Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളത്തിനു മാത്രമായുള്ള കീബോർഡുമായി ബോബ്ബ്ൾ എഐ ആപ്പ്; സംസാരിക്കുന്നത് ടെക്സ്റ്റാക്കാം; നമസ്‌കാരം പോലെ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകൾക്ക് എഐ സഹായത്തോടെ കിടിലൻ ഇമോജികളും

മലയാളത്തിനു മാത്രമായുള്ള കീബോർഡുമായി ബോബ്ബ്ൾ എഐ ആപ്പ്; സംസാരിക്കുന്നത് ടെക്സ്റ്റാക്കാം; നമസ്‌കാരം പോലെ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകൾക്ക് എഐ സഹായത്തോടെ കിടിലൻ ഇമോജികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 18% സഞ്ചിത വാർഷിക വളർച്ചാ നിരക്കോടെ 2021-ൽ 53.6 കോടിയാകുമെന്ന ഗൂഗ്ൾ-കെപിഎംജി പഠനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ബോബ്ബ്ൾ എഐ മലയാളത്തിലും കീബോർഡ് അപ്ലിക്കേഷൻ പുറത്തിറക്കി. ക്ലാസിക് മലയാളം ലിപിക്കൊപ്പം ആവശ്യമെങ്കിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ഇടകലർത്തിയുള്ള പുതുതലമുറയുടെ മംഗ്ലീഷിലും സംസാരിക്കാൻ ബോബ്ബ്ൾ എഐയുടെ മലയാളം കീബോർഡ് ഉപയോഗിച്ച് സാധ്യമാകും.

ആധികാരികമായ മലയാളത്തിലുള്ള സംസാരം ടെക്സ്റ്റാക്കി നൽകാനും ഈ ആപ്പിന് സാധിക്കും. ഒപ്പം ഓരോ വരിയിലും ഓട്ടോ-കറക്റ്റ് നിർദ്ദേശങ്ങൾ നൽകുകകയും ചെയ്യും. കാർട്ടൂൺ ഹെഡ് എന്ന സേവനമുപയോഗിച്ച് വ്യക്തിഗതമായ കാർട്ടൂൺ അവതാരങ്ങൾ സൃഷ്ടിക്കാനും ആപ്പിൽ സൗകര്യമുണ്ട്. മലയാള വിഭാഗത്തിൽ മാത്രം പ്രാദേശികമായ ആയിരത്തിലേറെ ജിഫുകളും സ്റ്റിക്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോംഗ് പ്രസ് ചെയ്ത് ഇമോജി പാനലിൽ നിന്ന് ബിഗ്-മോജീസ് പുറപ്പെടുവിക്കാം. ഏത് ചിത്രത്തിനും ചേരുന്ന വിധത്തിലുള്ള ഏറ്റവും പുതിയ മലയാളം ഫോണ്ടുകൾ ഉപയോഗിച്ച് പശ്ചാത്തല തീമുകൾ സൃഷ്ടിക്കാനും ബോബ്ബ്ൾ എഐയിൽ എളുപ്പമാണ്.

രാജ്യത്ത് 4 കോടിക്കടുത്ത് മലയാളികളുണ്ടെങ്കിലും ഇതുവരെ ഇത്ര എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മലയാളം സ്മാർട്ഫോൺ കീബോർഡുകൾ ലഭ്യമല്ലെന്നത് കണക്കിലെടുത്താണ് ബോബ്ബ്ൾ എഐയുടെ ഈ പുതിയ ചുവടുവെയ്പെന്ന് ബോബ്ബ്ൾ ഐ സ്ഥാപകനും സിഇഒയുമായ അങ്കിത് പ്രസാദ് പറഞ്ഞു.

കേരളീയ സംസ്‌കാരത്തിന്റെ തനത് മുദ്രകൾ ഉപയോഗിച്ചാണ് ആപ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഗോളതലത്തിലുള്ള ടെക് ഭീമന്മാരുമായി സഹകരിച്ചാണ് കമ്പനിയുടെ പ്രവർത്തനമെന്നതിനാൽ ഏത് പ്ലാറ്റ്ഫോമിലും സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ കഴിയുന്നവയാണ് ബോബ്ബ്ൾ എഐയുടെ ഉൽപ്പന്നങ്ങൾ. ഈ പശ്ചാത്തലത്തിലാണ് പ്രശസ്തമായ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകളും നിക്ഷേപകരും ബ്രാൻഡിനെ പിന്തുണച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്:

www.bobble.ai

ആപ്പ് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം:

https://play.google.com/store/apps/details?id=malayalam.keyboard.malayalam.stickers.app

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP