Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹജീവികളെ സഹായിക്കാനായി കുഞ്ഞ് അന്യയുടെ സ്കെച്ച് അഭിഷേക് ബച്ചൻ സ്വന്തമാക്കിയത് ഒരുലക്ഷം രൂപക്ക്; വലിയ ഹൃദയമുള്ള, ക്രേസിയായ കൂട്ടുകാരന് നന്ദി രേഖപ്പെടുത്തി ഫറാ ഖാൻ

സഹജീവികളെ സഹായിക്കാനായി കുഞ്ഞ് അന്യയുടെ സ്കെച്ച് അഭിഷേക് ബച്ചൻ സ്വന്തമാക്കിയത് ഒരുലക്ഷം രൂപക്ക്; വലിയ ഹൃദയമുള്ള, ക്രേസിയായ കൂട്ടുകാരന് നന്ദി രേഖപ്പെടുത്തി ഫറാ ഖാൻ

മറുനാടൻ ഡെസ്‌ക്‌

തെരുവുമൃഗങ്ങളെയും വീടുകളില്ലാത്തവരെയും സഹായിക്കാനായി ചിത്രം വരച്ച് പണം കണ്ടെത്തിയ ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ മകൾ അന്യയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വളർത്തുമൃഗങ്ങളുടെ രേഖാചിത്രം ആവശ്യക്കാർക്ക് വരച്ചുനൽകി അതിൽ നിന്നും ലഭിച്ച വരുമാനമാണ് തെരുവിൽ അലയുന്ന മൃ​ഗങ്ങൾക്ക് അന്നമൂട്ടാനായി പന്ത്രണ്ട്കാരിയായ അന്യ മാറ്റിവച്ചത്. അഞ്ച് ദിവസം കൊണ്ട് 70000 രൂപയോളം അന്യ സമാഹരിച്ച വിവരം ഫറാ ഖാൻ തന്നെയാണ് സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവച്ചത്.

ഇപ്പോഴിതാ, അന്യയുടെ നന്മയ്ക്ക് പ്രോത്സാഹനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. താൻ വരയ്ക്കുന്ന ആനിമൽ സ്കെച്ചുകൾ 1000 രൂപയ്ക്കാണ് അന്യ ആവശ്യക്കാർക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ തന്നാലാവുന്ന സഹായങ്ങളുമായി രംഗത്തെത്തിയ അന്യയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട അഭിഷേക് ഒരു സ്കെച്ച് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിക്കുകയായിരുന്നു.

ഫറാ ഖാനാണ് ഈ സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. “ആരാണ് ഒരു ലക്ഷം രൂപ ഒരു സ്കെച്ചിനു നൽകുക? അഭിഷേക് ബച്ചനല്ലാതെ. നന്ദി വലിയ ഹൃദയമുള്ള, ക്രേസിയായ എന്റെ കൂട്ടുകാരന്,” എന്നാണ് ഫറാ ഖാൻ കുറിക്കുന്നത്.

      View this post on Instagram

Who gives 1 LAKH for a sketch?? Only @bachchan ..that straightaway doubles Anya s charity drive! Thank u my mad, big hearted crazy boy♥️ bigggggg huggggg cming up which u will hate i know

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP