Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവ്വത്ത് ഷമീറും ഷാജി പാപ്പനും സച്ചിൻ ക്ലീറ്റസും ഓണത്തിന് എത്തും; ബിരിയാണി വെച്ച് ആട് ത്രീയുടെ പ്രഖ്യാപനവുമായി വിജയ് ബാബുവും ജയസൂര്യയും മിഥുനും; ഏപ്രിൽ മെയ് മാസത്തിൽ ഷൂട്ടിങ് തുടങ്ങും

സർവ്വത്ത് ഷമീറും ഷാജി പാപ്പനും സച്ചിൻ ക്ലീറ്റസും ഓണത്തിന് എത്തും; ബിരിയാണി വെച്ച് ആട് ത്രീയുടെ പ്രഖ്യാപനവുമായി വിജയ് ബാബുവും ജയസൂര്യയും മിഥുനും; ഏപ്രിൽ മെയ് മാസത്തിൽ ഷൂട്ടിങ് തുടങ്ങും

മറുനാടൻ ഡെസ്‌ക്‌

തൃശ്ശുർ: സർവ്വത്ത് ഷമീറും ഷാജി പാപ്പനും സച്ചിൻ ക്ലീറ്റസും ഡ്യൂഡും, സാത്താൻ സേവ്യറും, കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ആട് 2 പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒരു വിവരവും പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ആട് 3 ഷൂട്ടിംഗും റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാവ് വിജയ് ബാബുവും ജയസുര്യയും സംവിധായകൻ മിഥുൻ മാനുവൽ തോമസും.

മുഴുനീള കോമഡി ചിത്രമായിരുന്ന ''ആട് ഒരു ഭീകരജീവിയാണ്'' 2015 ഫെബ്രുവരി ആറിനാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് നിർമ്മിച്ച ചിത്രം പക്ഷേ തിയേറ്ററുകളിൽ പരാജയപ്പെട്ടു.എന്നാൽ ഡി.വി.ഡി റിലീസ് ചെയ്തതോടെയാണ് ചിത്രവും ജയസൂര്യയുടെ ഷാജി പാപ്പാനും സൂപ്പർ ഹിറ്റായി മാറി. ട്രോളുകളിലൂടെയും മറ്റും സമൂഹമാധ്യമങ്ങളിൽ ചിത്രം സജീവമായി നിറഞ്ഞു നിന്നു. ആരാധകരുടെ തുടർച്ചയായ ആവശ്യത്തെ തുടർന്ന് ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ''ആട് 2'' കഴിഞ്ഞ വർഷം ഡിസംബർ 22-ന് തിയേറ്ററുകളിലെത്തിയിരുന്നു. ചിത്രത്തിന് റെക്കോർഡ് വിജയം നൽകിയാണ് ഷാജി പാപ്പന്റെ രണ്ടാം വരവ് ആരാധകർ ആഘോഷമാക്കിയത്.

ആട് ബിരിയാണി വെച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്രഖ്യാപിച്ചത്. അടുത്ത ഏപ്രിൽ മെയ് മാസത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും.ഫ്രൈഡെ ഫിലിംസിന്റെ തന്നെ ചിത്രമായ തൃശ്ശൂർ പൂരത്തിന്റെ ചിത്രീകരണം അവസാനിക്കുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിയ്യതി പ്രഖ്യാപിച്ചത്. നേരത്തെ ആട് 2 ന്റെ വിജയാഘോഷവേളയിൽ ആയിരുന്നു ആട് 3 പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP