Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വാപ്പ പ്രസംഗം പഠിപ്പിച്ച ശേഷം ഒരു സ്റ്റൂളിന്റെ മുകളിൽ കയറ്റി നിർത്തി പ്രസംഗിപ്പിക്കും; ഉമ്മായും അനുജത്തിയുമാവും ശ്രോതാക്കൾ; എന്റെ പിതാവിന്റെ ദീർഘായുസ്സിനും ഉമ്മയുടെ ആത്മശാന്തിക്കുമായി ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാർത്ഥിക്കണം'; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുട്ടിയുടെ ചിത്രം തന്റെതെന്നും പ്രസംഗമത്സരത്തിലെ ഓർമ്മകളും പങ്കുവെച്ച് അബ്ദുൾ നാസർ മദനി

'വാപ്പ പ്രസംഗം പഠിപ്പിച്ച ശേഷം ഒരു സ്റ്റൂളിന്റെ മുകളിൽ കയറ്റി നിർത്തി പ്രസംഗിപ്പിക്കും; ഉമ്മായും അനുജത്തിയുമാവും ശ്രോതാക്കൾ; എന്റെ പിതാവിന്റെ ദീർഘായുസ്സിനും ഉമ്മയുടെ ആത്മശാന്തിക്കുമായി ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാർത്ഥിക്കണം'; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുട്ടിയുടെ ചിത്രം തന്റെതെന്നും പ്രസംഗമത്സരത്തിലെ ഓർമ്മകളും പങ്കുവെച്ച് അബ്ദുൾ നാസർ മദനി

മറുനാടൻ ഡെസ്‌ക്‌

ഏകദേശം പതിനൊന്ന് വയസുള്ള മിടുക്കൻ വിദ്യാർത്ഥി മുതിർന്ന് വ്യക്തിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു. ഇത്തരം ഒരു ചിത്രത്തോടൊപ്പം ഇത് അബ്ദുൾ നാസർ മദനി ആണെന്ന് അടിക്കുറിപ്പും കൂടി സമൂഹ മാധ്യമത്തിൽ പ്രചരിച്ചപ്പോൾ ഏവർക്കും സംശയം തോന്നിയിരുന്നു.

ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് പലരും തിരഞ്ഞ് നടക്കവേയാണ് ചിത്രം തന്റെതാണെന്നും താൻ ചെറുപ്പത്തിൽ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന കാര്യം ഓർമ്മിച്ച് രംഗത്തെത്തിയിരിക്കുകയാണ് അബ്ദുൾ നാസർ മദനി. ചെറുപ്പത്തിൽ തന്റെ വാപ്പ് തന്നെ പ്രസംഗം പഠിപ്പിച്ചിരുന്നത് എങ്ങനെയായിരുന്നു എന്നുള്ള കാര്യമാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

മദനിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

അതെ,ഇതു ഞാൻ തന്നെയാണ്....
കഴിഞ്ഞ കുറേ നാളുകളായി 'മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ'എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട് ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായിരുക്കുമ്പോൾ കൊല്ലം ജില്ലാ കലോത്സവത്തിൽ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാകളക്ടർ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നൽകുന്നത്(അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയർ ചെയ്തു)

എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ്മാസ്റ്റർ ആയിരുന്നു ഓരോ മത്സരങ്ങൾക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളിൽ ഒരു സ്റ്റൂളിന്റെ മുകളിൽ എന്നെ കയറ്റിനിർത്തി പ്രസംഗിപ്പിക്കും എന്റെ പ്രിയ ഉമ്മായും അനുജനുമായിരുക്കും ശ്രോതാക്കൾ മത്സരങ്ങൾക്കെല്ലാം വാപ്പായും കൂടെയുണ്ടാകും ഉമ്മായ്ക്കായിരിക്കും എന്നേക്കാൾ ടെൻഷൻ സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാർത്ഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീർഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാർത്ഥിക്കണം.....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP