Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകാശ് കാരാട്ട് വിഭാഗം അമിത്ഷായിൽ നിന്ന് കൈപ്പറ്റിയത് 100 കോടി; ഉന്നമിട്ടത് മതേതരവോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പിക്കാൻ; രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി; ഭൂരിപക്ഷം സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഉഗ്രൻ ഗെയ്മാണ് ഇവർ പയറ്റിയത്; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എ.പി.അബ്ദുള്ളക്കുട്ടി

പ്രകാശ് കാരാട്ട് വിഭാഗം അമിത്ഷായിൽ നിന്ന് കൈപ്പറ്റിയത് 100 കോടി; ഉന്നമിട്ടത് മതേതരവോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പിക്കാൻ; രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി; ഭൂരിപക്ഷം സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഉഗ്രൻ ഗെയ്മാണ് ഇവർ പയറ്റിയത്; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എ.പി.അബ്ദുള്ളക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തി. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പിക്കാൻ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത്ഷായിൽ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. സീതാറാം യെച്ചൂരി വിഭാഗം ഇക്കാര്യം പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം തനിക്ക് പഴയ ഡൽഹി സഖാക്കളിൽ നിന്ന് കിട്ടിയെന്നാണ് അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തൽ. രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതര വോട്ടുകൾ ശിഥിലമാക്കിയെന്നും അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭൂരിപക്ഷ സ്ഥലത്തും
കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന
ഒരു ഉഗ്രൻ ഗെയ്മാണ് ഇവർ പയറ്റിയതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

CPM ലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് കൈപറ്റിയത് 100 കോടി

മതേതര വോട്ടുകൾ ഭിന്നിപ്പിച്ച്  BJP യുടെ വിജയം സുനിശ്ചിതമാക്കാൻ കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സീതാംറാം യച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ഡൽഹി സഖാക്കളിൽ നിന്ന് കിട്ടുന്ന ഞ്ഞെട്ടിപ്പിക്കന്ന വിവരം

രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ BJP യെ ജയിപ്പിച്ച് കൊടുത്തത്cpm സാന്നിദ്ധ്യമാണ്.

രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ BJP യിലെ ദർവേ ന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസ്സിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ട് നാണ് .CPM സ്ഥാനാർത്ഥിഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്. ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയ്മാ ണ് ഇവർ പയറ്റിയത്cpm പാർട്ടി കോൺഗ്രസ്സിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ എടുത്ത അടവ് നയം എന്തായിരുന്നു? BJP വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം .ഈ പാർട്ടി തത്വമാണ് പ്രകാശ് കരാട്ട് പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറ വെച്ചത്ഇതിന് cpm വലിയ വില കൊടുക്കേണ്ടി വരും. തീർച്ച.അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തോട് ഇതുവരെ സിപിഎം പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP