Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇതിലും മികച്ച ന്യായീകരണം സ്വപ്‌നങ്ങളിൽ മാത്രം; ടിപി വധക്കേസ് ഗൂഢാലോചനയ്ക്ക് പിന്നിൽ ആർഎസ്എസും കോൺഗ്രസും; പ്രതി കുഞ്ഞനന്തൻ ഉദാത്തമായ മനുഷ്യസ്‌നേഹി;കേസിൽ കുടുക്കിയത്;എ എൻ ഷംസീർ എംഎൽഎയുടെ വിശദീകരണം ഇങ്ങനെ

'ഇതിലും മികച്ച ന്യായീകരണം സ്വപ്‌നങ്ങളിൽ മാത്രം; ടിപി വധക്കേസ് ഗൂഢാലോചനയ്ക്ക് പിന്നിൽ ആർഎസ്എസും കോൺഗ്രസും; പ്രതി കുഞ്ഞനന്തൻ ഉദാത്തമായ മനുഷ്യസ്‌നേഹി;കേസിൽ കുടുക്കിയത്;എ എൻ ഷംസീർ എംഎൽഎയുടെ വിശദീകരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട എഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ ടി പി വധക്കേസ് പ്രതി കുഞ്ഞനന്തനെ മനുഷ്യ സ്‌നേഹി എന്ന് വിശേഷിപ്പിച്ച് സിപിഎം എംഎൽഎ എ എൻ ഷംസീർ. ആർഎസ്എസും കോൺഗ്രസുമാണ് ടി പി വധക്കേസ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കുഞ്ഞനന്തനെ കുടുക്കിയതാണെന്നും ഷംസീർ പറഞ്ഞു. കൊലപാതകത്തിൽ സിപിഎമ്മിന് യാതൊരുവിധ പങ്കുമില്ലെന്ന തരത്തിലാണ് ഷംസീറിന്റെ ന്യായീകരണം പോകുന്നത്.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുടെ ആത്മാർത്ഥതയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഷംസീറിന്റെ പ്രതികരണം.

''മാധ്യമങ്ങൾ കുഞ്ഞനന്തനെ ഭീകരനായി ചിത്രീകരിക്കുകയാണ്. പാനൂർ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം ആരാണ് കുഞ്ഞനന്തനെന്ന്. ആ മനുഷ്യ സ്‌നേഹിയെ കുറിച്ച് അവിടെ പോയാലറിയാം. ഉദാത്തമായ മനുഷ്യ സ്‌നേഹിയാണ് കുഞ്ഞനന്തൻ. അദ്ദേഹത്തെ തെറ്റായി ഉൾപ്പെടുത്തിയതാണ്. ആർഎസ്എസും കോൺഗ്രസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ടി പി വധക്കേസ്'' - എ എൻ ഷംസീർ പറഞ്ഞു.

പി ജയരാജനെയും ഭീകരനായി ചിത്രീകരിക്കുന്നുണ്ട്. ഷുക്കൂർ വധക്കേസിൽ പങ്കില്ലെന്ന് വ്യക്തമായിട്ടും കണ്ടിട്ട് മിണ്ടിയില്ലെന്ന ബാലിശമായ വാദത്തിന്റെ പുറത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും മുസ്ലിം ലീഗും ചേർന്ന് കേസിൽ കുടുക്കിയതാണ്. സിബിഐ കൂട്ടിലടച്ച തത്തയാണ്. കുഞ്ഞനന്തനോട് ആർഎസ്എസിന് വിരോദമുണ്ടാകാൻ കാരണമുണ്ട്. ഒരു പ്രദേശത്ത് പാർട്ടി ഉണ്ടാക്കിയ ആളാണ് കുഞ്ഞനന്തൻ. അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നമുണ്ട്. കമ്യൂണിസ്റ്റ് ആണെങ്കിൽ ചികിത്സ ലഭിക്കാൻ പാടില്ലെന്നുണ്ടോ എന്നും ഷംസീർ ചർച്ചയിൽ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP