Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ഭൂമിയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ; നിങ്ങൾ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്; ഞാൻ നിങ്ങളെ ആരാധിക്കുന്നു,ഗോപി സുന്ദറിന് ജന്മദിന ആശംസകളുമായി ഗായിക അഭയ ഹിരൺമയി; ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ഗായിക അഭയ ഹിരൺമയി പങ്കുവെച്ച കുറിപ്പാണ്. ഗോപി സുന്ദറിനോടുള്ള പ്രണയം നിറച്ചാണ് ഹിരൺമയിയുടെ കുറിപ്പ്. ഭൂമിയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാണ് ഗോപി എന്നാണ് അവർ പറയുന്നത്.

ഗോപി സുന്ദർ താളം പഠിപ്പിക്കുന്ന വിഡിയോയ്‌ക്കൊപ്പമാണ് ഹിരൺമയിയുടെ പോസ്റ്റ്. 'ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങൾ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്. ഞാൻ നിങ്ങളെ ആരാധിക്കുന്നു, പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്‌നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ.നിങ്ങലെ ഞാൻ എന്നെന്നും സ്‌നേഹിക്കുന്നു. ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. എന്നെ അദ്ദേഹം താളം പഠിപ്പിക്കുന്ന വീഡിയോ ആണ് ഇത്. ടീച്ചർ എന്നോട് സമാധാനപരമായി ഇടപെടുന്ന ഏക വീഡിയോയും ഇതാണ്. ഹാപ്പി ബർത്ത്‌ഡേ ഏട്ടാ- ഹിരൺമയി കുറിച്ചു.

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇരുവരും പ്രണയം തുറന്നു പറഞ്ഞുകൊണ്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. കൂടാതെ ജീവിതത്തിലേയും സംഗീതത്തിലേയും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ച് അഭയ ഹിരൺമയി തന്നെയാണ് തുറന്നു പറഞ്ഞത്. തുടർന്ന് ഹിരൺമയിക്ക് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു.

      View this post on Instagram

To my favourite human being on earth! you are my superlatives of everything ..I adore you☺️ Let the universe love you abundantly with all the spirit and kindness You are forever loved by me ...I am with you in your every breath ... Wishing you more and more happiness and peace This is a moment where he is teaching me abt Taalam “as always ...this is the only vedeo where the teacher is in peace with me

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP