Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ ആട് ജീവിതം ഷൂട്ടിങ് പൂർത്തിയായി; ഷെഡ്യൂൾ പാക്ക് ആപ്പ് ചെയ്ത സന്തോഷം പങ്കുവച്ച് ക്രൂവിനൊപ്പം പൃഥ്വിയുടെ സെൽഫി;ബ്ലസി ചിത്രത്തിനെ സ്വീകരിക്കാൻ കാത്തിരുന്ന് ആരാധകരും  

മറുനാടൻ ഡെസ്‌ക്‌

'ആടുജീവിതം' സിനിമയുടെ ജോർദാനിലെ ഷൂട്ടിങ് പൂർത്തിയായി. കൊവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ മൂന്ന് മാസമായി നീണ്ട ചിത്രീകരണമാണ് പൂർത്തിയായിരിക്കുന്നത്. പൃഥ്വിരാജ് തന്നയാണ് സെൽഫി പങ്കുവച്ച് നിലവിലെ ഷെഡ്യൂൾ പൂർത്തിയായ വിവരം അറിയിച്ചിരിക്കുന്നത്.

മാർച്ച് പതിനാറിനാണ് ബ്ലസി ചിത്രത്തിന്റെ ഷൂട്ടിങ് ജോർദാനിൽ ആരംഭിക്കുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ ഒന്നിന് ചിത്രീകരണം നിർത്തി വയ്ക്കേണ്ടിവന്നു. തുടർന്ന് ഏപ്രിൽ 24ന് ജോർദാനിലെ വാദിറാമിൽ ചിത്രീകരണം പുനരാരംഭിച്ചിരുന്നു.


മരുഭൂമിയിൽ നിന്നുള്ള നിർണായക രംഗങ്ങളാണ് ഇപ്പോൾ പൂർത്തിയായത്. ചിത്രത്തിന് വേണ്ടി മൂന്ന് മാസം തിരക്കുകൾ ഉപേക്ഷിച്ച് പൃഥിരാജ് മെലിഞ്ഞിരുന്നു. ജോർദാനിൽ ചിത്രീകരണം ആരംഭിച്ചയുടനെയാണ് കോവിഡ് ഭീഷണി ആരംഭിച്ചത്. 58 പേരടങ്ങുന്ന ഇന്ത്യൻ സംഘവും മുപ്പതോളം ജോർദ്ദാൻ സ്വദേശികളുമാണ് ചിത്രീകരണ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP