ്യത്തിന് തുറന്നു ഉത്തരം പറഞ്ഞാൽ അതുകൊണ്ട് എന്ത് impact ഉണ്ടാകുമെന്നോ ഞാൻ ചിന്തിച്ചില്ല. .ഞാൻ ഒരു എബിവിപി പ്രവർത്തകയാണ്. സംഘ പരിവാറിന്റെ പല സംഘടനകളായും അതിലെ പ്രവർത്തകരുമായും ആത്മബന്ധം ഉള്ള വ്യക്തി ആണ്. ഞാൻ എന്റെ അഭിപ്രായം ഫേസ്‌ബുക് ഇൽ മാത്രമല്ല RSS ന്റെ വാരികയായ കേസരിയിൽ പറഞ്ഞിട്ടും അവർ പബ്ലിഷ് ചെയ്തിട്ടുമുണ്ട്, സംഘടനകൾ ഒരു അഭിപ്രായ സമന്വയത്തിൽ എത്തുന്നതിന് മുൻപ്.

ഒരു വ്യക്തി എന്ന നിലയിൽ എനിക്കു എന്റെ അഭിപ്രായം പറയാൻ ഉള്ള അവകാശം ഉണ്ട്. എന്റെ അഭിപ്രായത്തെ അനുകൂലിക്കുവാനും, എതിർക്കുവാനുമുള്ള അവകാശവും ഏവർക്കുമുണ്ട്. എന്നാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ കൈരളിയും ചില ഓൺലൈൻ മാധ്യമങ്ങളും വളച്ചൊടിച്ചതിൽ വിഷമം ഉണ്ട്. ശബരിമല വിഷയത്തിൽ ABVP യും അനുബന്ധ സംഘടനകളും അഭിപ്രായം പറയുന്നതിന് മുൻപ് പല രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ പലഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഞാനും എന്റെ അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ സംഘടന അഭിപ്രായം പറഞ്ഞതിന് ശേഷവും ചില ഓൺലൈൻ മഞ്ഞ പത്രങ്ങൾ എന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി രാഷ്ട്രീയ ലാഭവും, എനിക്ക് ദ്രോഹവും ചെയ്യുകയുണ്ടായി.

എനിക്ക് RSS ന്റെ ഏതെങ്കിലും നേതാക്കളിൽ നിന്നോ RSS /ക്ഷേത്രീയ സംഘടനകളിൽ നിന്നോ വധഭീഷണി ഉണ്ടായിട്ടില്ല. ഈ മാധ്യമത്തിൽ വാർത്ത വന്ന സമയത്തു തന്നെ ഞാൻ നിലവിലുള്ള concern പൊലീസ് സ്റ്റേഷൻ ഇൽ എനിക്ക് ഭീഷണിയില്ല എന്നത് കുടുംബസമേതം അറിയിക്കുകയും ചയ്തു. ശബരിമലയിൽ വിശ്വാസികൾ ആയുള്ള ആൾക്കാർ പ്രശ്നം ഉണ്ടാക്കികൊണ്ട് സ്ത്രീകളെ തടയില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കലാപം സൃഷ്ടിച്ചു കൊണ്ട് ശബരിമലയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോടതി വിധിയെ മാനിക്കുന്നു. ഒപ്പം സാധാരണ ജനങ്ങളുടെ മനോവികാരത്തെയും...

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ആർത്തവം അവിടെ ഒരു പ്രശ്നമായി വരുന്നില്ല എങ്കിലും, ആർത്തവം തെറ്റാണന്നോ അത് അശുദ്ധമാണെന്നോ ഇന്ന് ഏതെങ്കിലും ഒരു മതമോ വിശ്വസിയോ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതുവരെ ഒരു ക്ഷേത്രത്തിൽ നിന്നും ഒരു സ്ത്രീയെയും ആർത്തവത്തിന്റെ പേരിൽ ഇറക്കിവിട്ടതായി ഒരു വാർത്ത പോലും ഇല്ല. ആർത്തവം അശുദ്ധo അല്ല. അങ്ങനെ പറയാൻ ഉള്ള അവകാശവും ആർക്കും ഇല്ല.ഇങ്ങനെ ഒരു വാർത്ത വന്നതിനു ശേഷം പലരും അവരുടെ ഭാഗത്തു നിന്നും എന്നെ contect ചെയ്യുകയും അന്വേഷിക്കുകയും ഉണ്ടായി. അതിനപ്പുറം ആരും ഭീഷണിപെടുത്താനോ force cheyyano vannittilla

ഞാനൊരു അയ്യപ്പഭക്തയാണ്. വിശ്വാസ പ്രമാണങ്ങളിൽ ഞൊടിയിട കൊണ്ടൊരു മാറ്റം സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകർക്കും.. ഒരു സമൂഹത്തിന്റെ ചിന്താഗതി ഒന്നടങ്കം മാറേണ്ടതുണ്ട്... അങ്ങിനെ ഒരു മാറ്റത്തിന് വേണ്ടിയാണ് നാം പ്രവർത്തിക്കേണ്ടത്... അങ്ങനെ ഒരു മാറ്റം വരുമ്പോൾ.. അന്നെനിക്ക് ശ്വാസമുണ്ടെങ്കിൽ ഞാനും പോവും അയ്യനെ കാണാൻ  നോമ്പ് നോറ്റ്, കറുപ്പുടുത്ത്, മുദ്ര ധരിച്ച്, ഇരുമുടിയേന്തി, ശരണം വിളിച്ച്, സർവ്വവും അയ്യനിൽ ലയിപ്പിച്ചു തത്വമസിയായി... സ്വാമി ശരണം....

രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം... ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധനാലയo ആയ ശബരിമല താങ്കളുടെ കുടുംബ സ്വത്തല്ല...ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നാടകം കളിക്കുന്ന തങ്ങളുടെ വിശ്വാസികളുടെ സ്വത്തിൽ(നടവരവ്) നിന്നുള്ള കയ്യിട്ടു വാരൽ അധികകാലം മുന്നോട്ടു പോകില്ല... തന്ത്ര വിദ്യ പഠിച്ച അവർണ്ണ ബ്രഹ്മണൻ ശബരിമല ശാന്തി ആകുന്ന അയ്യനെ പൂജിക്കുന്ന കാലം വിദൂരമല്ല...ഇതാണ് എന്റെ നിലപാട്....

(NB: ഭീഷണി ഉണ്ടോ ഉണ്ടോ ന്നു ഒരു നൂറുവട്ടം ചോദിച്ചപ്പോൾ ഫ്രണ്ട്സ് വെറുതെ തമാശയക്കു കൊന്നുകളയും എന്ന് പറഞ്ഞിട്ടുണ്ട് ന്നു പറഞ്ഞു ചിരിച്ചപ്പോൾ എന്റെ ചേച്ചി നിങ്ങൾ കൂടെ ഇരുന്നു ചിരിച്ചിട്ട് അതിനെ ഇങ്ങനെ അങ്ങ് ആക്കിയല്ലോ...എന്റെ പീപ്പിൾ ചേച്ചി നിങ്ങൾ കിടു ആണ് )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP