Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്പിളി ദേവിയുമൊന്നിച്ച് 15 വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച് ഭർത്താവ്; ഇനി ഇത് വേറെ രീതിയിൽ എടുത്തു കൊല്ലാൻ നോക്കല്ലേയെന്നും പോസ്റ്റിൽ ആദിത്യൻ ജയൻ; ചിത്രത്തിന് കിടു കമന്റുകളും ആശംസകളുമായി ആരാധകരും

അമ്പിളി ദേവിയുമൊന്നിച്ച് 15 വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച് ഭർത്താവ്; ഇനി ഇത് വേറെ രീതിയിൽ എടുത്തു കൊല്ലാൻ നോക്കല്ലേയെന്നും പോസ്റ്റിൽ ആദിത്യൻ ജയൻ; ചിത്രത്തിന് കിടു കമന്റുകളും ആശംസകളുമായി ആരാധകരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭാര്യ അമ്പിളി ദേവിക്കൊപ്പം 15 വർഷം മുൻപ് എടുത്ത ചിത്രം പങ്കുവച്ച് സീരിയൽ താരം ആദിത്യൻ ജയൻ. സുഹൃത്തുക്കളായിരുന്ന സമയത്തെ ചിത്രവും അടുത്തിടെ എടുത്ത ചിത്രവും ചേർത്താണ് ആദിത്യൻ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തത്. 'പതിനഞ്ചു വർഷം മുൻപുള്ള രണ്ടു പേർ. ഇനി ഇതു വേറെ രീതിയിൽ എടുത്തു കൊല്ലാൻ നോക്കല്ലേ' എന്ന് ചിത്രത്തിനൊപ്പം ആദിത്യൻ കുറിച്ചു.

കൊല്ലം കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ജനുവരി 28ന് ആയിരുന്നു അമ്പിളി ദേവി-ആദിത്യൻ വിവാഹം. ഇരുവരും നിരവധി സീരിയലുകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും പുനർ വിവാഹമായിരുന്നു. കാമറാമാൻ ലോവലാണ് അമ്പിളിദേവിയുടെ ആദ്യ ഭർത്താവ്. ആദിത്യന്റെ നാലാം വിവാഹമാണിത്. ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവൽ തന്റെ സീരിയൽ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചതും വലിയ ചർച്ചയായിരുന്നു.

2009ലാണ് കാമറാമാൻ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്നാൽ പാതിയിൽ അവസാനിക്കുകയായിരുന്നു. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസിൽ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ക്യാമറാമാൻ ലോവലുമായുള്ള ബന്ധത്തിൽ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ആദിത്യൻ അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രൻ പിള്ളയുടെയും മകളാണ് അമ്പിളി.

താരം പങ്കുവച്ച ചിത്രത്തിനു സ്‌നേഹാശംസകളുമായി ആരാധകരുമെത്തി. 'ഫോട്ടോയ്ക്ക് പഴക്കം തോന്നുന്നു, എന്നാൽ നിങ്ങൾ പഴയതുപോലെ', '15 ഇയർ ചലഞ്ച് ആണോ,' 'പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ' എന്നിങ്ങനെയാണ് കമന്റുകൾ. സ്വന്തം വിശേഷങ്ങളും അഭിപ്രായങ്ങളും ആദിത്യൻ ആരാധകരുമായി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP