Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ലാസ് കഴിഞ്ഞ് മടങ്ങവെ 15കാരിയുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത് ബൈക്കിലെത്തിയ മോഷ്ടാക്കൾ; കുത്തേറ്റിട്ടും അക്രമിയെ വിടാതെ പെൺകുട്ടി; അസാമാന്യ ധൈര്യം കാട്ടിയ കുസും കുമാരിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാം..

ക്ലാസ് കഴിഞ്ഞ് മടങ്ങവെ 15കാരിയുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത് ബൈക്കിലെത്തിയ മോഷ്ടാക്കൾ; കുത്തേറ്റിട്ടും അക്രമിയെ വിടാതെ പെൺകുട്ടി; അസാമാന്യ ധൈര്യം കാട്ടിയ കുസും കുമാരിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

ബൈക്കിലെത്തിയ മോഷ്ടാക്കളെ സധൈര്യം നേരിട്ട 15 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചവരെയാണ് പെൺകുട്ടി നേരിട്ടത്. പഞ്ചാബിലാണ് സംഭവം. കുസും കുമാരി എന്നാണ് പെൺകുട്ടിയുടെ പേര്. ജലന്ധർ–കപൂർത്തല റോഡിൽ ദീൻ ദയാൽ ഉപാധ്യായ നഗറിൽ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞു മടങ്ങുമ്പോഴാണ് കുസും ആക്രമിക്കപ്പെട്ടത്.

ആക്രമിക്കപ്പെട്ടിട്ടും തന്നെ ആക്രമിച്ച മോഷ്ടാക്കളിലൊരാളെ കുസും വിടാതെ പിടികൂടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബൈക്കിൽ നിന്ന് ഒരു മോഷ്ടാവിനെ വലിച്ച് താഴെയിടാനും പെൺകുട്ടിക്കു കഴിഞ്ഞു. റോഡിൽ നിന്ന് മറ്റൊരാൾ ഓടിയെത്തി കുസുമത്തിനൊപ്പം മോഷ്ടാവിനെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. മോഷ്ടാക്കൾ കൂർത്ത ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടും ധൈര്യം കൈവിടാതെ പെൺകുട്ടി പ്രതിരോധിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വൈറലായി. പെൺകുട്ടിയുടെ അസാമാന്യ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

അവർ ബൈക്ക് മുന്നോട്ട് എടുത്തെങ്കിലും ഞാൻ മോഷ്ടാവിന്റെ ടി ഷർട്ടിൽനിന്ന് പിടിവിട്ടില്ല. അയാൾ ഒരു കത്തിയെടുത്ത് എന്റെ കയ്യിൽ കുത്തി. എന്നാൽ വിടാതിരുന്ന ഞാൻ അയാളെ ബൈക്കിൽ നിന്ന് തള്ളി താഴെയിട്ടു. അതുവഴി വന്ന മറ്റൊരാളാണ് എന്നെ രക്ഷപ്പെടുത്തിയത്. എനിക്ക് ഫോൺ മടക്കിക്കിട്ടി - കുസും പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നതോദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കുസും കുമാരിയെ അഭിനന്ദിച്ച് രംഗത്തെത്തി.

സംഭവത്തിന്റെ വീഡിയോ കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP