Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

സിംഹവാലൻ മേനോനെ പോലെ കരിങ്കുരങ്ങ് തങ്ങളെന്ന പേരിൽ പടം എടുക്കാൻ കഴിയുമോ; 'രാമനോ തോർത്തില്ല ലക്ഷ്മണനോ മുണ്ടില്ല' എന്നതുപോലെ ഖുർആൻ ആയത്തുകൾ ട്രോളാൻ കഴിയുമോ? അഴകിയ രാവണനിലെ കരയോഗം നേതാവിനെ പോലെ സമസ്ത ജമാഅത്തെ മുജാഹിദ് നേതാക്കന്മാരെ ട്രോളാൻ കഴിയുമോ; 'ഒരു ഹലാൽ ലൗ സ്റ്റോറിയുടെ' പശ്ചാത്തലത്തിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ

സിംഹവാലൻ മേനോനെ പോലെ കരിങ്കുരങ്ങ് തങ്ങളെന്ന പേരിൽ പടം എടുക്കാൻ കഴിയുമോ; 'രാമനോ തോർത്തില്ല ലക്ഷ്മണനോ മുണ്ടില്ല' എന്നതുപോലെ ഖുർആൻ ആയത്തുകൾ ട്രോളാൻ കഴിയുമോ? അഴകിയ രാവണനിലെ കരയോഗം നേതാവിനെ പോലെ സമസ്ത ജമാഅത്തെ മുജാഹിദ് നേതാക്കന്മാരെ ട്രോളാൻ കഴിയുമോ; 'ഒരു ഹലാൽ ലൗ സ്റ്റോറിയുടെ' പശ്ചാത്തലത്തിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സക്കറിയയുടെ ടഒരു ഹലാൽ ലൗ സ്റ്റോറി' എന്ന ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമ ഉയർത്തിവിട്ട ചർച്ചകൾകൊണ്ട് സജീവമാണ് നവമാധ്യമങ്ങൾ. ഈ ചിത്രം ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കുന്ന സിനിമയാണെന്ന് ഒരു വിഭാഗം പറയുമ്പോൾ, ഇസ്ലാമിനെയും മലബാർ മുസ്ലീങ്ങളെയും ട്രോളുന്ന ചിത്രമായിട്ടാണ് മറുവിഭാഗം പറയുന്നത്. മലയാള സിനിമയിൽ മുസ്ലിം പശ്ചാത്തലും എന്തുകൊണ്ട് കുറയുന്നു എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇതിന് മറുപടിയായുള്ള ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.

നവമാധ്യമങ്ങളിൽ വൈറലായ കുറിപ്പ് ഇങ്ങനെയാണ്

ടി ദാമോദരൻ, ശ്രീനിവാസൻ, ലോഹിതദാസ്, ഡെന്നീസ് ജോസഫ്, ഐവി ശശി, ജോഷി, സിബി മലയിൽ,സത്യൻ അന്തിക്കാട്, കമൽ, സിദ്ധീഖ് ലാൽ, ഫാസിൽ, ഭദ്രൻ,പി വി ഗംഗാധരൻ ഗൃഹലക്ഷ്മി ഫിലിംസ്, സെഞ്ച്്വറി ഫിലിംസ് കൊച്ചുമോൻ, സർഗ്ഗ ചിത്ര അപ്പച്ചൻ, നവോദയ അപ്പച്ചൻ, ജൂബിലി ജോയി, അരോമ മൂവീസ് മണി , സാഗാ അപ്പച്ചൻ , സിയാദ് കൊക്കർ , ലിബർട്ടി ബഷീർ...

ജമാ അത്തെ ഇസ്ലാമിക്കാരടക്കം മുസ്ലിം സംഘടനകൾ സിനിമ ഹറാം / പലിശ ഹറാം / ഫോട്ടോ ഹറാം / ദാറുൽ ഹർബിലെ പലിശ പണം കൊണ്ട് പ്രവ്രത്തിക്കുന്ന സർക്കാർ ജോലി ഹറാം / രക്തം കൊടുക്കുന്നത് ഹറാം / സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പരിപാടികളിൽ ഇരിക്കുന്നത് ഹറാം / കുടുംബാസൂത്രണം ഹറാം / സംഗീതം ഹറാം / ഡാൻസ് ഹറാം / എന്നു പ്രചരിപ്പിച്ച കാലത്ത്, മുസ്ലിം കിഡ്നി വേണം എന്നു മാധ്യമത്തിൽ പരസ്യം കൊടുത്ത കാലത്തെ / 80 കളിലെയും 90 കളിലെയും മലയാളത്തിലെ ഏതാനും സംവിധായകർ, എഴുത്തുകാർ നിർമ്മാതാക്കളുടെ പേരുകളാണ്. ഇവരാരും നായന്മാരോ സവർണ്ണരോ അല്ല.

ഈ ലിസ്റ്റ് എത്ര വേണമെങ്കിലും നീട്ടാൻ പറ്റും. അതായത് അന്നത്തെ മലയാള സിനിമയിലെ ഏറ്റവും സ്വാധീനമുള്ളവരാണിവർ. ഇവരുടെ സിനിമകളിൽ നായർ പാശ്ചാത്തലം കൂടുതൽ വരാൻ കാരണം എന്താണ്. ഒരു പ്രത്യേക ജാതി / മത പാശ്ചാത്തലവും ആ ജാതിയുമായി / മതവുമായി ബന്ധപെട്ട സ്വത്വരാഷ്ട്രീയവും ജാതി രാഷ്ട്രീയ പ്രചരണവും രണ്ട് കാര്യങ്ങൾ ആണ്. ദ്യശ്യം എന്ന സിനിമ ക്രിസ്ത്യൻ പശ്ചാത്തലമാണ്. അല്ലാതെ ക്രിസ്ത്യൻ മത സ്വത്വ രാഷ്ട്രീയം അല്ല അതു പറയുന്നത്. നിങ്ങൾ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ശരി ചില പാശ്ചാത്തലങ്ങൾ കൂടുതൽ ഫ്ളക്സിബിൾ ആണ്. സ്യൂട്ടബിൾ ആണ്. എളുപ്പം വ്രണപ്പെടുന്നവയല്ല. പൊന്മുട്ടയിടുന്ന താറാവിന്റെ ആദ്യ പേര് പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു. എന്നാൽ ചില ജാതി സംഘടനകൾ പ്രതിഷേധിച്ചു താറാവ് എന്നാക്കുകയായിരുന്നു.

അതേ സമയം സിംഹവാലൻ മേനോൻ എന്നു പേരിട്ട് സിനിമയിറക്കാം. നക്കി നായർ, ഏരപ്പ നായരെ, തുടങ്ങി എത്രയോ പ്രയോഗങ്ങൾ മലയാള സിനിമയിലുണ്ട്. കമൽ ശ്രീനിവാസൻ മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ അഴകിയ രാവണനിൽ ഏറ്റവും പരിഹസിക്കപ്പെടുന്നത് എൻഎസ്എസ് കരയോഗം നേതാവാണ്. അതേ പോലെ ഒരു ദളിത് നേതാവിനെ സിനിമയിൽ പരിഹസിക്കാൻ അക്കാലത്ത് പറ്റുമോ ? മണ്ണ് പറ്റില്ലെ ദേഹത്ത്? അതായത് ഫ്ളക്സിബിലിറ്റി.

പിന്നെ പിന്നോക്കം എന്നു പൊതുബോധം ഉള്ള, ജാതി സംഘടനകൾ നിരന്തരം ആനുകൂല്യത്തിന് വേണ്ടി പ്രചരിപ്പിക്കുന്ന പശ്ചാത്തലം പല കഥകൾക്കും പറ്റില്ല. ഉദാഹരണം പറഞ്ഞാൽ മണിച്ചിത്രത്താഴ് കഥയുടെ മൂലരൂപം എഴുത്തുകാരൻ മധു മുട്ടത്തിന്റെ ( ജാതി ഈഴവ ) കുടുംബത്തിൽ നടന്നതാണ്. വലിയ ഒരു കൂട്ടുകുടുംബവും ഫ്യൂഡൽ സെറ്റപ്പിനകത്തേക്ക് വരുമ്പോൾ അന്നത്തെ പൊതു ധാരണ വെച്ച് ഈഴവ പാശ്ചാത്തലം ഉപയോഗിക്കാൻ കഴിയില്ല - അല്ലാതെ മുസ്ലിം ആയ ഫാസിലിനും ഈഴവനായ മധു മുട്ടത്തിനും എന്താണിതിൽ താത്പര്യം. ?ജാതീയപരമായി ഏറ്റവും ഉയർന്ന് നിൽക്കുന്ന നമ്പൂതിരി അമ്പലവാസി വെജിറ്റേറിയൻ പാശ്ചാത്തലത്തിനും രാജാക്കർമാരുടെ വർമ്മ പശ്ചാത്തലത്തിലുംനിരവധി റെസ്ട്രിക്ഷൻ ഉണ്ട്.

ഏറ്റവും മുന്നോക്കക്കാർക്കും പിന്നോക്കക്കാർക്കും ഇടയിലുള്ളതാണ് നായർ ബാക്ക് ഗ്രൗണ്ട് . ഫ്യൂഡൽ ജന്മി മുതൽ ക്രിഷിക്കാരൻ വരെയുള്ള കുടിയാൻ വരെ യുള്ള , മന്ത്രി മുതൽ കുക്ക് വരെ യുള്ള ,, കലക്റ്റർ മുതൽ കാര്യസ്ഥൻ വരെ ആന പാപ്പാൻ മുതൽ ആന മുതലാളി വരെയുള്ള തൊഴിൽ വൈവിധ്യവും ഉണ്ട്. സ്ഥലം വിറ്റു തിന്നുന്ന കരിക്കിൽ നാടൻ ചേർത്ത അടിക്കുന്ന ഫ്യൂഡൽ തെമ്മാടി ഏത് പാശ്ചാത്തലം ആണോ സ്യൂട്ടബിൾ ആ ബാക്ക് ഗ്രൗണ്ടിൽ തന്നെയാണ് അത് പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല ഇത്തരം സിനിമകളിലെ പ്രധാന വില്ലന്മാരും ഈ പശ്ചാത്തലം തന്നെ ആവും

നരസിംഹം വില്ലൻ നമ്പ്യാർ
ദേവാസുരം വില്ലൻ നമ്പ്യാർ
ആറാം തമ്പുരാൻ വില്ലൻ അപ്പൻ തമ്പുരാൻ
ദി കിങ് വില്ലൻ നായർ
ആര്യൻ വില്ലൻ 1 നായർ
വല്ലേട്ടൻ വില്ലൻ നായർ

മലയാള സിനിമകളിലെ പഴയ കള്ള കടത്തുകാരെ നോക്കുക ഭൂരിഭാഗവും നമ്പ്യാരും ഡിസൂസയും റോഡ്രിങ്സും ആയിരിക്കും.. എന്നാല് യഥാർഥ ജീവിതത്തിലെ സ്വർണ്ണ കുഴൽപണ കള്ളകടത്ത് എറ്റവും കൂടുതൽ ചെയ്യുന്നതാരാണ് ..

80 /90 കളിലെ സാമൂഹ്യ സാഹചരത്തിൽ എളുപ്പം വ്രണപ്പെടാത്ത സ്യൂട്ടബിൾ ഫ്ളക്സിബിൾ ആയ പശ്ചാത്തലത്തിൽ തന്നെയാണ് കഥകൾ പറഞ്ഞിരിക്കുന്നത്. പിന്നെ വാണിജ്യ വിജയം ചില ശീലങ്ങൾ ഉണ്ടാക്കും ചില അന്ധവിശ്വാസങ്ങളും. അതാവർത്തിക്കപ്പെടും ഇതൊക്കെ സിനിമയിലെ ഒരു രീതി ആണ്. ഇതൊക്കെ കാലത്തിനു അനുസരിച്ച് മാറും ഇപ്പോൾ കൃസ്ത്യൻ പശ്ചാത്തലം ആണ് ഡിമാൻഡ് കൂടുതൽ. വളരെ ഫ്ളക്സിബിൾ ആയ പെട്ടെന്ന് വ്രണപ്പെടാത്ത ഒരു പാശ്ചാത്തലം ആണ്.പിന്നോക്കം അടിച്ചമർത്തിയത് എന്ന പ്രചരണം ഇല്ലാത്തതിനാൽ ഫ്യൂഡൽ തെമ്മാടി മുതൽ ഏതും പോകും. നായകന്മാരുടെ ഹീറോയിസത്തിനും പറ്റും ,കള്ള കുടിക്കുന്ന അമ്മച്ചിയെ മുതൽ ഡാൻസ് കളിക്കുന്ന പള്ളിലച്ചനെ വരെ കാണിക്കാം

ഹിന്ദു പാശ്ചാത്തലങ്ങളും ക്രിസ്ത്യൻ പാശ്ചാത്തലകളും കുടതൽ ഫ്ളക്സിബിൾ ആണ്. രാമനോ തോർത്തില്ല ലക്ഷമണനോ മുണ്ടില്ല എന്നു രാമായണം തെറ്റി വായിച്ച് ഹാസ്യം ഉണ്ടാക്കുന്നത് പോലെ ഖുർ ആൻ ആയത്തുകൾ ട്രോളാൻ കഴിയുമോ? ഗുരുവായൂരപ്പന് ജലദോഷം പിടിച്ചു, കഞ്ചാവ് വലിക്കുന്ന ശിവൻ ഇതൊക്കെ മലയാള സിനിമയിലെ ഡയലോഗുകൾ ആണ്.യഥാർത്ഥത്തിൽ ഇത്തരം ഫ്ളക്സിബിലിറ്റി കാരണം തങ്ങളുടെ കഥ പറയാൻ ചില പാശ്ചാത്തലങ്ങൾ കൂടുതൽ ഉപയോഗിക്കപ്പെട്ടു. അല്ലാതെ അവരാരും പറഞ്ഞത് നായർ സ്വത്വ രാഷ്ട്രീയ കഥകളോ നായന്മാർ സംഘടിക്കേണ്ടതിന്റെ ആവശ്യകതയോ എൻഎസ്എസ് രാഷ്ട്രീയമോ അതിന്റെ പ്രചാരണമോ അല്ലാ. ക്രിസ്ത്യൻ പശ്ചാത്തലം പായുമ്പോൾ ഞങ്ങൾ നല്ല സുറിയാനികളാണെന്നോ അല്ലെങ്കിൽ തറവാടി കാഞ്ഞിരപള്ളി അച്ചായന്മാരാണെന്നോ ഒക്കെയുള്ള ചില നിരുപദ്രവകരമായ ഡയലോഗുകൾ കണ്ടേക്കും. ഇതൊക്കെ സ്വാഭാവികമാണ്.എനി സിനിമാക്കാർക്ക് മടുക്കുനത് വരെ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള സിനിമകൾ തന്നെയായിരിക്കും കൂടുതലുണ്ടാവുക അല്ലെങ്കിൽ ഹിന്ദു പശ്ചാത്തലം.

സിനിമയിലെ മുസ്ലിം പാശ്ചാത്തലം എന്തുകൊണ്ട് കുറഞ്ഞു എന്നു ചോറ് തിന്നുന്ന ആർക്കും എളുപ്പത്തില് മനസ്സിലാവും. ഫ്ളക്സിബിലിറ്റി ഇല്ല എളുപ്പത്തില് വ്രണപ്പെടും പല കഥാപാത്രങ്ങളക്കും സ്യൂട്ടബിൾ അല്ല. ഇസ്ലാം പാശ്ചാത്തലം ഒരിക്കലും ക്രിസ്ത്യൻ ഹിന്ദു പാശ്ചാത്തലം പോലെ ഫ്ളക്സിബിളല്ല. ആഘോഷങ്ങള് തന്നെ നോക്കുക ഓണം ക്രിസ്മസ് ,ദീപാവലി ഹോളി പോലുള്ള ഫ്ളക്സിബിലിറ്റി ഇസ്ലാമിക ആഘോഷങ്ങളക്ക് കാണില്ല. ഇസ്ലാമിക വിശ്വാസത്തിലെ റിജിഡിറ്റിയിലാണിതിന്റെ പ്രശ്നം കിടക്കുന്നത്. പിന്നെ ഇസ്ലാമിനെ എഴുത്തുകാർക്ക് പേടി തന്നെയാണ്. അത് വെച്ച് കഥയെഴുതുമ്പോഴെന്തെങ്കിലും തെറ്റുമോ അവർക്ക് ഇഷ്ടപെടുമോ എന്ന ഭയം ഇസ്ലാമിക സംഘടനകളാല് വിചാരണ ചെയ്യപെടുമോ ഒരോ അമുസ്ലീമായ എഴുത്തീകാരനെയും ഇസ്ലാമിക പാശ്ചാത്തലത്തിലെഴുതുമ്പോള് സമ്മർദ്ദത്തിലാക്കും.

അതു കൊണ്ട് സിനിമയിലെ ഇസ്ലാമിക സംവരണ വക്താക്കളക്ക് സിനിമയിലെ എഴുത്തുകാരുടെ പേടി മാറ്റാനും മുസ്ലിംങ്ങള് വളരെ ഫ്ളക്സിബിളാണെന്ന് കാണിക്കാനും നിങ്ങളുടെ സിനിമകളില് താഴെ പറയുന്ന കാര്യങ്ങള് ട്രൈ ചെയ്യാവുന്നതാണ്. രാമനോ തൊർത്തില്ല ലക്ഷമണനോ മുണ്ടില്ല എന്നു ദിലീപ് ഒരു സിനിമയില് രാമായണം തെറ്റി വായിക്കുന്നത് പോലെ ഖുർ ആൻ ആയത്ത് തെറ്റി വായിച്ച് ഒരു ഹാസ്യരംഗം ഉണ്ടാക്കുക. ഒരു അമീർ/ മുസ്ലിയാർ ഫുള് വീലായി വന്നു പള്ളിയില് വെള്ളിയാഴ്ച ജുമ നടത്തുന്ന കോമഡി രംഗം ചിത്രീകരിക്കുക .സിംഹവാലൻ മേനോൻ എന്ന സിനിമാ പേര് പോലെ കരിങ്കുരങ്ങ് തങ്ങളെന്നോ പന്നി അമീർ എന്നോ പേരിട്ട് ഒരു സിനിമയിറക്കുക..നക്കി നായർ എന്നോ അല്ലെലും ഒരു നായർക്ക് വേറോരു നായരെ കണ്ടൂടേലോ എന്നും എരപ്പ നായർ എന്നും ഉള്ള സിനിമ ഡയലോഗിനു നായർക്ക് പകരം മുസ്ലിം ചേർക്കുക. സമസ്ത ജമാഅത്തെ മുജാഹിദ് നേതാക്കന്മാരെ അഴകിയ രാവണനിലെ കരയോഗം നേതാവിനെ ട്രോളുന്നത് പോലെ സിനിമയിലുട നീളം ട്രോളുക.ഒരു മദ്രസയിലെ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മുസ്ലിയാർ .....

ഇങ്ങിനെ കുറെ കാര്യങ്ങള് മുസ്ലിം പാശ്ചാത്തലമുള്ളവർ ചെയ്തു തുടങ്ങിയാല് മുസ്ലിം പാശ്ചാത്തലം വളരെ ഫ്ളക്സിബിളാണെന്ന് സിനിമാക്കാർക്ക് തന്നെ തോന്നുകയും അവരുടെ മുസ്ലിം ഭയം കുറയുകയും ചെയ്യും.ഇതു കാണുന്നവരുടെ കണ്ണിലും പല സങ്കലപ്പങ്ങളും മാറും.പക്ഷേ അപ്പോഴും അവർ അബദ്ധത്തില് ഖുർആനോ ഹദീസുകളോ ജമാഅത്തെ നേതാവ് മൗദൂദിയുടെ സാഹിത്യമോ വായിച്ചാല് അവർക്ക് പിന്നെയും ഇസ്ലാമോ ഫോബിയ വരുമെന്ന പ്രശ്നവും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP