Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എങ്ങനെ സിനിമ കണ്ടു? വിമാനത്തിൽ എവിടെയാണ് റേഞ്ച്? മൊബൈൽ ഫ്‌ളൈറ്റ് മോദിലല്ലേ? വിമർശകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അബ്ദുല്ലക്കുട്ടി; കണ്ടത് ദൃശ്യത്തിന്റ വ്യാജപതിപ്പല്ലെന്നും ബിജെപി നേതാവ്‌

ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എങ്ങനെ സിനിമ കണ്ടു? വിമാനത്തിൽ എവിടെയാണ് റേഞ്ച്? മൊബൈൽ ഫ്‌ളൈറ്റ് മോദിലല്ലേ? വിമർശകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അബ്ദുല്ലക്കുട്ടി; കണ്ടത് ദൃശ്യത്തിന്റ വ്യാജപതിപ്പല്ലെന്നും ബിജെപി നേതാവ്‌

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി. യാത്രയ്ക്കിടെ കണ്ടത് യഥാർഥ പതിപ്പെന്ന് വിശദമാക്കിയാണ് അബ്ദുല്ലക്കുട്ടി രംഗത്തെത്തിയത്.

ദൃശ്യം 2 കണ്ടശേഷം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ കമന്റ് ബോക്‌സിലാണ് വ്യാജ പതിപ്പെന്ന ആരോപണവുമായി വിമർശകർ എത്തിയത്.

ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എങ്ങനെ സിനിമ കണ്ടു? വിമാനത്തിൽ എവിടെയാണ് റേഞ്ച്? ടെലിഗ്രാമിൽ കിട്ടിയ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്തു കണ്ടതല്ലേ? വിമാനത്തിൽ കയറുമ്പോൾ മൊബൈൽ ഫ്‌ളൈറ്റ് മോദിലല്ലേ? രണ്ടര മണിക്കൂറുള്ള സിനിമ ഓടിച്ചിട്ടു കണ്ടതാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് വിമർശകർ ഉയർത്തിയത്.

ആമസോൺ പ്രൈമിൽ വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം പിന്നീട് സിനിമ കാണാനുള്ള സൗകര്യമുണ്ടെന്നും ഫ്‌ളൈറ്റ് മോദിലും കാണാമെന്നും വിശദമാക്കിയാണ് അബ്ദുല്ലക്കുട്ടി വിമർശകരുടെ വായടപ്പിച്ചത്. ഇതിന്റെ പേരിലുള്ള തെറിവിളി പഠനാർഹമായ ചർച്ചയാക്കി മാറ്റിയതിന് പോരാളികൾക്ക് നന്ദി പറയുന്നുമുണ്ട് അദ്ദേഹം. 

'ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്‌ളൈറ്റിൽ ഡൽഹി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്... ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നെസിനിമയായിരിക്കും... അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്‌നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുള്ള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു.' എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ബിജെപി നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ വിമർശിച്ചും കളിയാക്കിക്കൊണ്ടുള്ള ട്രോളുകൾ വന്നിരുന്നു. ചിലർ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

എന്നാൽ കോഴിക്കോട് ഡൽഹി വിമാന യാത്രയ്ക്കുള്ള സമയം ദൃശ്യം 2 കാണാൻ ധാരാളമാണെന്നും അബ്ദുല്ലക്കുട്ടിയെ അനുകൂലിക്കുന്നവർ ടൈം ചാർട്ട് ഉൾപ്പെടെ പോസ്റ്റ് ചെയ്ത് വ്യക്തമാക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP