Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് ചിത്രവുമായി ആഷിക് അബു; ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ പ്രാഥമിക ചർച്ചകൾ ഷാരൂഖിന്റെ മുംബൈയിലെ വീടായ 'മന്നത്തി'ൽ വെച്ചു നടന്നു; കിങ് ഖാൻ വീട്ടിലേക്ക് ക്ഷണിച്ചത് വൈറസ് സിനിമ കണ്ടിറങ്ങിയ ശേഷം; 2020 അവസാനത്തോടെ സിനിമ ഷൂട്ട് ചെയ്യാൻ ആലോചന

ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് ചിത്രവുമായി ആഷിക് അബു; ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ പ്രാഥമിക ചർച്ചകൾ ഷാരൂഖിന്റെ മുംബൈയിലെ വീടായ 'മന്നത്തി'ൽ വെച്ചു നടന്നു; കിങ് ഖാൻ വീട്ടിലേക്ക് ക്ഷണിച്ചത് വൈറസ് സിനിമ കണ്ടിറങ്ങിയ ശേഷം; 2020 അവസാനത്തോടെ സിനിമ ഷൂട്ട് ചെയ്യാൻ ആലോചന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് കിങ്ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി ഹിന്ദി സിനിമയുടെമായി മലയാളം സിനിമയിലെ തലതൊട്ടപ്പന്മാർ. ആഷിക് അബുവും ശ്യാം പുഷ്‌ക്കരനും ചേർന്നാണ് സിനിമ ഒരുക്കുന്നത്. ശ്യാം പുഷ്‌കരനാണ് തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ പ്രാഥമിക ചർച്ചകൾ ഷാരൂഖിന്റെ മുംബൈയിലെ വീടായ 'മന്നത്തി'ൽ നടന്നു. ഷാരൂഖിനെ കണ്ട കാര്യം ആഷിഖ് അബു ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ തിരക്കി മാധ്യമങ്ങൾ വിളിച്ചത്. ഇതാടെയാണ് ബോളിവുഡ് സൂപ്പർ താരത്തിനൊപ്പം സിനിമ എടുക്കുന്ന വിവരം അദ്ദേഹം സ്ഥിരീകരിച്ചത്.

ആഷിക് അബുവിന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാൻ ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് ആഷിഖ് പറഞ്ഞു. കുറച്ചുനാളായി ഷാരൂഖിനൊപ്പം ഹിന്ദി സിനിമ ചെയ്യുന്ന കാര്യത്തിൽ ചർച്ച നടക്കുന്നുണ്ടായിരുന്നു. ബുധനാഴ്ചയാണ് ഷാരൂഖ് ഖാൻ അമേരിക്കയിൽ നിന്നെത്തിയത്. മുംബൈയിലെ വീടായ മന്നത്തിൽ രണ്ടരമണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. ശ്യാം പുഷ്‌കരന്റെ രചനയിലാണ് സിനിമ. 2020 അവസാനത്തോടെ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയിലാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ബോളിവുഡ് ചിത്രമെന്നും ആഷിക് അബു വ്യക്തമാക്കി. എക്സൈറ്റിങ് ആയ കൂടിക്കാഴ്ചയായിരുന്നു ഷാരൂഖുമായുള്ളത്. മലയാള സിനിമയെക്കുറിച്ച് വളരെ കാര്യമായാണ് ഷാരൂഖ് സംസാരിക്കുന്നത്. അദ്ദേഹം നമ്മുടെ സിനിമകൾ ഫോളോ ചെയ്യുന്നുണ്ട്. മലയാള സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹതെന്നും ആഷിഖ് പറഞ്ഞു.

ആക്ഷൻ ഡ്രാമാ സ്വഭാവത്തിലുള്ളതായിരിക്കും സിനിമ. ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയിന്മെന്റാണ് ഈ സിനിമ നിർമ്മിക്കുന്നത്. വൈറസിന് ശേഷം ഉണ്ണി ആർ എഴുതിയ കഥയെ ആധാരമാക്കി പെണ്ണും ചെറുക്കനും എന്ന ഹ്രസ്വിത്രം ആഷിക് അബു പൂർത്തിയാക്കിയിരുന്നു. രാജീവ് രവി, വേണു, ജെ കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുങ്ങിയ ആന്തോളജിയിലാണ് ഈ ചിത്രം ഉൾപ്പെടുന്നത്. റോഷൻ മാത്യുവും ദർശനാ രാജേന്ദ്രനുമാണ് ഈ ചിത്രത്തിൽ നായികാനായകന്മാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP